പുതുതലമുറ സ്ട്രീറ്റ് ട്രിപ്പിൾ RS മാർച്ച് 25 -ന് പുറത്തിറക്കാനൊരുങ്ങി ട്രയംഫ്

പുതിയ സ്ട്രീറ്റ് ട്രിപ്പിൾ RS 2020 മാർച്ച് 25 -ന് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ട്രയംഫ് ഇന്ത്യ. മുമ്പുണ്ടായിരുന്ന ജനപ്രിയമായ RS സ്ട്രീറ്റ് നേക്കഡ് മോഡലിനേക്കാൾ വളരെയധികം പരിഷ്കരണങ്ങൾ പുതുതലമുറ വാഹനത്തിന് ലഭിച്ചിട്ടുണ്ട്.

പുതുതലമുറ സ്ട്രീറ്റ് ട്രിപ്പിൾ RS മാർച്ച് 25 -ന് പുറത്തിറക്കാനൊരുങ്ങി ട്രയംഫ്

ഈ മാറ്റങ്ങൾ മോട്ടോർ സൈക്കിളിന്റെ മൊത്തത്തിലുള്ള റൈഡിംഗ് അനുഭവത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

പുതുതലമുറ സ്ട്രീറ്റ് ട്രിപ്പിൾ RS മാർച്ച് 25 -ന് പുറത്തിറക്കാനൊരുങ്ങി ട്രയംഫ്

മുൻതലമുറ RS മോഡലിന്റെ പരിണാമായിട്ടാണ് പുതിയ വാഹനത്തിന്റെ രൂപകൽപ്പന കാണപ്പെടുന്നത്, പുതിയ എൽ‌ഇഡി ഹെഡ് ലാമ്പുകളും സംയോജിത ഡി‌ആർ‌എല്ലുകളും വാഹനത്തിന്റെ മുഖത്തിന് ഒരു അഗ്രസ്സീവ് ലുക്ക് നൽകുന്നു.

പുതുതലമുറ സ്ട്രീറ്റ് ട്രിപ്പിൾ RS മാർച്ച് 25 -ന് പുറത്തിറക്കാനൊരുങ്ങി ട്രയംഫ്

നൂതന ഹെഡ്‌ലാമ്പുകൾക്ക് പുറമേ, ബോഡി പാനലുകളിലും ട്രയംഫ് മാറ്റം വരുത്തിയിട്ടുണ്ട്, ഹെഡ്‌ലാമ്പുകൾക്ക് മുകളിലുള്ള ഫ്ലൈസ്‌ക്രീൻ മുതൽ സൈഡ് പാനലുകൾ, പിൻ യൂണിറ്റ്, സീറ്റ് കൗൾ, ബെല്ലി പാൻ എന്നിവ മോട്ടോർസൈക്കിളിന് കൂടുതൽ സ്‌പോർട്ടി ഭാവം നൽകുന്നു.

പുതുതലമുറ സ്ട്രീറ്റ് ട്രിപ്പിൾ RS മാർച്ച് 25 -ന് പുറത്തിറക്കാനൊരുങ്ങി ട്രയംഫ്

വലിയ TFT സ്ക്രീൻ മുമ്പ് ഉണ്ടായിരുന്നതിനെപ്പോലെ തന്നെയാണ്. എന്നിരുന്നാലും, ഒരു അക്സസറി ചിപ്പോടുകൂടിയ പുതിയ ഗ്രാഫിക്സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗോപ്രോ കൺട്രോളുകൾ എന്നിവ ഉൾപ്പെടുന്ന നിരവധി പരിഷ്കരണങ്ങൾ വാഹനത്തിന് ലഭിക്കുന്നു.

പുതുതലമുറ സ്ട്രീറ്റ് ട്രിപ്പിൾ RS മാർച്ച് 25 -ന് പുറത്തിറക്കാനൊരുങ്ങി ട്രയംഫ്

എന്നിരുന്നാലും, വലിയ മാറ്റം എന്നത് അപ്‌ഡേറ്റ് ചെയ്ത, 765 സിസി, ലിക്വിഡ്-കൂൾഡ്, ഇൻ-ലൈൻ ട്രിപ്പിൾ എഞ്ചിനാണ്. ഇത് 123 bhp കരുത്തും 79 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മുൻ മോഡലിന്റെ 77 Nm torque നെ അപേക്ഷിച്ച് 2 Nm വരെ കൂടുതൽ torque ബൈക്കിന് ലഭിക്കുന്നു.

പുതുതലമുറ സ്ട്രീറ്റ് ട്രിപ്പിൾ RS മാർച്ച് 25 -ന് പുറത്തിറക്കാനൊരുങ്ങി ട്രയംഫ്

torque -ന്റെ വർദ്ധനവിന് പുറമേ, മോട്ടോർ ശക്തമായ മിഡ് റേഞ്ചും വികസിപ്പിക്കുന്നു, ഇത് ട്രാക്റ്റബിളിറ്റി ഒരു പരിധിവരെ മെച്ചപ്പെടുത്തുന്നു. അപ്പ്/ ഡൗൺ ക്വിക്ക് ഷിഫ്റ്ററുള്ള ആറ് സ്പീഡ് ഗിയർ‌ബോക്‌സാണ് വാഹനത്തിൽ വരുന്നത്. ഇത് പുതിയ RS -ന് ഒരു സ്ട്രീറ്റ് നേക്കഡ് ബാലിസ്റ്റിക് പ്രകടനം വാഗ്ദാനം ചെയ്യുന്നു.

പുതുതലമുറ സ്ട്രീറ്റ് ട്രിപ്പിൾ RS മാർച്ച് 25 -ന് പുറത്തിറക്കാനൊരുങ്ങി ട്രയംഫ്

ട്രാക്ക്-റെഡി പെർഫോമെൻസ് ഘടകങ്ങളായ ബ്രെംബോ M50 മോണോബ്ലോക്ക് കാലിപ്പറുകൾ, പൂർണ്ണമായും ക്രമീകരിക്കാവുന്ന ഷോവ ഫോർക്ക്, ഓഹ്ലിൻസ് STX40 പിൻ മോണോഷോക്ക് എന്നിവ സ്ട്രീറ്റ് ട്രിപ്പിൾ RS -ന്റെ പുതുതലമുറയിലും ട്രയംഫ് നൽകുന്നു.

പുതുതലമുറ സ്ട്രീറ്റ് ട്രിപ്പിൾ RS മാർച്ച് 25 -ന് പുറത്തിറക്കാനൊരുങ്ങി ട്രയംഫ്

പൈറേലിയുടെ ഏറ്റവും പുതിയ തലമുറ സൂപ്പർകോർസ SP V3 ടയറുകളാണ് വാഹനത്തിൽ വരുന്നത്, ഇത് ബൈക്കിന്റെ ട്രാക്ക് സന്നദ്ധത വീണ്ടും എടുത്തുകാണിക്കുന്നു.

പുതുതലമുറ സ്ട്രീറ്റ് ട്രിപ്പിൾ RS മാർച്ച് 25 -ന് പുറത്തിറക്കാനൊരുങ്ങി ട്രയംഫ്

പതിവുപോലെ, റൈഡ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ എന്നിവ പോലുള്ള ഇലക്ട്രോണിക് റൈഡർ എയ്ഡുകളും RS -ൽ നിർമ്മാതാക്കൾ ഒരുക്കുന്നു.

പുതുതലമുറ സ്ട്രീറ്റ് ട്രിപ്പിൾ RS മാർച്ച് 25 -ന് പുറത്തിറക്കാനൊരുങ്ങി ട്രയംഫ്

മോട്ടോർസൈക്കിളിന് IMU സഹായത്തോടെയുള്ള ഇലക്ട്രോണിക്സ് ലഭിക്കാത്തത് ഇപ്പോഴും ആശ്ചര്യകരമാണ്. IMU യൂണിറ്റ് കൂട്ടിച്ചേർത്താൽ വാഹനത്തിന്റെ വില ഗണ്യമായി വർദ്ധിക്കുമായിരുന്നതിനാലാണ് കമ്പനി ഇത് ഒഴിവാക്കിയത് എന്ന് പറയുന്നു.

പുതുതലമുറ സ്ട്രീറ്റ് ട്രിപ്പിൾ RS മാർച്ച് 25 -ന് പുറത്തിറക്കാനൊരുങ്ങി ട്രയംഫ്

നിലവിലെ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS -ന്റെ എക്സ്-ഷോറൂം വില 11.13 ലക്ഷം രൂപയാണ്, പുതുതലമുറ മോഡലിന്റെ വിലയും ഇതേ പരിധിക്കുള്ളിൽ നൽകാൻ ട്രയംഫ് ഇന്ത്യ പദ്ധതിയിടുന്നു.

Most Read Articles

Malayalam
English summary
Triump to Launch New gen Street Tripple RS on 25th March. Read in Malayalam.
Story first published: Wednesday, March 18, 2020, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X