കൂടുതൽ പ്രിയങ്കരിയായി ഹീറോ ഡസ്റ്റിനി; വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ മോട്ടോകോർപ്. എന്നാൽ കമ്പനിയുടെ വിജയം പ്രധാനമായും അതിന്റെ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിൽ നിന്നാണ്.

കൂടുതൽ പ്രിയങ്കരിയായി ഹീറോ ഡസ്റ്റിനി; വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം

സ്പ്ലെൻഡർ സീരീസ്, HF ഡീലക്സ്, ഗ്ലാമർ, പാഷൻ എന്നിവയിലൂടെ ഹീറോ മോട്ടോകോർപ് തങ്ങളുടെ എൻട്രി ലെവൽ ശ്രേണിയിൽ മികച്ച വിജയങ്ങൾ നേടിയിട്ടുണ്ടെങ്കിലും പ്രീമിയം മോട്ടോർസൈക്കിളുകളിലും സ്കൂട്ടറുകൾക്കും സമാനമായ വിജയം നേടാനായിട്ടില്ല എന്നതാണ് യാഥാർഥ്യം.

കൂടുതൽ പ്രിയങ്കരിയായി ഹീറോ ഡസ്റ്റിനി; വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം

സ്കൂട്ടർ വിപണിയിലും സജീവമാണെങ്കിലും ഹോണ്ടയുടെയും ടിവിഎസിന്റെയും ആധിഖ്യം മറികടക്കാൻ ഹീറോയ്ക്ക് സാധിക്കുന്നില്ല. എന്നാൽ അടുത്തിടെയായി കമ്പനിയുടെ ചില മോഡലുകൾ കാര്യമായ വിൽപ്പന നേടിയെടുക്കുന്നുണ്ട്.

MOST READ: അപ്പാച്ചെ RTR 41,000 യൂണിറ്റുകള്‍ 2020 ഒക്ടോബറില്‍ വിറ്റഴിച്ച് ടിവിഎസ്

കൂടുതൽ പ്രിയങ്കരിയായി ഹീറോ ഡസ്റ്റിനി; വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം

അതിൽ മുൻപന്തിയിലാണ് ഹീറോ ഡെസ്റ്റിനി 125-ന്റെ സ്ഥാനം. 2020 ഒക്ടോബറിൽ സ്കൂട്ടറിന്റഎ മൊത്തം 26,714 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ഇത് വാർഷികാടിസ്ഥാനത്തിൽ 157.58 ശതമാനം വിൽപ്പന വളർച്ചയാണ് രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.

കൂടുതൽ പ്രിയങ്കരിയായി ഹീറോ ഡസ്റ്റിനി; വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം

2019 ഒക്ടോബറിൽ ഡെസ്റ്റിനിയുടെ 10,371 യൂണിറ്റുകൾ മാത്രമാണ് ഹീറോ വിറ്റഴിച്ചിരുന്നത്. 2020 സെപ്റ്റംബറിലെ 19,644 യൂണിറ്റ് വിൽപ്പനയുമായി നോക്കുമ്പോൾ പ്രതിമാസ കണക്കുകളിൽ 35.99 ശതമാനം വളർച്ചയും ഹീറോ എത്തിപ്പിടിച്ചിട്ടുണ്ട്.

MOST READ: 2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ബൈക്കുകളും സ്‌കൂട്ടറുകളും

കൂടുതൽ പ്രിയങ്കരിയായി ഹീറോ ഡസ്റ്റിനി; വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം

124.6 സിസി എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോ ഡെസ്റ്റിനിയുടെ ഹൃദയം. സി‌വി‌ടി ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിൻ പരമാവധി 9.1 bhp കരുത്തും 10.4 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

കൂടുതൽ പ്രിയങ്കരിയായി ഹീറോ ഡസ്റ്റിനി; വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം

ഓഡോമീറ്റർ, ട്രിപ്പ്മീറ്റർ, ഫ്യുവൽ ഗേജ് എന്നിവ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ റീഡ ഔട്ട് ഉള്ള അനലോഗ് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് അലോയ് വീലുകൾ, ട്യൂബ്‌ലെസ്സ് ടയറുകൾ എന്നിവ പോലുള്ള നിരവധി സവിശേഷതകളും ഡെസ്റ്റിനിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: അധികം വൈകാതെ ഇന്ത്യയിലേക്കും; ട്രൈഡന്റ് 660 മോഡലിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു

കൂടുതൽ പ്രിയങ്കരിയായി ഹീറോ ഡസ്റ്റിനി; വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം

കോമ്പി ബ്രേക്കിംഗ് സിസ്റ്റം, എക്സ്റ്റേണൽ ഫ്യുവൽ ലിഡ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെൻഷൻ, ഒരു ബൂട്ട് ലൈറ്റ് എന്നിവയ്‌ക്കൊപ്പം സ്‌കൂട്ടറിന് ‘i3s' ഐഡിൾ സ്റ്റാർട്ട് / സ്റ്റോപ്പ് സാങ്കേതികവിദ്യയും ലഭിക്കുന്നുണ്ട്.

കൂടുതൽ പ്രിയങ്കരിയായി ഹീറോ ഡസ്റ്റിനി; വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം

LX, VX എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന സ്കൂട്ടറിന് യഥാക്രമം 66,310 രൂപ, 69,700 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. വിപണിയിൽ ഹോണ്ട ആക്ടിവ, ടിവിഎസ് ജുപ്പിറ്റർ തുടങ്ങിയ മോഡലുകളുമായാണ് ഡെസ്റ്റിനി മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
The Hero Destini Retailed A Total Of 26,714 Units In October 2020. Read in Malayalam
Story first published: Wednesday, November 25, 2020, 10:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X