ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ ഇന്ത്യയിൽ എത്തി

ആഗോളതലത്തിൽ ജനപ്രിയമായ ബോണവില്ലെ സീരിസിലെ പുത്തൻ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾ. ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളുടെ ആഭ്യന്തര വിപണിയിൽ ഇനി ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് സ്‌പെഷ്യൽ എഡിഷൻ ബൈക്കുകളും ഉണ്ടാകും.

ട്രയംഫ് ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ ഇന്ത്യയിൽ എത്തി

അന്താരാഷ്ട്ര വിപണികളിൽ ബോണവില്ലെ ബ്ലാക്ക് എഡിഷൻ പ്രീമിയം മോട്ടോർസൈക്കിളുകൾ വിപണിയിൽ എത്താൻ തുടങ്ങിയിട്ട് നാളുകളായിരുന്നെങ്കിലും ഇക്കാലമത്രയും ഇന്ത്യയിൽ ഇവയെ പുറത്തിറക്കാൻ ബ്രാൻഡ് വിമുഖത കാണിക്കുകയായിരുന്നു.

ട്രയംഫ് ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ ഇന്ത്യയിൽ എത്തി

ബോണവില്ലെ T100 ബ്ലാക്കിന് 8,87,400 രൂപയും ബോണവില്ലെ T120 ബ്ലാക്കിന് 9,97,600 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ എക്സ്ഷോറൂം വില. ഈ സ്പെഷ്യൽ എഡിഷൻ മോഡലുകളുടെ വില സ്റ്റാൻഡേർഡ് ബോണവില്ലെ T100, T120 എന്നിവയ്ക്ക് തുല്യമാണെന്ന് ശ്രദ്ധേയമാണ്.

MOST READ: കിയ സോനെറ്റ് എത്തുക ശ്രേണിയിലെ വലിയ ടച്ച്സ്‌ക്രീൻ സിസ്റ്റവുമായി

ട്രയംഫ് ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ ഇന്ത്യയിൽ എത്തി

സ്റ്റാൻഡേർഡ് മോട്ടോർസൈക്കിളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്ലാക്ക് വേരിയന്റുകളിൽ വിപുലമായ മാറ്റ് ബ്ലാക്ക് ട്രീറ്റ്മെന്റ് ഉണ്ടെന്നു മാത്രം. എങ്കിലും അത് പ്രീമിയം മോഡലുകളെ കൂടുതൽ ആകർഷകമാക്കാൻ ട്രയംഫിനെ സഹായിച്ചിട്ടുണ്ട്.

ട്രയംഫ് ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ ഇന്ത്യയിൽ എത്തി

ക്രോം, ബ്രഷ് ഫിനിഷ്ഡ് എലമെൻറുകൾ കറുത്ത നിറത്തിലേക്ക് മാറ്റിസ്ഥാപിച്ചിരിക്കുന്നു. എഞ്ചിൻ കവർ, വീലുകൾ, മിററുകൾ, ഇൻഡിക്കേറ്ററുകൾ, ഗ്രാബ് റെയിൽ, ഹെഡ്‌ലാമ്പ് ബെസെൽ, എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ തുടങ്ങിയ ഘടകങ്ങളിൽ ഇത് കാണാൻ കഴിയും.

MOST READ: നെക്സോൺ ഇലക്‌ട്രിക്കിന് വെല്ലുവിളിയുമായി ഹ്യുണ്ടായി എത്തുന്നു

ട്രയംഫ് ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ ഇന്ത്യയിൽ എത്തി

സൗന്ദര്യവർധക മാറ്റങ്ങൾ മാറ്റിനിർത്തിയാൽ മറ്റ് മെക്കാനിക്കൽ ഘടകങ്ങളെല്ലാം ഇവയുടെ സ്റ്റാൻഡേർഡ് മോഡലുകൾക്ക് തുല്യമാണ്.

ട്രയംഫ് ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ ഇന്ത്യയിൽ എത്തി

900 സിസി ലിക്വിഡ്-കൂൾഡ് 8-വാൽവ്, SOHC പാരലൽ-ട്വിൻ മോട്ടോറാണ് ബോണ‌വില്ലെ T100 ബ്ലാക്ക് ഉൾക്കൊള്ളുന്നത്. ഇത് 5,750 rpm-ൽ 55 bhp പവറും 3,050 rpm-ൽ 76.7 Nm torque ഉം ഉത്‌പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ‌ ജോടിയാക്കിയിരിക്കുന്നത്.

MOST READ: റെട്രോ ക്രൂയിസറായി രൂപം മാറി റോയൽ എൻഫീൽഡ് ക്ലാസിക്ക് 350

ട്രയംഫ് ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ ഇന്ത്യയിൽ എത്തി

മറുവശത്ത് T120 ബ്ലാക്ക് 1200 സിസി ലിക്വിഡ്-കൂൾഡ്, 8-വാൽവ് SOHC പാരലൽ-ഇരട്ട എഞ്ചിനാണ് വഹിക്കുന്നത്. ഇത് 6,550 rpm-ൽ പരമാവധി 80 bhp കരുത്തിനൊപ്പം 3,100 rpm-ൽ 105 Nm torque സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സാണ് മോട്ടോർസൈക്കിളിന് നൽകിയിരിക്കുന്നത്.

ട്രയംഫ് ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ ഇന്ത്യയിൽ എത്തി

രണ്ട് മോട്ടോർസൈക്കിളുകളിലും അനലോഗ് സ്പീഡോമീറ്ററും അനലോഗ് ടാക്കോമീറ്ററും ഉള്ള ഇരട്ട-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സജ്ജീകരിച്ചിരിക്കുന്നു. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഫ്യൂവൽ ഗേജ്, സർവീസ് ഇൻഡിക്കേറ്റർ, ക്ലോക്ക്, 2x ട്രിപ്പ്, നിലവിലെ ഇന്ധന ഉപഭോഗം, ട്രാക്ഷൻ കൺട്രോൾ സ്റ്റാറ്റസ്, ത്രോട്ടിൽ മോഡ് സ്റ്റാറ്റസ് എന്നിവ പോലുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ചെറിയ എൽസിഡി സ്ക്രീനുകളാണ് പോഡുകളിൽ ഉള്ളത്.

Most Read Articles

Malayalam
English summary
Triumph Bonneville T100 And T120 Black Editions Launched In India. Read in Malayalam
Story first published: Friday, June 12, 2020, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X