ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയെ സംബന്ധിച്ച് 110 സിസി മോഡലുകളാണ് ഈ ശ്രേണിയിലെ രാജാക്കന്മാര്‍. എന്നാല്‍ ഇപ്പോഴത്തെ ട്രെന്‍ഡ് പരിശോധിക്കുകയാണെങ്കില്‍ 125 സിസി ശ്രേണിയിലെ സ്‌കൂട്ടറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

അതുകൊണ്ട് തന്നെ ഈ ശ്രേണിയില്‍ നിര്‍മ്മാതാക്കള്‍ ഏതാനും മോഡലുകളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് വിപണിയില്‍ ലഭ്യമായ അഞ്ച് മികച്ച ബിഎസ് VI എഞ്ചിന്‍ നിലവാരത്തിലുള്ള 125 സിസി സ്‌കൂട്ടറുകളെ നമ്മുക്ക് പരിചയപ്പെടാം.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

ഹോണ്ട ഗ്രാസിയ 125

ഹോണ്ടയില്‍ നിന്നുള്ള ഏറ്റവും പുതിയ ബിഎസ് VI സ്‌കൂട്ടറാണ് ഗ്രാസിയ 125. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാകും. 73,336 രൂപയും, ഉയര്‍ന്ന പതിപ്പിന് 80,978 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: ശ്രദ്ധ നേടി ഹീറോ എക്‌സ്ട്രീം 160R;അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

എല്‍ഇഡിയാണ് ഹെഡ്‌ലാമ്പ്. ഡിയോയിലേതിന് സമാനമായ ഡേ ടൈം റണ്ണിങ് ലാമ്പും സ്‌കൂട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്. നവീകരിച്ച ബോഡി പാനലുകളും സ്‌കൂട്ടറിന്റെ ആകര്‍ഷണമാണ്. പിന്‍ ഭാഗത്തെ ടെയില്‍ ലാമ്പിനും വ്യത്യ്സ്തമായ ഡിസൈന്‍ ആണ്.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

ഹോണ്ടയുടെ സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, ഇന്റഗ്രേറ്റഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട് സ്വിച്ച് എന്നിവ ബിഎസ് VI ഗ്രാസിയായില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: പുതിയ ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിച്ച് ഹോണ്ട

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

125 സിസി കരുത്തുള്ള പിജിഎം-എഫ്1 എച്ച്ഇടി (ഹോണ്ട ഇക്കോ സാങ്കേതിക വിദ്യ) എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ സംവിധാനങ്ങളുള്ള എഞ്ചിനാണ് സ്‌കൂട്ടറില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

ഈ എഞ്ചിന്‍ 8.29 bhp കരുത്തും 10.3 Nm torque ഉം സൃഷ്ടിക്കും. ഗ്രാസിയയില്‍ നല്‍കിയിട്ടുള്ള എജിഎസ് സ്റ്റാര്‍ട്ടര്‍ ആന്‍ഡ് ഐഡിലിങ്ങ് സ്റ്റോപ്പ് സിസ്റ്റം 13 ശതമാനം അധിക ഇന്ധനക്ഷമത നല്‍കമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

സുസുക്കി ആക്‌സസ് 125

ഈ ശ്രേണിയിലെ മറ്റൊരു മികച്ച മോഡലാണ് ആക്‌സസ് 125. 2020 ജനുവരി മാസത്തില്‍ ബിഎസ് VI -ലേക്ക് നവീകരിച്ച പതിപ്പിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

അഞ്ച് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. അടുത്തിടെ വില വര്‍ധനവിന്റെ ഭാഗമായി നിര്‍മ്മാതാക്കള്‍ മോഡലിന്റെ വില ഉയര്‍ത്തിയിരുന്നു. 1,700 രൂപയുടെ വര്‍ധനവാണ് വകഭേദങ്ങളില്‍ വരുത്തിയിരിക്കുന്നത്.

MOST READ: ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

ഇതോടെ പ്രാരംഭ പതിപ്പിന്റെ വില 68,800 രൂപയായി വര്‍ധിച്ചു. നവീകരിച്ച 124 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6,750 rpm -ല്‍ 8.7 bhp കരുത്തും 5,500 rpm -ല്‍ 10 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

മെച്ചപ്പെട്ട പ്രകടനത്തിനും ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമാണ് എയര്‍-കൂള്‍ഡ് മില്ലില്‍ വരുന്നത്. എല്‍ഇഡി ഹെഡ്‌ലാന്വിനൊപ്പം സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഫ്യുവല്‍ ലിഡ്, സ്പെഷ്യല്‍ എഡിഷന്‍ പതിപ്പുകളില്‍ യുഎസ്ബി ചാര്‍ജിംഗ് പോയിന്റ്, ഫ്രണ്ട് ആപ്രോണിലെ ചെറിയ സ്റ്റോറേജ് സ്പേസ് എന്നിവ സവിശേഷതകളാണ്.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

ടിവിഎസ് എന്‍ടോര്‍ഖ് 125

ഈ ശ്രേണിയിലെ മറ്റൊരു ജനപ്രീയ ഓഫറാണ് എന്‍ടോര്‍ഖ് 125. ഡ്രം, ഡിസ്‌ക്, റേസ് എഡീഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് മോഡലല്‍ വിപണിയില്‍ എത്തുന്നത്.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

ഇതില്‍ ഡ്രം പതിപ്പിന് 66,885 രൂപയും, ഡിസ്‌ക് പതിപ്പിന് 70,885 രൂപയും റേസ് എഡീഷന്‍ പതിപ്പിന് 73,365 രൂപയുമാണ് എക്‌സ്‌ഷോറൂം വില. 124.8 സിസി എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 7,000 rpm -ല്‍ 9.25 bhp കരുത്തും 5,500 rpm -ല്‍ 10.5 Nm torque ഉം ഉത്പാദിപ്പിക്കും.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

എല്‍ഇഡി ഹെഡ്‌ലാമ്പ്, T-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലാമ്പ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ബാറ്റ്വിംഗ് സ്‌റ്റൈല്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഇന്‍കമിംഗ് കോള്‍ / എസ്എംഎസ് അലേര്‍ട്ടുകള്‍, നാവിഗേഷന്‍ അസിസ്റ്റ് എന്നിവയ്ക്കായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് സ്‌കൂട്ടറിലെ സവിശേഷതകള്‍.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

ഹീറോ ഡെസ്റ്റിനി 125

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന 125 സിസി സ്‌കൂട്ടറുകളില്‍ ഒന്നാണ് ഹീറോ ഡെസ്റ്റിനി 125. രണ്ട് വകഭേദങ്ങളിലെത്തുന്ന സ്‌കൂട്ടറിന്റെ പ്രാരംഭ പതിപ്പിന് 65,310 രൂപയാണ് എക്‌സ്‌ഷോറൂം വില.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടുകൂടിയുള്ള 124.6 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6,750 rpm -ല്‍ 8.70 bhp കരുത്തും 5,000 rpm -ല്‍ 10.2 Nm torque ഉം ഉത്പാദിപ്പിക്കും.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഉള്ളതുകൊണ്ട് പഴയ പതിപ്പിനെക്കാള്‍ അധിക മൈലേജും പുതിയ മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 11 ശതമാനം ഉയര്‍ന്ന ഇന്ധനക്ഷമതയും 10 ശതമാനം മികച്ച ആക്‌സിലറേഷനും പുതിയ സ്‌കൂട്ടര്‍ സമ്മാനിക്കുമെന്നാണ് കമ്പനിയുടെ ആവകാശവാദം.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

ഹീറോയുടെ i3S ടെക്‌നോളജിയും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. എല്‍ഇഡിയാണ് ഹെഡ്‌ലാമ്പുകള്‍. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ത്രീ ഡിയിലുള്ള ലോഗോ, പുതിയ മാറ്റ് ഗ്രേ സില്‍വര്‍ കളര്‍ ഓപ്ഷന്‍ എന്നിവയാണ് പുതിയ ബിഎസ് VI ഡെസ്റ്റിനിയിലെ പുതുമകളാണ്.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

ഹോണ്ട ആക്ടിവ 125

വര്‍ഷങ്ങളായി നിരത്തിലെ ജനപ്രീയ മോഡലാണ് ആക്ടിവ 125. പോയ വര്‍ഷം തന്നെ (2019 സെപ്തംബര്‍) ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

രണ്ട് വകഭേദങ്ങളിലെത്തുന്ന മോഡലിന്റെ പ്രാരംഭ പതിപ്പിന് 68,042 രൂപയാണ് എക്‌സ്‌ഷോറൂം വില. ഫ്യുവല്‍ ഇഞ്ചകഡ് സംവിധാനമുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

ഈ എഞ്ചിന്‍ 6,500 rpm -ല്‍ 8.29 bhp കരുത്തും 5,000 rpm -ല്‍ 10.3 Nm torque ഉം ഉത്പാദിപ്പിക്കും. പഴയ മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്. പുതിയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് VI ആക്ടിവയുടെ സവിശേഷതകളാണ്.

ഇന്ത്യയിലെ മികച്ച 5 ബിഎസ് VI 125 സിസി സ്‌കൂട്ടറുകള്‍

പുതിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും സ്‌കൂട്ടറില്‍ ലഭ്യമാണ്. മൈലേജ്, സൈഡ് സ്റ്റാന്‍ഡ് ഇന്ഡഡിക്കേറ്റര്‍, പിന്നിട്ട ദൂരം തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ പുതിയ കണ്‍സോളിലൂടെ സാധ്യമാകുന്നു. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്.

Most Read Articles

Malayalam
English summary
Top Five BS6 125cc Scooters In Indian Market. Read in Malayalam.
Story first published: Monday, July 6, 2020, 8:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X