മുമ്പൻ ആക്‌ടിവ തന്നെ, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങൾ ഇവ

2020 ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും പട്ടിക പുറത്തിറങ്ങി. കാലങ്ങളായി ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ഹോണ്ട ആക്‌ടിവയും ഹീറോ സ്പ്ലെൻഡറും തുടരുന്ന ആധിപത്യം ഇത്തവണയും ആവർത്തിച്ചു എന്നതാണ് യാഥാർത്ഥ്യം.

മുമ്പൻ ആക്‌ടിവ തന്നെ, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങൾ ഇവ

സ്‌കൂട്ടർ സെഗ്‌മെന്റിൽ നിന്നും നമുക്ക് ആരംഭിക്കാം. 2020 ഫെബ്രുവരിയിൽ ഹോണ്ട ആക്‌ടിവയുടെ 6G, 125 മോഡലുകൾ ഇന്ത്യൻ വിപണിയിൽ 2.22 ലക്ഷം യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഏറ്റവും ജനപ്രിയവും വിശ്വസ്‌തവുമായ മോഡലാണ് ഹോണ്ട ആക്‌ടിവ.

മുമ്പൻ ആക്‌ടിവ തന്നെ, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങൾ ഇവ

അടുത്തിടെ സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ ആവർത്തനമായ 6G പതിപ്പിനെ കമ്പനി അടുത്തിടെ അവതരിപ്പിച്ചു. പുതിയ സവിശേഷതകളും അതിന്റെ രൂപകൽപ്പനയിലും മറ്റ് ഉപകരണങ്ങളിലും സൂക്ഷ്‌മമായ മാറ്റങ്ങളുമായാണ് പുത്തൻ മോഡൽ എത്തുന്നത്.

മുമ്പൻ ആക്‌ടിവ തന്നെ, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങൾ ഇവ

ഹോണ്ട ആക്‌ടിവയ്ക്കു ശേഷം ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് സുസുക്കി ആക്‌സസ് 125. കഴിഞ്ഞ മാസം 50,000 യൂണിറ്റ് വിൽപ്പനയാണ് നേടിയത്. ഇത് ആക്‌ടിവയുടെ വിൽപ്പനയേക്കാൾ ഏകദേശം നാലര ഇരട്ടി കുറവാണ്.

മുമ്പൻ ആക്‌ടിവ തന്നെ, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങൾ ഇവ

ടിവിഎസ് ജുപ്പിറ്ററാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച മൂന്നാമത്തെ മോഡൽ. 2020 ഫെബ്രുവരിയിൽ 31,440 യൂണിറ്റ് വിൽപ്പനയാണ് ആക്‌ടിവയുടെ പ്രധാന എതിരാളി സ്വന്തമാക്കിയത്. നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനം ഹോണ്ട ഡിയോയും യമഹ ഫാസിനോയ്ക്കുമാണ്.

മുമ്പൻ ആക്‌ടിവ തന്നെ, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങൾ ഇവ

ഇന്ത്യൻ വിപണിയിൽ അടുത്തിടെ പരിഷ്ക്കരിച്ച് എത്തിയ ഹോണ്ട ഡിയോ 26,494 യൂണിറ്റ് വിൽപ്പനയും യമഹ ഫാസിനോ 25,709 യൂണിറ്റുകളും 2020 ഫെബ്രുവരിയിൽ വിൽപ്പന നടത്തി.

മുമ്പൻ ആക്‌ടിവ തന്നെ, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങൾ ഇവ

ടിവിഎസ് എൻ‌ടോർഖ് 125, യമഹ റേ, ഹീറോ പ്ലെഷർ, സുസുക്കി ബർഗ്മാൻ സ്ട്രീറ്റ്, ഹീറോ ഡെസ്റ്റിനി 125 എന്നിവ അവസാന സ്ഥാനങ്ങൾ സ്വന്തമാക്കി.

Rank Scooter Sales (February 2020)
1 Honda Activa 2,22,961
2 Suzuki Access 125 50,103
3 TVS Jupiter 31,440
4 Honda Dio 26,494
5 Yamaha Fascino 25,709
6 TVS NTorq 125 22,804
7 Yamaha Ray 11,348
8 Hero Pleasure 8,435
9 Suzuki Burgman Street 125 7,626
10 Hero Destini 125 7,304
മുമ്പൻ ആക്‌ടിവ തന്നെ, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങൾ ഇവ

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ബൈക്കിന്റെ പട്ടികയിലേക്ക് നീങ്ങുമ്പോൾ ഹീറോ സ്പ്ലെൻഡർ കഴിഞ്ഞ മാസം രണ്ട് ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്. 1.75 ലക്ഷം യൂണിറ്റുമായി ഹീറോ HF ഡീലക്‌സ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്തെത്തി.

മുമ്പൻ ആക്‌ടിവ തന്നെ, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങൾ ഇവ

ജനപ്രിയ പൾസർ ശ്രേണിയുടെ സഹായത്തോടെ ബജാജ് മൂന്നാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമായി 150, NS160, NS200, 220F എന്നിവ ഉൾപ്പെടുന്ന ശ്രേണിയിൽ നിന്നും കഴിഞ്ഞ മാസം 75,000 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് സ്വന്തമാക്കാനായത്.

മുമ്പൻ ആക്‌ടിവ തന്നെ, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങൾ ഇവ

പട്ടികയിൽ നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങൾ യഥാക്രമം 50,825 യൂണിറ്റുകളും 41,766 യൂണിറ്റുകളും വിറ്റഴിച്ച് ഹോണ്ട CB ഷൈൻ, റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നിവ സ്വന്തമാക്കി. ഹീറോ ഗ്ലാമർ, ഹീറോ പാഷൻ, ബജാജ് പ്ലാറ്റിന, ടിവിഎസ് അപ്പാച്ചെ, ബജാജ് സിടി മോഡലുകൾ എന്നിവയാണ് പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ ഇടംപിടിച്ചു.

Rank Motorcycle Sales (February 2020)
1 Hero Splendor 2,15,196
2 Hero HF Deluxe 1,75,997
3 Bajaj Pulsar 75,669
4 Honda CB Shine 50,825
5 Royal Enfield Classic 350 41,766
6 Hero Glamour 35,752
7 Hero Passion 34,797
8 Bajaj Platina 33,799
9 TVS Apache 32.033
10 Bajaj CT 27,242
മുമ്പൻ ആക്‌ടിവ തന്നെ, ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങൾ ഇവ

ഫെബ്രുവരിയിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കിയെങ്കിലും നിലവിൽ ലോകം നേരിടുന്ന മഹാമാരിയായ കൊവിഡ്-19 കാരണം വരും മാസങ്ങളിൽ വ്യവസായത്തിന് വലിയ ഭീഷണി നേരിടേണ്ടി വരും. അടുത്ത മാസങ്ങളിൽ സമാനമായ കണക്കുകൾ നേടാൻ പല നിർമ്മാതാക്കളും ഏറെ പ്രയാസപ്പെട്ടേക്കും.

Most Read Articles

Malayalam
English summary
Top-Selling Scooters & Bikes In India In February 2020. Read in Malayalam
Story first published: Monday, March 23, 2020, 15:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X