V-സ്ട്രോം 1050 XT പ്രോ അവതരിപ്പിച്ച് സുസുക്കി

സുസുക്കി അതിന്റെ മുൻനിര സാഹസിക ടൂററായ ഇറ്റലിയിൽ സുസുക്കി V-സ്ട്രോം 1050 XT -യുടെ പുതിയ വേരിയൻറ് അവതരിപ്പിച്ചു. ഓഫ്-റോഡ് ശേഷിയുള്ള കൂടുതൽ ആക്‌സസറികൾ ഉപയോഗിച്ചാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.

V-സ്ട്രോം 1050 XT പ്രോ അവതരിപ്പിച്ച് സുസുക്കി

സുസുക്കി V-സ്ട്രോം 1050 XT പ്രോയ്ക്ക് സ്റ്റാൻഡേർഡായി നിരവധി ഫാക്ടറി ആക്സസറികൾ ലഭിക്കുന്നു. ഇത് ഷോറൂമിൽ നിന്ന് നേരിട്ട് ഓഫ്-റോഡ് ഡ്യൂട്ടിക്ക് ബൈക്കിനെ തയ്യാറാക്കുന്നു.

V-സ്ട്രോം 1050 XT പ്രോ അവതരിപ്പിച്ച് സുസുക്കി

അതിനാൽ, പുതിയ V-സ്ട്രോം 1050 XT പ്രോ, കരുത്തുറ്റ ബാഷ് പ്ലേറ്റ്, എഞ്ചിൻ ഗാർഡുകൾ, ക്രമീകരിക്കാവുന്ന ഫുട്പെഗുകൾ, അതുപോലെ തന്നെ ബൈക്കിനൊപ്പം ഒന്നിലധികം ദിവസത്തെ സാഹസങ്ങൾക്കായി ഹാർഡ് കേസ് പന്നിയറുകൾ എന്നിവ ഉൾക്കൊള്ളുന്നു.

MOST READ: ആരെയും ആകർഷിക്കുന്ന മിനുക്കിയ രൂപം, പുത്തൻ ട്യൂസോണിന്റെ ടീസർ ചിത്രം കാണാം

V-സ്ട്രോം 1050 XT പ്രോ അവതരിപ്പിച്ച് സുസുക്കി

1,037 സിസി, ഫോർ-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, 90 ഡിഗ്രി V-ട്വിൻ യൂണിറ്റാണ് സുസുക്കി V-സ്ട്രോം 1050 -ൽ ഇപ്പോഴും പ്രവർത്തിക്കുന്നത്. ഇത് 8,500 rpm -ൽ 106 bhp പരമാവധി കരുത്തും 6,000 rpm -ൽ 100 Nm torque ഉം പുറപ്പെടുവിക്കുന്നു.

V-സ്ട്രോം 1050 XT പ്രോ അവതരിപ്പിച്ച് സുസുക്കി

അലുമിനിയം എഞ്ചിൻ ബാഷ് പ്ലേറ്റ് പാറകളിൽ നിന്നും കടുത്ത ഭൂപ്രദേശങ്ങളിലെ തടസ്സങ്ങളിൽ നിന്നും എഞ്ചിന് ശക്തമായ സംരക്ഷണ കവർ നൽകുന്നു. പ്രത്യേകിച്ച് ഫ്രണ്ട് സിലിണ്ടറിന്റെയും ഓയിൽ ഫിൽട്ടറിന്റെയും താഴ്ന്ന സ്ഥാനത്തിനും, എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിനും സുരക്ഷയേകുന്നു.

MOST READ: കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യു തന്നെ താരം; ഓഗസ്റ്റ് മാസം 8,267 യൂണിറ്റ് വിൽപ്പന

V-സ്ട്രോം 1050 XT പ്രോ അവതരിപ്പിച്ച് സുസുക്കി

ഉയർന്ന എഞ്ചിൻ‌ ഗാർ‌ഡ് ബാറുകൾ‌ റേഡിയേറ്റർ‌ പൊതിയുന്നു, കൂടാതെ വലുതും ക്രമീകരിക്കാവുന്നതുമായ ഫുട്‌റെസ്റ്റുകൾ‌ റൈഡർക്ക് എഴുന്നേറ്റു നിൽക്കുമ്പോഴും ഓഫ് റോഡിൽ യാത്ര ചെയ്യുമ്പോഴും സൗകര്യങ്ങൾ വർധിപ്പിക്കും, കൂടാതെ റൈഡിംഗ് പൊസിഷൻ ഇച്ഛാനുസൃതമാക്കുന്നതിന് ഉയരവും അഡ്വാൻസ്മെന്റും ക്രമീകരിക്കാൻ‌ കഴിയും.

V-സ്ട്രോം 1050 XT പ്രോ അവതരിപ്പിച്ച് സുസുക്കി

ഓരോ പന്നിയർ ബോക്സിനും 37 ലിറ്റർ ലഗേജ് വഹിക്കാനുള്ള ശേഷി വർധിപ്പിച്ചു. പ്ലാസ്റ്റിക് സംരക്ഷണത്താൽ പൊതിഞ്ഞ അരികുകൾ, വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഉള്ളിലുള്ളവ സംരക്ഷിക്കുന്ന ഒരു ഗ്യാസ്‌ക്കറ്റ് സംവിധാനവും ഏറ്റവും കർശനമായ ഇടങ്ങളിൽ പ്രവർത്തനം ഉറപ്പാക്കുന്നതിന് ഒരു ടോപ്പ് ഓപ്പണിംഗ് സിസ്റ്റവും ഒരുക്കിയിരിക്കുന്നു.

MOST READ: അർബൻ ക്രൂയിസറിന്റെ പുത്തൻ വീഡിയോയുമായി ടൊയോട്ട, വിപണിയിലേക്ക് ഈ മാസം തന്നെ

V-സ്ട്രോം 1050 XT പ്രോ അവതരിപ്പിച്ച് സുസുക്കി

ഇറ്റലിയിൽ പ്രഖ്യാപിച്ച സുസുക്കി V-സ്ട്രോം 1050 XT പ്രോയ്ക്ക് 15,390 യൂറോ, ഏകദേശം 13.31 ലക്ഷം രൂപയാണ് എക്സ-ഷോറൂം വില.

V-സ്ട്രോം 1050 XT പ്രോ അവതരിപ്പിച്ച് സുസുക്കി

ബ്ലാക്ക്, യെല്ലോ, ടൂ-ടോൺ ഓറഞ്ച് നിറത്തിലുള്ള വൈറ്റ് ലിവറിയിലും വാഹനം ലഭ്യമാണ്. ഇതുവരെ, ഇന്ത്യയിൽ മോട്ടോർസൈക്കിളിന്റെ ലഭ്യതയെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.

MOST READ: ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

V-സ്ട്രോം 1050 XT പ്രോ അവതരിപ്പിച്ച് സുസുക്കി

V-സ്ട്രോം 1050 XT -യുടെ അപ്‌ഡേറ്റ് ചെയ്ത ബിഎസ് VI മോഡൽ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Suzuki Unveiled V-Strom 1050 XT Pro Flagship Adventure Tourer. Read in Malayalam.
Story first published: Thursday, September 3, 2020, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X