ഈ വര്‍ഷം ഇന്ത്യയില്‍ മൂന്ന് ബിഎസ് VI ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പുതിയ ബിഎസ് VI മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി.

ഈ വര്‍ഷം ഇന്ത്യയില്‍ മൂന്ന് ബിഎസ് VI ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

2020 ഓഗസ്റ്റ് അവസാനത്തോടെ ബിഎസ് VI പാനിഗാലെ പുറത്തിറക്കുമെന്ന് ബ്രാന്‍ഡ് അറിയിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. അടുത്ത മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷം ഒക്ടോബറില്‍ വിപണിയിലെത്തുമെന്നും മള്‍ട്ടിസ്ട്രാഡ ശ്രേണിയില്‍ ഉള്‍പ്പെടുമെന്നും ബ്രാന്‍ഡ് വ്യക്തമാക്കി.

ഈ വര്‍ഷം ഇന്ത്യയില്‍ മൂന്ന് ബിഎസ് VI ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ഏത് മള്‍ട്ടിസ്ട്രാഡ മോഡലാണ് ബിഎസ് VI അവതാരത്തില്‍ അവതരിപ്പിക്കുകയെന്ന് ബ്രാന്‍ഡ് വെളിപ്പെടുത്തിയിട്ടില്ല. ബിഎസ് VI, 950 സിസി മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷകള്‍.

MOST READ: ഒറ്റചാര്‍ജില്‍ 700 കിലോമീറ്റര്‍; EQS ഇലക്ട്രിക് സെഡാനെ പരിചയപ്പെടുത്തി മെര്‍സിഡീസ്

ഈ വര്‍ഷം ഇന്ത്യയില്‍ മൂന്ന് ബിഎസ് VI ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

മള്‍ട്ടിസ്ട്രാഡയെ തുടര്‍ന്ന്, നവംബറില്‍ ബിഎസ് VI എഞ്ചിന്‍ നിലവാരത്തിലുള്ള സ്‌ക്രാംബ്ലര്‍ 800 മോഡലുകള്‍ പുറത്തിറക്കാനും ഡ്യുക്കാട്ടി പദ്ധതിയിടുന്നു. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളുകളാണ് സ്‌ക്രാംബ്ലര്‍ ശ്രേണിയിലുള്ള ഉത്പ്പന്നങ്ങള്‍.

ഈ വര്‍ഷം ഇന്ത്യയില്‍ മൂന്ന് ബിഎസ് VI ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

സ്‌ക്രാംബ്ലര്‍ 1100 മോഡലിന്റെ ബിഎസ് VI പതിപ്പാണ് ഈ വര്‍ഷം വിപണിയിലെത്തുന്ന മൂന്നാമത്തെ മോട്ടോര്‍സൈക്കിള്‍. മോട്ടോര്‍സൈക്കിള്‍ താരതമ്യേന ചെറിയ യൂണിറ്റുകളാണ് വിറ്റത്. എന്നിരുന്നാലും 1100 മോഡലുകള്‍ക്ക് രാജ്യത്ത് വില്‍പ്പന സാധ്യതയുണ്ടെന്ന് ബ്രാന്‍ഡ് വെളിപ്പെടുത്തി.

MOST READ: ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

ഈ വര്‍ഷം ഇന്ത്യയില്‍ മൂന്ന് ബിഎസ് VI ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം ബിഎസ് VI സ്‌ക്രാംബ്ലര്‍ 1100-യുടെ ഒരു അവതരണവും ഡ്യുക്കാട്ടി പദ്ധതിയിടുന്നുണ്ട്. യൂറോ 5 ട്രിമില്‍ ഇതിനകം തന്നെ ബൈക്ക് വിദേശത്ത് ലഭ്യമാണ്.

ഈ വര്‍ഷം ഇന്ത്യയില്‍ മൂന്ന് ബിഎസ് VI ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

കൂടാതെ ചില വിഷ്വല്‍ മാറ്റങ്ങളുമായാണ് ഈ മോഡല്‍ വരുന്നത്. ബിഎസ് IV സ്‌ക്രാംബ്ലര്‍ 1100 ഇവിടെ താരതമ്യേന ചെറിയ യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. ബ്രാന്‍ഡുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഏറ്റവും പുതിയ പാനിഗാലെ V2 മോഡലിനായുള്ള ബുക്കിംഗ് ഇന്ത്യന്‍ വിപണിയില്‍ ആരംഭിച്ചു.

MOST READ: താരമായി പുത്തൻ ബ്രോൻകോ, ഉത്പാദനം ഇരട്ടിയാക്കാൻ ഫോർഡ്

ഈ വര്‍ഷം ഇന്ത്യയില്‍ മൂന്ന് ബിഎസ് VI ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ ടോക്കണ്‍ തുകയായി നല്‍കി ഡീലര്‍ഷിപ്പുകളിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും. 2020 പാനിഗാലെ V2 പതിപ്പിന്റെ അവതരണത്തിന് ശേഷം ഉടന്‍ തന്നെ മോട്ടോര്‍സൈക്കിളിനായുള്ള ഡെലിവറികളും കമ്പനി ആരംഭിക്കും.

ഈ വര്‍ഷം ഇന്ത്യയില്‍ മൂന്ന് ബിഎസ് VI ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

959 പാനിഗാലെ മോഡലിന്റെ പിന്‍ഗാമിയായാണ് പുതിയ ഡ്യുക്കാട്ടി പാനിഗാലെ V2 വിപണിയില്‍ ഇടംപിടിക്കുക. നിലവിലെ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും മോട്ടോര്‍സൈക്കിള്‍ എല്ലാവിധത്തിലും മെച്ചപ്പെടുത്തി എന്നുതന്നെ വേണം.

MOST READ: മോഡലുകൾക്ക് ആകർഷകമായ EMI ഓപ്ഷനുകളുമായി ഹോണ്ട

ഈ വര്‍ഷം ഇന്ത്യയില്‍ മൂന്ന് ബിഎസ് VI ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ഈ വര്‍ഷം ആദ്യം തന്നെ ബൈക്ക് വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ സാഹചര്യം മൂലം അവതരണം നീണ്ടുപോവുകയായിരുന്നു. 2020 ഓഗസ്‌റ്റോടെ ബൈക്കിന്റെ ഡെലിവറി ആരംഭിച്ചേക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati To launch Three More BS6 Motorcycles In India This Year. Read in Malayalam.
Story first published: Friday, July 24, 2020, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X