Just In
- 28 min ago
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
- 1 hr ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- 1 hr ago
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
- 3 hrs ago
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
Don't Miss
- Movies
മാർച്ചിൽ അല്ല നടി കരീനയുടെ പ്രസവം നേരത്തെ,പുതിയ വിശേഷം പങ്കുവെച്ച് നടൻ സെയ്ഫ് അലിഖാൻ
- Sports
IND vs ENG: ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിധി നിര്‍ണയിക്കുക ഇന്ത്യയുടെ ഒരാള്‍!- പനേസര്‍ പറയുന്നു
- News
രാഹുലിന്റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കം; രൂക്ഷവിമർശനവുമായി മന്ത്രി മുരളീധരൻ
- Lifestyle
15 മിനിറ്റ് യോഗയില്‍ പൂര്‍ണമായും പോവും പ്രമേഹ ലക്ഷണം വരെ
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎസ് VI V-സ്ട്രോം 650 XT-യുടെ പുതിയ ടീസര്‍ ചിത്രവുമായി സുസുക്കി; അവതരണം ഉടന്‍
ബിഎസ് VI -ലേക്ക് നവീകരിച്ച V-സ്ട്രോം 650 XT-യെ അവതരിപ്പിക്കാനൊരുങ്ങുകയാണ് സുസുക്കി. ഇത് വ്യക്തമാക്കുന്ന പുതിയ ടീസര്‍ ചിത്രവും കമ്പനി പങ്കുവെച്ചു.

നേരത്തെ ഏപ്രില്‍ മാസത്തിലും ഉടന്‍ വിപണിയില്‍ എത്തുമെന്ന് വ്യക്തമാക്കി ടീസര്‍ ചിത്രം പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് വന്ന കൊവിഡ്-19 മഹാമാരിയും ലോക്കഡൗണും അരങ്ങേറ്റം വൈകിപ്പിച്ചു.

ഈ വര്‍ഷം ആദ്യം നടന്ന ഓട്ടോ എക്സ്പോയിലാണ് ബിഎസ് VI ബൈക്കിനെ ജാപ്പനീസ് ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. പിന്നാലെ ഔദ്യോഗിക വെബ്സൈറ്റില്‍ വാഹനം ഇടംപിടിക്കുകയും ചെയ്തു.
MOST READ: മീറ്റിയോര്‍ 350 തായ്ലാന്ഡില് അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

V-സ്ട്രോം 1000 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ് V-സ്ട്രോം 650 XT -ക്കുള്ളത്. ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല. അഗ്രസീവ് രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

മൂന്നുവിധത്തില്‍ ഉയരം ക്രമീകരിക്കാവുന്ന വിന്‍ഡ്സ്ക്രീന്‍, എളുപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംവിധാനം, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ത്രീ സ്റ്റേജ് ട്രാക്ഷന്‍ കണ്ട്രോള് എന്നിവയും സുസുക്കി V-സ്ട്രോം 650 XT -യുടെ സവിശേഷതയാണ്.
MOST READ: മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുകളും സസ്പെന്ഷന് നിറവേറ്റും. പ്രീലോഡും റീബൗണ്ടും ക്രമീകരിക്കാന്‍ പറ്റുംവിധത്തിലാണ് മോണോഷോക്ക് അബ്സോര്‍ബര്‍ സംവിധാനം.

ബിഎസ് VI -ലേക്ക് നവീകരിച്ച 645 സിസി V-ട്വിന്‍ എഞ്ചിനാകും ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന് കണക്കുകള്‍ നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പിന് സമാനമായി തന്നെ തുടരും.
MOST READ: XC40 റീചാര്‍ജ് ഇലക്ട്രിക് എസ്യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

70 bhp കരുത്തും 62.3 Nm torque ഉം പരമാവധി സൃഷ്ടിക്കുമെന്നാണ് സൂചന. ആറു സ്പീഡ് ഗിയര്‍ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. അതേസമയം വിലയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം.
MOST READ: കാറുകളുടെ ഡിമാന്‍ഡ് ഡിസംബര്‍ വരെ തുടരുമെന്ന് മാരുതി സുസുക്കി

സുരക്ഷയ്ക്കായി മുന്നില്‍ 310 mm ഇരട്ട ഡിസ്ക്കും പിന്നില്‍ 260 mm ഡിസ്ക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്. എബിഎസ് സുരക്ഷയും ബൈക്കിലുണ്ട്. 25,000 രൂപ മുതല്‍ 30,000 രൂപ വരെ വില വര്‍ധിക്കാമെന്നാണ് സൂചന. 7.46 ലക്ഷം രൂപയാണ് നിലവില്‍ വിപണിയില്‍ ഉള്ള ബൈക്കിന്റെ എക്സ്ഷോറൂം വില.

രാജ്യാന്തര നിരയില്‍ V-സ്ട്രോം 650 -യ്ക്ക് രണ്ടു വകഭേദങ്ങളുണ്ടെങ്കിലും ഓഫ്റോഡ് മികവുകൂടിയ XT പതിപ്പിനെ മാത്രമാണ് സുസുക്കി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ചാമ്പ്യന്‍ യെല്ലോ, പേള്‍ വൈറ്റ് എന്നീ പുത്തന്‍ നിറങ്ങളും പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.