125 സിസി സ്കൂട്ടർ ശ്രേണിയിലെ പുത്തൻ താരം സുസുക്കി സാലൂട്ടോ, അറിയാം കൂടുതൽ

കഴിഞ്ഞ വർഷം തായ്‌വാനിൽ നടന്ന 2019 തായ്‌പേ മോട്ടോർ ഷോയിലാണ് സുസുക്കി സാലൂട്ടോ 125 സ്‌കൂട്ടർ അവതരിപ്പിച്ചത്. തുടർന്ന് 2020 ഫെബ്രുവരിയിൽ വാഹനം തായ്‌വാൻ വിപണിയിൽ എത്തി.

125 സിസി സ്കൂട്ടർ ശ്രേണിയിലെ പുത്തൻ താരം സുസുക്കി സാലൂട്ടോ, അറിയാം കൂടുതൽ

ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ വിൽപ്പനയ്ക്ക് എത്തിക്കുന്ന ആക്‌സസ് 125 അടിസ്ഥാനമാക്കിയാണ് സ്‌കൂട്ടർ ഒരുക്കിയിരിക്കുന്നത്. ഇവ രണ്ടും പരസ്പരം വേർതിരിച്ചറിയാൻ ധാരാളം മാറ്റങ്ങൾ കമ്പനി അവതരിപ്പിക്കുന്നു.

125 സിസി സ്കൂട്ടർ ശ്രേണിയിലെ പുത്തൻ താരം സുസുക്കി സാലൂട്ടോ, അറിയാം കൂടുതൽ

തായ്‌വാൻ വിപണിയിൽ വിൽക്കുന്ന സുസുക്കി സാലൂട്ടോ 125 -ന്റെ സവിശേഷതകൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

MOST READ: 2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

125 സിസി സ്കൂട്ടർ ശ്രേണിയിലെ പുത്തൻ താരം സുസുക്കി സാലൂട്ടോ, അറിയാം കൂടുതൽ

1. ഡിസൈൻ

ആക്സസ് 125 -ൽ നിന്ന് വ്യത്യസ്തമായി, ലാംബ്രെറ്റ, വെസ്പ സ്കൂട്ടറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്ന ഒരു റെട്രോ തീമിലാണ് സാലൂട്ടോ 125 രൂപകൽപ്പന ചെയ്തിരിക്കുന്നത്.

125 സിസി സ്കൂട്ടർ ശ്രേണിയിലെ പുത്തൻ താരം സുസുക്കി സാലൂട്ടോ, അറിയാം കൂടുതൽ

ഇതിന് ഇന്ത്യൻ വിപണിയിലെ സുസുക്കി സ്കൂട്ടറുകളുമായി സാമ്യം ഒന്നുമില്ല. ഫ്രണ്ട് ആപ്രോൺ, ഹെഡ്‌ലാമ്പ് സറൗണ്ട്, സ്പീഡോമീറ്റർ ബെസെൽ, റിയർ വ്യൂ മിററുകൾ എന്നിവ ഉൾപ്പെടെ ധാരാളം ക്രോം ഘടകങ്ങൾ സ്‌കൂട്ടറിന് ലഭിക്കുന്നു.

MOST READ: ഇന്ത്യോനേഷ്യയില്‍ അരങ്ങേറ്റത്തിനൊരുങ്ങി നിഞ്ച ZX-25R; തീയതി വെളിപ്പെടുത്തി കവസാക്കി

125 സിസി സ്കൂട്ടർ ശ്രേണിയിലെ പുത്തൻ താരം സുസുക്കി സാലൂട്ടോ, അറിയാം കൂടുതൽ

ഹാൻഡിൽബാർ കൗളിൽ ഘടിപ്പിച്ചിരിക്കുന്ന പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പും ഫ്രണ്ട് ആപ്രോണിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും സ്‌കൂട്ടർ ഉൾക്കൊള്ളുന്നു. ഇതിന് U-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റും അതുല്യമായി രൂപകൽപ്പന ചെയ്ത ടേൺ ഇൻഡിക്കേറ്ററുകളും ലഭിക്കുന്നു.

125 സിസി സ്കൂട്ടർ ശ്രേണിയിലെ പുത്തൻ താരം സുസുക്കി സാലൂട്ടോ, അറിയാം കൂടുതൽ

2. പവർട്രെയിൻ, മെക്കാനിക്കൽ ഘടകങ്ങൾ

ഇന്ത്യ-സ്പെക്ക് ആക്സസ് 125 ന്റെ അതേ 124 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ഫ്യുവൽ ഇൻജക്ട്റ്റഡ് മോട്ടോറാണ് സാലൂട്ടോ 125 ന്റെ ഹൃദയം. എന്നാൽ ആക്സസിന്റെ 8.7 bhp കരുത്തിനെ അപേക്ഷിച്ച് 9.4 bhp പരമാവധി കരുത്ത് സ്കൂട്ടർ ഉത്പാദിപ്പിക്കുന്നു.

MOST READ: രണ്ടും കല്‍പ്പിച്ച് എംജി; ഗ്ലോസ്റ്ററിന്റെ ടീസര്‍ ചിത്രവും വെബ്‌സൈറ്റില്‍ പങ്കുവെച്ചു

125 സിസി സ്കൂട്ടർ ശ്രേണിയിലെ പുത്തൻ താരം സുസുക്കി സാലൂട്ടോ, അറിയാം കൂടുതൽ

അതേസമയം ഏറ്റവും ഉയർന്ന torque ഔട്ട്പുട്ട് ഇരു സ്കൂട്ടറുകളിലും 10Nm തന്നെയായി തുടരുന്നു. മുൻവശത്തുള്ള ടെലിസ്‌കോപ്പിക് ഫോർക്കുകളും, പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറിലും ഘടിപ്പിച്ചിരിക്കുന്ന 10 ഇഞ്ച് വീലുകളിലാണ് സ്‌കൂട്ടർ ഓടിക്കുന്നത്. മുന്നിലും പിന്നിലും യഥാക്രമം ഡിസ്ക് ബ്രേക്ക്, ഡ്രം ബ്രേക്ക് എന്നിവയാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

125 സിസി സ്കൂട്ടർ ശ്രേണിയിലെ പുത്തൻ താരം സുസുക്കി സാലൂട്ടോ, അറിയാം കൂടുതൽ

3. സവിശേഷതകൾ

കീലെസ് ഇഗ്നിഷൻ, എക്സ്റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, മൾട്ടി-ഫംഗ്ഷൻ ഇഗ്നിഷൻ സ്ലോട്ട്, ഹസാർഡ് ലൈറ്റുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയ സവിശേഷതകളോടെയാണ് സലൂട്ടോ 125 സുസുക്കി വാഗ്ദാനം ചെയ്യുന്നത്. ഫ്ലോർബോർഡിന് കീഴിൽ ഇന്ധന ടാങ്ക് സ്ഥാപിച്ചിരിക്കുന്നു, ഇത് സ്കൂട്ടറിന് വലിയ അണ്ടർ സീറ്റ് സംഭരണം നൽകുന്നു.

MOST READ: കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പ് ഉടനില്ല, പുത്തൻ മോഡലിന്റെ അരങ്ങേറ്റം 2022-ൽ

125 സിസി സ്കൂട്ടർ ശ്രേണിയിലെ പുത്തൻ താരം സുസുക്കി സാലൂട്ടോ, അറിയാം കൂടുതൽ

4. വില

78,000 തായ്‌വാൻ യുവാൻ എന്ന പ്രാരംഭ വിലയ്ക്കാണ് സുസുക്കി സാലൂട്ടോ 125 തായ്‌വാനിൽ അവതരിപ്പിച്ചത്, ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 2 ലക്ഷം രൂപയായി മാറുന്നു.

125 സിസി സ്കൂട്ടർ ശ്രേണിയിലെ പുത്തൻ താരം സുസുക്കി സാലൂട്ടോ, അറിയാം കൂടുതൽ

താരതമ്യപ്പെടുത്തുമ്പോൾ, സുസുക്കി ആക്സസ് 125 നിലവിൽ 68,800 രൂപയുടെ പ്രാരംഭ വിലയ്ക്ക് വിൽപ്പനയ്ക്ക് എത്തുന്നു, സ്പെഷ്യൽ എഡിഷൻ ഡിസ്ക് ബ്രേക്ക് വേരിയന്റിന് 73,400 രൂപ വില വരുന്നു.

Most Read Articles

Malayalam
English summary
Top Things To Know About Suzuki Saluto 125 Retro Scooter. Read in Malayalam.
Story first published: Monday, June 29, 2020, 19:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X