സാത്തി ഇലക്ട്രിക് മോപ്പെഡ് അവതരിപ്പിച്ച് ടെക്കോ; വില 57,697 രൂപ

രണ്ടാഴ്ച മുമ്പാണ് സാത്തി ഇലക്ട്രിക് മോപ്പെഡ് വാര്‍ത്തകളില്‍ നിറയുന്നത്. പൂനെ ആസ്ഥാനമായുള്ള ടെക്കോ ഇലക്ട്രയാണ് ഈ വാഹനത്തിന്റെ നിര്‍മ്മാതാക്കള്‍.

എക്‌സ്പ്രസ് ഡ്രൈവ് ഇപ്പോള്‍ പുതിയ സാത്തി മോപ്പെഡിന്റെ കൂടുതല്‍ വിശദാംശങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ടെക്കോ ഇലക്ട്ര സാത്തി ഇലക്ട്രിക് മോപ്പെഡിന് 57,697 രൂപയാണ് എക്‌സ്‌ഷോറും വില.

കമ്പനിയുടെ വെബ്സൈറ്റില്‍ അല്ലെങ്കില്‍ +91 9540569569 ഡയല്‍ ചെയ്തുകൊണ്ട് ഒരാള്‍ക്ക് മോപ്പെഡ് ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, ആന്റി തെഫ്റ്റ് അലാറം, സ്മാര്‍ട്ട് റിപ്പയര്‍ ഫംഗ്ഷന്‍, ഫ്രണ്ട്, റിയര്‍ ബാസ്‌കറ്റ്, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് സ്‌കൂട്ടറിന്റെ സവിശേഷതകള്‍.

രണ്ട് അറ്റത്തും ടെലിസ്‌കോപ്പിക് സസ്പെന്‍ഷന്‍ ലഭിക്കുന്നു. ബ്ലാക്ക്‌ അലോയ് വീലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന 10 ഇഞ്ച് ട്യൂബ്‌ലെസ്‌ ടയറുകള്‍, ഡ്രം ബ്രേക്കുകള്‍ (ചിത്രങ്ങളില്‍ രണ്ട് അറ്റത്തും ഡിസ്‌കുകള്‍ കാണിക്കുന്നു) മൂന്ന് വര്‍ഷത്തെ വാറണ്ടിയും വാഹനത്തിന് ലഭിക്കും.

വാറന്റി, മോട്ടോര്‍, കണ്‍ട്രോളര്‍ എന്നിവയില്‍ കമ്പനി 12 മാസ കാലയളവ് വാഗ്ദാനം ചെയ്യുന്നു. ചാര്‍ജറില്‍ 1.5 വര്‍ഷത്തെ വാറണ്ടിയും ഉണ്ട്. ഒറ്റചാര്‍ജില്‍ 60-70 കിലോമീറ്റര്‍ ദൂരം വരെ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

48V 26 Ah ലിഥിയം അയണ്‍ ബാറ്ററിയില്‍ നിന്നാണ് BLDC മോട്ടോര്‍ പവര്‍ ലഭിക്കുന്നത്. സ്‌കൂട്ടറിന്റെ ഭാരം 50 കിലോഗ്രാമില്‍ കുറവാണ്. മോപ്പെഡ് ചാര്‍ജിന് 1.5 യൂണിറ്റ് മാത്രമേ എടുക്കൂകയുള്ളുവെന്നും ടെക്കോ ഇലക്ട്ര പറയുന്നു.

അതായത് വെറും 12 രൂപയില്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 3-4 മണിക്കൂര്‍ വരെയാണ് ചാര്‍ജിംഗ് സമയം. 1,720 mm നീളവും, 620 mm വീതിയും, 1,050 mm ഉയരവുമുണ്ട് ഈ ഇലക്ട്രിക് മോപ്പെഡിന്.

പരമാവധി വേഗത 25 കിലോമീറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ ഹ്രസ്വ ദൂര യാത്രികരെ ലക്ഷ്യമിട്ടാണ് ടെക്കോ ഇലക്ട്ര സാത്തി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വിപണിയില്‍ ജെമോപായ് മിസോ, വരാനിരിക്കുന്ന കൈനറ്റിക് ലൂണ ഇലക്ട്രിക് മോപെഡുകള്‍ എന്നിവരുമായി മത്സരിക്കും.

Most Read Articles

Malayalam
English summary
Techo Electra Saathi Electric moped Launched. Read in Malayalam.
Story first published: Tuesday, August 4, 2020, 10:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X