2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

2020 മാർച്ച് മാസത്തിൽ ഇന്ത്യ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇരുചക്ര വാഹനങ്ങളുടെ പട്ടിക പുറത്തിറങ്ങി. കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ ഇരുചക്രവാഹന വിൽപ്പനയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

പ്രധാനമായും കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം രാജ്യത്തെ വാഹന മേഘല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. വാഹനങ്ങളുടെ ഉത്പാദന പ്രവർത്തനങ്ങളും വിൽപ്പനകളും നിർത്തിവെച്ചിക്കുകയാണ്.

2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

കൊറോണ വൈറസ് മഹാമാരി കാരണം 2020 മാർച്ച് രണ്ടാം പകുതിയോടെ രാജ്യം ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചു. അതിനാൽ, ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

MOST READ: കേരളത്തിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഹോണ്ട

2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

കഴിഞ്ഞ മാസത്തിന്റെ ആദ്യം വരെ നടന്ന വിൽപ്പനയിൽ, ഹീറോ സ്പ്ലെൻഡർ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമായി മാറി.

2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

1,43,726 യൂണിറ്റ് വിൽപ്പനയാണ് സ്പ്ലെൻഡർ കരസ്ഥമാക്കിയത്. 2019 മാർച്ചിലെ 2.42 ലക്ഷം യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 42 ശതമാനം ഇടിവാണ് ബൈക്ക് രേഖപ്പെടുത്തിയത്.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

പട്ടികയിൽ രണ്ടാം സ്ഥാനത്ത് മറ്റൊരു ഹീറോ മോട്ടോർസൈക്കിളായ HF ഡീലക്സാണ്. ഇന്ത്യൻ വിപണിയിൽ ബ്രാൻഡിൽ നിന്നുള്ള മറ്റൊരു എൻട്രി ലെവൽ മോട്ടോർസൈക്കിളാണിത്.

2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

ഹീറോ HF ഡീലക്സ് കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ 1,14,969 യൂണിറ്റ് വിൽപ്പന നേടിയെങ്കിലും മുൻ വഷത്തെ അപേക്ഷിച്ച് 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

MOST READ: 50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

നൂറോളം യൂണിറ്റുകളുടെ വ്യത്യാസത്തിൽ, മൂന്നാം സ്ഥാനം ഹോണ്ട ആക്ടിവ കൈവശപ്പെടുത്തി. ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ സ്കൂട്ടർ മോഡലാണ് ആക്ടിവ.

2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

നിലവിൽ വാഹനത്തിന്റെ ആറാം തലമുറ പതിപ്പാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഹോണ്ട ആക്ടിവ 6G കഴിഞ്ഞ മാസം 1,14,757 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2019 മാർച്ചിൽ 1,48,241 യൂണിറ്റ് വിൽപ്പനയുണ്ടായിരുന്നു.

MOST READ: പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

പട്ടികയിൽ നാലാമത് ഹോണ്ട CB ഷൈനാണ് ബ്രാൻഡിൽ നിന്നുള്ള കമ്മ്യൂട്ടർ മോട്ടോർ സൈക്കിൾ ഓഫറാണിത്. ഏറ്റവും പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഹോണ്ട അടുത്തിടെ CB ഷൈൻ കമ്പനി പരിഷ്കരിച്ചിരുന്നു.

2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

ഈ പരിഷ്കരണം 2020 മാർച്ചിൽ മോട്ടോർസൈക്കിളിന് വൻ വളർച്ച കൈവരിക്കാൻ സഹായിച്ചു. 2019 -ൽ ഇതേ മാസത്തിൽ 29,827 യൂണിറ്റുകളുടെ വിൽപ്പനയെ അപേക്ഷിച്ച് ഇത്തവണ 86,633 യൂണിറ്റുകളുടെ വിൽപ്പനയാണ് ഹോണ്ട CB ഷൈൻ കൈവരിച്ചത്.

2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ബജാജ് പൾസർ ശ്രേണിയാണ്. എൻട്രി ലെവൽ 125 മുതൽ 220F വരെയുള്ള എല്ലാ മോഡലുകളും ഇതിൽ ഉൾപ്പെടുന്നു.

2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

ബജാജ് പൾസർ ശ്രേണിക്ക് വിപണിയിൽ 51 ശതമാനം വിൽപ്പന വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 2019 മാർച്ചിലെ ഒരു ലക്ഷത്തിലധികം യൂണിറ്റിൽ നിന്ന് വിൽപ്പന കഴിഞ്ഞ മാസത്തിൽ 50,000 യൂണിറ്റായി കുറഞ്ഞു.

2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

ടിവിഎസ് XL സൂപ്പർ, ഹോണ്ട ഡിയോ, സുസുക്കി ആക്സസ് 125, റോയൽ എൻഫീൽഡ് ക്ലാസിക് 350, ടിവിഎസ് അപ്പാച്ചെ ശ്രേണി എന്നിവയാണ് പട്ടികയിൽ പിന്നീടുള്ള സ്ഥാനങ്ങളിൽ.

Rank Model March 2020 Sales
1 Hero Splendor 1,43,726
2 Hero HF Deluxe 1,14,969
3 Honda Activa 1,14,757
4 Honda CB Shine 86,633
5 Bajaj Pulsar 51,454
6 TVS XL Super 32,808
7 Honda Dio 29,528
8 Suzuki Access 26,476
9 Royal Enfield Classic 350 24,253
10 TVS Apache 21,764
11 Bajaj Platina 21,264
12 TVS Jupiter 21,001
13 Hero Passion 17,937
14 Bajaj CT 16,210
15 Honda Unicorn 14,466
16 Yamaha Fascino 14,433
17 Hero Pleasure 13,898
18 Hero Glamour 12,713
19 Yamaha Ray 11,972
20 Yamaha FZ 10,004
2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

മിക്ക മോഡലുകളും 2020 മാർച്ച് മാസത്തിൽ പ്രതീക്ഷിച്ചപോലെ വൻ വിൽപ്പന ഇടിവ് രേഖപ്പെടുത്തി. ഇക്കൂട്ടത്തിൽ വളർച്ച രജിസ്റ്റർ ചെയ്യുന്ന മറ്റൊരു മോഡൽ ഹൊണ്ടയുടെ ഡിയോ സ്കൂട്ടറാണ്. ഡിയോയുടെ വിൽപ്പന 2019 മാർച്ചിൽ വെറും 6,700 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 29,000 യൂണിറ്റായി ഉയർന്നു.

Most Read Articles

Malayalam
English summary
Top-Selling Two-Wheelers In India For March 2020: Hero Splendor & Honda Activa Continue To Dominate. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X