ഇന്ത്യയോട് വിട; സ്ട്രീറ്റ് 750 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങി ഹാർലി ഡേവിഡ്‌സൺ

റിവയർ തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിൽപ്പന, ഉത്പാദന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള തീരുമാനം അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി-ഡേവിഡ്‌സൺ പ്രഖ്യാപിച്ചു.

ഇന്ത്യയോട് വിട; സ്ട്രീറ്റ് 750 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങി ഹാർലി-ഡേവിഡ്‌സൺ

ബാവലിലെ ഉത്പാദന കേന്ദ്രം കമ്പനി അടച്ചുപൂട്ടുമെന്നും ഗുരുഗ്രാമിലെ വിപണന ശൃഖംലയുടെ പ്രവർത്തനം ചുരുക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇന്ത്യയിൽ നിർമിക്കുന്ന ഹാർലി-ഡേവിഡ്‌സൺ മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവ നിർത്തലാക്കാനാണ് ബ്രാൻഡിന്റെ പദ്ധതി.

ഇന്ത്യയോട് വിട; സ്ട്രീറ്റ് 750 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങി ഹാർലി-ഡേവിഡ്‌സൺ

സ്ട്രീറ്റ് ശ്രേണി നിർത്തലാക്കാനുള്ള തീരുമാനം മാസങ്ങൾക്ക് മുമ്പേ ഹാർലി കൈക്കൊണ്ടിരുന്നതായാണ് സൂചന. അതിനാലാണ് ഹാർലി-ഡേവിഡ്സൺ ഇന്ത്യ ഈ മോഡലുകളിൽ വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നത്.

MOST READ: ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

ഇന്ത്യയോട് വിട; സ്ട്രീറ്റ് 750 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങി ഹാർലി-ഡേവിഡ്‌സൺ

സ്ട്രീറ്റ് റേഞ്ച് മോട്ടോർസൈക്കിളുകളിൽ കഴിഞ്ഞ മാസം മാത്രമാണ് ഹാർലി-ഡേവിഡ്സൺ വൻ വിലക്കുറവ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാർലി മോട്ടോർസൈക്കിളായ സ്ട്രീറ്റ് 750 ഏറ്റവും താങ്ങാവുന്ന ഓഫറാണെന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ബൈക്കിന്റെ വില 4.69 ലക്ഷമായി കുറച്ചിരുന്നു.

ഇന്ത്യയോട് വിട; സ്ട്രീറ്റ് 750 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങി ഹാർലി-ഡേവിഡ്‌സൺ

അതേസമയം ഹാർലി-ഡേവിഡ്‌സൺ സ്ട്രീറ്റ് റോഡിന് 77,000 രൂപ വിലകുറച്ച് വാഗ്ദാനം ചെയ്തു. അതായത് ഈ പ്രീമിയം മോഡൽ സ്വന്തമാക്കണേൽ 5.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കിയാൽ മതിയായിരുന്നു എന്ന് ചുരുക്കം.

MOST READ: ജിക്‌സർ മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിക്കാൻ ഒരുങ്ങി സുസുക്കി

ഇന്ത്യയോട് വിട; സ്ട്രീറ്റ് 750 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങി ഹാർലി-ഡേവിഡ്‌സൺ

വാസ്തവത്തിൽ ബ്രാൻഡിന്റെ ശ്രേണിയിൽ നിന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായാണ് ഈ താരം അറിയപ്പെട്ടിരുന്നത്. ഹാർലി-ഡേവിഡ്‌സൺ ഇന്ത്യയിൽ നടത്തിയ വിൽപ്പനയുടെ 80 ശതമാനവും സ്ട്രീറ്റ് 750 മോഡലുകളായിരുന്നു.

ഇന്ത്യയോട് വിട; സ്ട്രീറ്റ് 750 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങി ഹാർലി-ഡേവിഡ്‌സൺ

നിലവിലുള്ള മോട്ടോർസൈക്കിളുകളുടെ സ്റ്റോക്ക് ലിക്വിഡേറ്റ് ചെയ്യുന്നതിനായി സ്ട്രീറ്റ് റേഞ്ചിന്റെ വില കുറയ്ക്കൽ പ്രഖ്യാപിച്ചു. ഹാർലി-ഡേവിഡ്സൺ ഇന്ത്യയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തലാക്കാൻ പദ്ധതിയിട്ടതോടെ സ്ട്രീറ്റ് 750 ഉം സ്ട്രീറ്റ് റോഡും എങ്ങനെയെങ്കിലും നിർത്തലാക്കാൻ തന്നെയായിരുന്നു പദ്ധതി.

MOST READ: വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

ഇന്ത്യയോട് വിട; സ്ട്രീറ്റ് 750 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങി ഹാർലി-ഡേവിഡ്‌സൺ

രാജ്യത്തൊട്ടാകെയുള്ള 33 ഡീലർഷിപ്പ് ശൃംഖല കോൺടാക്റ്റ് ടേം വഴി നിലവിലുള്ള ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് ഹാർലി-ഡേവിഡ്സൺ അറിയിച്ചിട്ടുണ്ട്. എന്നാൽ ഓരോ ഡീലർഷിപ്പിനും വ്യത്യസ്ത കരാർ കാലാവധിയുണ്ടാകും എന്നതാണ് വാസ്തവം.

ഇന്ത്യയോട് വിട; സ്ട്രീറ്റ് 750 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങി ഹാർലി-ഡേവിഡ്‌സൺ

എന്നാൽ സർവീസിന്റെയും സ്പെയറിന്റെയും കാര്യത്തിൽ നിലവിലുള്ള ഉപയോക്താക്കൾക്ക് ഭാവിയിൽ എങ്ങനെ സേവനം നൽകും എന്നതിനെക്കുറിച്ച് കമ്പനിക്ക് ഇപ്പോഴും വ്യക്തമായ അറിയിപ്പുകളൊന്നുമില്ല.

Most Read Articles

Malayalam
English summary
The Made In India Harley-Davidson Street 750 To Be Discontinued. Read in Malayalam
Story first published: Friday, September 25, 2020, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X