ബിഎസ് VI വി-സ്ട്രോം 650 XT ടീസര്‍ പുറത്തുവിട്ട് സുസുക്കി

വി-സ്ട്രോം 650 XT-യുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി നിര്‍മ്മാതാക്കളായ സുസുക്കി. ബൈക്കിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു.

ബിഎസ് VI വി-സ്ട്രോം 650 XT ടീസര്‍ പുറത്തുവിട്ട് സുസുക്കി

അതിനൊപ്പം ഔദ്യോഗിക വെബ്‌സൈറ്റില്‍ വാഹനം ഇടംപിടിക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ പുതിയ വാഹനം വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബൈക്കിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ് VI വി-സ്ട്രോം 650 XT ടീസര്‍ പുറത്തുവിട്ട് സുസുക്കി

നവീകരിച്ച 645 സിസി വി-ട്വിന്‍ എഞ്ചിനാകും ബൈക്കിന്റെ കരുത്ത്. ടോര്‍ഖും കരുത്തും സംബന്ധിച്ച് വെബ്‌സൈറ്റില്‍ കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ പതിപ്പില്‍ 70 bhp കരുത്തും 62.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

MOST READ: കൊവിഡ്-19 പോരാട്ടത്തില്‍ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി പിയാജിയോ

ബിഎസ് VI വി-സ്ട്രോം 650 XT ടീസര്‍ പുറത്തുവിട്ട് സുസുക്കി

ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്. പോയവര്‍ഷത്തിന്റെ തുക്കത്തില്‍ ബൈക്കിന്റെ പുതുക്കിയ ഒരു പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 7.46 ലക്ഷം രൂപയാണ് നിലവില്‍ വിപണിയില്‍ ഉള്ള ബൈക്കിന്റെ വില.

ബിഎസ് VI വി-സ്ട്രോം 650 XT ടീസര്‍ പുറത്തുവിട്ട് സുസുക്കി

വി-സ്ട്രോം 1000 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ് വി-സ്ട്രോം 650 XT -ക്കുള്ളത്. കുതിച്ചോടാന്‍ തയ്യാറായിരിക്കുന്ന അഗ്രസീവ് രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

MOST READ: 56-ന്റെ നിറവിൽ ഫോർഡ് മസ്താംഗ്

ബിഎസ് VI വി-സ്ട്രോം 650 XT ടീസര്‍ പുറത്തുവിട്ട് സുസുക്കി

രാജ്യാന്തര നിരയില്‍ വി-സ്‌ട്രോം 650 -യ്ക്ക് രണ്ടു വകഭേദങ്ങളുണ്ടെങ്കിലും ഓഫ്‌റോഡ് മികവുകൂടിയ XT പതിപ്പിനെ മാത്രമാണ് സുസുക്കി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ വിദേശനിര്‍മ്മിത ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടെവെച്ച് ബൈക്കിനെ സംയോജിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നത്.

ബിഎസ് VI വി-സ്ട്രോം 650 XT ടീസര്‍ പുറത്തുവിട്ട് സുസുക്കി

എബിഎസ് കരുത്തിലാണ് പോയ വര്‍ഷം വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. എബിഎസ് നല്‍കി എന്നതൊഴിച്ചാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. ചാമ്പ്യന്‍ യെല്ലോ, പേള്‍ വൈറ്റ് എന്നീ പുത്തന്‍ നിറങ്ങളും പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ഹാച്ച്ബാക്ക്, സെഡാൻ ശ്രേണിയിലെ ബജറ്റ് ഓട്ടോമാറ്റിക്ക് കാറുകൾ

ബിഎസ് VI വി-സ്ട്രോം 650 XT ടീസര്‍ പുറത്തുവിട്ട് സുസുക്കി

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും. പ്രീലോഡും റീബൗണ്ടും ക്രമീകരിക്കാന്‍ പറ്റുംവിധത്തിലാണ് മോണോഷോക്ക് അബ്‌സോര്‍ബര്‍ സംവിധാനം. 310 mm ഇരട്ട ഡിസ്‌ക് മുന്‍ ടയറിലും 260 mm ഡിസ്‌ക്ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിയന്ത്രിക്കും.

ബിഎസ് VI വി-സ്ട്രോം 650 XT ടീസര്‍ പുറത്തുവിട്ട് സുസുക്കി

എബിഎസ് സുരക്ഷയും ബൈക്കിലുണ്ട്. മൂന്നുവിധത്തില്‍ ഉയരം ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, എളുപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംവിധാനം, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ത്രീ സ്റ്റേജ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും സുസുക്കി വി-സ്‌ട്രോം 650 XT -യുടെ സവിശേഷതയാണ്.

MOST READ: വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ബിഎസ് VI വി-സ്ട്രോം 650 XT ടീസര്‍ പുറത്തുവിട്ട് സുസുക്കി

വിപണിയില്‍ കവാസാക്കി വേര്‍സിസ് 650 മാത്രമാണ് സുസുക്കി വി-സ്‌ട്രോം 650 XT -യുടെ എതിരാളി. സുസുക്കിയുടെ ചെലവുകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്കുകളില്‍ ഒന്നുകൂടിയാണിത്.

Most Read Articles

Malayalam
English summary
Suzuki V-Strom 650 XT BS6 teased; to be launched in India soon. Read in Malayalam.
Story first published: Monday, April 20, 2020, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X