2021 അപ്പാച്ചെ RTR -നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകൾ

അപ്പാച്ചെ സീരീസ് മോട്ടോർസൈക്കിളുകളുടെ നാല് ദശലക്ഷം യൂണിറ്റ് വിൽപ്പനയുടെ നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായി ടിവിഎസ് മോട്ടോർ കമ്പനി 2021 അപ്പാച്ചെ RTR 200 4V പുറത്തിറക്കി.

2021 അപ്പാച്ചെ RTR -നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകൾ

ഫസ്റ്റ്-ഇൻ-ക്ലാസ് സവിശേഷതകളാൽ നിറഞ്ഞിരിക്കുന്ന മോട്ടോർസൈക്കിൾ പുതിയ കളർ ഓപ്ഷനുകളും പുതിയ ഹാർഡ്‌വെയറുമായിട്ടാണ് വരുന്നത്. ടിവിഎസ് അപ്പാച്ചെ RTR 200 4V ഇപ്പോൾ വിഭാഗത്തിലെ ഏറ്റവും മികച്ച മോട്ടോർസൈക്കിളായി മാറിയിട്ടുണ്ടോ?

2021 അപ്പാച്ചെ RTR -നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകൾ

2021 ടിവി‌എസ് അപ്പാച്ചെ RTR 200 4V -നെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഞങ്ങൾ സമാഹരിച്ചിട്ടുണ്ട്:

MOST READ: ഏത് ഇരുട്ടിലും ഇനി സീറ്റ് ബെൽറ്റ് അനായാസമിടാം; ഇല്യുമിനേറ്റഡ് സീറ്റ് ബെൽറ്റ് ബക്കിളുകളുമായി സ്കോഡ

2021 അപ്പാച്ചെ RTR -നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകൾ

1. ഡിസൈൻ

സ്റ്റൈലിംഗ് ഗ്രൗണ്ടിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. മോട്ടോർസൈക്കിൾ അതിന്റെ റോഡ്സ്റ്റർ ഡിസൈൻ നിലനിർത്തുന്നു, കൂടാതെ ഒരു മസ്കുലർ ഫ്യുവൽ ടാങ്ക്, എഞ്ചിൻ കൗൾ, കൂടാതെ സ്പ്ലിറ്റ്-സീറ്റ് സജ്ജീകരണം എന്നിവ ലഭിക്കുന്നു.

2021 അപ്പാച്ചെ RTR -നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകൾ

ഗ്ലോസ് ബ്ലാക്ക്, പേൾ വൈറ്റ്, മാറ്റ് ബ്ലൂ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിൽ 2021 അപ്പാച്ചെ RTR 200 4V ടിവിഎസ് വാഗ്ദാനം ചെയ്യുന്നു. പുതിയ മാറ്റ് ബ്ലൂ പെയിന്റ് സ്കീം ടിവിഎസ് OMC റേസ് ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു.

MOST READ: മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

2021 അപ്പാച്ചെ RTR -നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകൾ

2. സവിശേഷതകൾ

എൽഇഡി ഹെഡ്ലൈറ്റ്, എൽഇഡി ടെയിൽ ലാമ്പ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടിവിഎസ് സ്മാർട്ട് എക്സ്-കണക്ട് ആപ്ലിക്കേഷനിലൂടെ കണക്റ്റിവിറ്റി എന്നിവ അപ്പാച്ചെ RTR 200 4V -യിൽ ലഭ്യമാണ്. സ്‌പോർട്ട്, അർബൻ, റെയിൻ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ബൈക്കിന് ലഭിക്കും.

2021 അപ്പാച്ചെ RTR -നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകൾ

3. ഹാർഡ്‌വെയർ

മോട്ടോർസൈക്കിളിന് ഇപ്പോൾ പ്രീലോഡ് ക്രമീകരിക്കാവുന്ന ഷോവ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് സജ്ജീകരണവുമുണ്ട്. ക്രമീകരിക്കാവുന്ന ബ്രേക്ക്, ക്ലച്ച് ലിവർ എന്നിവയും ഇതിന് ലഭിക്കും.

MOST READ: ഹാരിയർ ക്യാമോ സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കി ടാറ്റ; വില 16.50 ലക്ഷം രൂപ

2021 അപ്പാച്ചെ RTR -നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകൾ

മുന്നിൽ 270 mm ഡിസ്കും പിന്നിൽ 240 mm ഡിസ്ക് ബ്രേക്കിനുമൊപ്പം ഡ്യുവൽ ചാനൽ ABS സംവിധാനം ബ്രേക്കിംഗ് ഡ്യൂട്ടികൾ പരിപാലിക്കുന്നത് തുടരുന്നു.

2021 അപ്പാച്ചെ RTR -നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകൾ

4. പവർട്രെയിൻ

മോട്ടോർസൈക്കിളിനെ ശക്തിപ്പെടുത്തുന്നത് 197.75 സിസി, സിംഗിൾ സിലിണ്ടർ, ഫോർ-വാൽവ്, ഓയിൽ-കൂൾഡ് എഞ്ചിനാണ്, ഇത് 9,000 rpm -ൽ 20.5 bhp പരമാവധി കരുത്തും, 7,250 rpm -ൽ 17.25 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി യോജിക്കുന്നു.

MOST READ: മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റം ഈ മാസം

2021 അപ്പാച്ചെ RTR -നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകൾ

5. വിലയും എതിരാളികളും

1,31,050 രൂപയാണ് ടിവിഎസ് 2021 അപ്പാച്ചെ RTR 200 4V -ന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ഇന്ത്യൻ വിപണിയിൽ ബജാജ് പൾസർ NS 200, യമഹ FZ 250 എന്നിവയ്‌ക്കെതിരെയാണ് ബൈക്ക് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Top 5 Features Of 2021 Tvs Apache RTR 200 4v. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X