വെസ്‌പ ഇലക്‌ട്രിക് ഇന്ത്യയിലേക്ക് എത്തും; സ്ഥിരീകരിച്ച് പിയാജിയോ

വെസ്പയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് പിയാജിയോ. ഇതിനകം തന്നെ യൂറോപ്പിൽ ലഭ്യമായ വെസ്പ എലെട്രിക്കയെ അടിസ്ഥാനമാക്കിയായിരിക്കും സ്‌കൂട്ടർ നിർമിക്കുകയെന്നും കമ്പനി വ്യക്തമാക്കി.

വെസ്‌പ ഇലക്‌ട്രിക് ഇന്ത്യയിലേക്ക് എത്തും; സ്ഥിരീകരിച്ച് പിയാജിയോ

എന്നാൽ ഇത് ഇന്ത്യൻ വിപണിക്കായി പ്രത്യേകമായി നിർമിക്കുമെന്ന് പിയാജിയോ ഇന്ത്യയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡീഗോ ഗ്രാഫിയാണ് പറഞ്ഞത്. ആഭ്യന്തര ഉപഭോക്താവിനെയും ഇന്ത്യൻ വിപണി പരിഗണനകളെയും മുൻനിർത്തി പുതിയ ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിക്കും.

വെസ്‌പ ഇലക്‌ട്രിക് ഇന്ത്യയിലേക്ക് എത്തും; സ്ഥിരീകരിച്ച് പിയാജിയോ

എന്നാൽ പിയാജിയോ ഇപ്പോഴും സ്കൂട്ടറിനായുള്ള ഇലക്ട്രിക് എഞ്ചിന്റെ അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്പിൽ വിൽക്കുന്ന വെസ്പ എലെട്രിക്ക പതിപ്പിന് 4 കിലോവാട്ട് പവർ അതായത് 5.36 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: കെ‌ടി‌എം 390 മോഡലുകൾക്ക് എതിരാളികളുമായി അപ്രീലിയ ഇന്ത്യയിലേക്ക്

വെസ്‌പ ഇലക്‌ട്രിക് ഇന്ത്യയിലേക്ക് എത്തും; സ്ഥിരീകരിച്ച് പിയാജിയോ

ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ഓടാന്‍ സ്‌കൂട്ടര്‍ പ്രാപ്തമാണ്. നാലു മണിക്കൂര്‍ വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍. പവര്‍, ഇക്കോ എന്നീ രണ്ടു റൈഡിംഗ് മോഡുകള്‍ സ്‌കൂട്ടറിലുണ്ട്.

വെസ്‌പ ഇലക്‌ട്രിക് ഇന്ത്യയിലേക്ക് എത്തും; സ്ഥിരീകരിച്ച് പിയാജിയോ

ഒരു പ്രത്യേക വെസ്പ കണക്റ്റിവിറ്റി മൊബൈൽ ആപ്ലിക്കേഷനിലൂടെ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളുടെ ഒരു നീണ്ട പട്ടിക എന്നിവയാണ് ഇലട്രിക്കയുടെ പ്രത്യേകതകളാണ്.

MOST READ: ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

വെസ്‌പ ഇലക്‌ട്രിക് ഇന്ത്യയിലേക്ക് എത്തും; സ്ഥിരീകരിച്ച് പിയാജിയോ

നേരത്തെ 2020 ഓട്ടോ എക്‌സ്‌പോയിൽ വെസ്പ എലെട്രിക്ക ഇലക്ട്രിക് മോഡലിനെ കമ്പനി പരിചയപ്പെടുത്തിയിരുന്നു. തുടർന്ന് ഉടൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രാദേശിക ഘടകങ്ങളുടെ അഭാവവും കൊവിഡ്-19 വ്യാപനവും അവതരണം വൈകിപ്പിക്കുകയായിരുന്നു.

വെസ്‌പ ഇലക്‌ട്രിക് ഇന്ത്യയിലേക്ക് എത്തും; സ്ഥിരീകരിച്ച് പിയാജിയോ

ഒറ്റനോട്ടത്തില്‍ ബജാജ് ചേതക് ഇലട്രിക്കിനെ ഓര്‍മ്മപ്പെടുത്തുന്ന രൂപമാണ് വെസ്പ എലെട്രിക്കയ്ക്കുള്ളത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ഒഴുകിയിറങ്ങുന്ന മുൻവശവും സ്‌കൂട്ടറിന് ക്ലാസിക് തനിമ സമ്മാനിക്കുന്നുണ്ട്.

MOST READ: ഭാവം മാറി 2021 മോഡൽ വോൾവോ XC60; ഇനി പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിൽ

വെസ്‌പ ഇലക്‌ട്രിക് ഇന്ത്യയിലേക്ക് എത്തും; സ്ഥിരീകരിച്ച് പിയാജിയോ

12 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളും ക്രോം തിളക്കമുള്ള ഗ്രാബ് ഹാന്‍ഡിലും സ്‌കൂട്ടറിന്റെ അഴകിനെ വർധിപ്പിക്കുന്നുണ്ട്. അതോടൊപ്പം 4.3 ഇഞ്ച് പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കസ്റ്ററും ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.

വെസ്‌പ ഇലക്‌ട്രിക് ഇന്ത്യയിലേക്ക് എത്തും; സ്ഥിരീകരിച്ച് പിയാജിയോ

അതിൽ സ്പീഡ്, പിന്നിടാവുന്ന ദൂരം, ബാറ്ററി ചാര്‍ജ് തുടങ്ങിയ വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ വെളിപ്പെടുത്തും. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയുണ്ടെന്നതാണ് സ്‌കൂട്ടറിന്റെ മറ്റൊരു സവിശേഷത.

Most Read Articles

Malayalam
കൂടുതല്‍... #വെസ്പ #vespa
English summary
The New Vespa Electric Scooter Likely To Be Launched By 2022. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X