ബിഎസ്-VI ബോണവില്ലെയ്ക്ക് ജൂലൈ വരെ വില വർധനവ് ഉണ്ടാകില്ലെന്ന് ട്രയംഫ്

നിലവിലെ ബിഎസ്-VI മോഡൽ ശ്രേണിയുടെ വില വർധനവ് 2020 ജൂലൈ വരെ നീട്ടിവെക്കുമെന്ന് പ്രഖ്യാപിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ. നിലവിൽ ട്രയംഫ് ബോണവില്ലെ സ്ട്രീറ്റ് ട്വിൻ, T100, T120, സ്പീഡ് മാസ്റ്റർ എന്നിവ മാത്രമേ ബിഎസ്-VI നിലവാരത്തിൽ ലഭ്യമാകൂ.

ബിഎസ്-VI ബോണവില്ലെയ്ക്ക് ജൂലൈ വരെ വില വർധനവ് ഉണ്ടാകില്ലെന്ന് ട്രയംഫ്

ലോകമെമ്പാടും നാശം വിതച്ച കൊറോണ വൈറസ് ദുരന്തത്തിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് കമ്പനി വ്യക്തമാക്കി. മന്ദഗതിയിലുള്ള വിൽപ്പനയും നിലവിലുള്ള സാമ്പത്തിക അനിശ്ചിതത്വവും കാരണം ഈ സമയത്തെ വിലക്കയറ്റം ഉപഭോക്താക്കളെ അസ്വസ്ഥരാക്കും.

ബിഎസ്-VI ബോണവില്ലെയ്ക്ക് ജൂലൈ വരെ വില വർധനവ് ഉണ്ടാകില്ലെന്ന് ട്രയംഫ്

ഈ സമയത്ത് ട്രയംഫ് മോട്ടോർസൈക്കിൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വാങ്ങൽ എളുപ്പമാക്കുന്നതിന് പുതിയ ഫിനാൻസ് സ്കീമുകൾ അവതരിപ്പിക്കുന്നതിനും കമ്പനി പ്രവർത്തിക്കുന്നു.

MOST READ: പുത്തൻ FZ25, FZS25 മോഡലുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി യമഹ, ഉടൻ വിപണിയിലേക്ക്

ബിഎസ്-VI ബോണവില്ലെയ്ക്ക് ജൂലൈ വരെ വില വർധനവ് ഉണ്ടാകില്ലെന്ന് ട്രയംഫ്

എല്ലാ സെഗ്‌മെന്റുകളിലും ശക്തമായ ബിഎസ്-VI സാന്നിധ്യം കമ്പനിക്ക് ഉണ്ടായിരിക്കുമെന്നും ട്രയംഫ് വാർത്ത കുറിപ്പിൽ പറയുന്നു. ബാക്കി മോഡലുകളെ ഉടൻ പുതിയ ബിഎസ്-VI ചട്ടങ്ങൾക്ക് അനുസരിച്ച് നവീകരിക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

ബിഎസ്-VI ബോണവില്ലെയ്ക്ക് ജൂലൈ വരെ വില വർധനവ് ഉണ്ടാകില്ലെന്ന് ട്രയംഫ്

വാസ്‌തവത്തിൽ ഏപ്രിൽ 22 ന് 2020 സ്ട്രീറ്റ് ട്രിപ്പിൾ RS വിപണിയിലെത്തിക്കാൻ കമ്പനി ഒരുങ്ങിയിരുന്നു. ട്രയംഫിന്റെ ഏറ്റവും ജനപ്രിയ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് സ്ട്രീറ്റ് ട്രിപ്പിൾ RS. ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ഉൾപ്പെടെ നിരവധി പരിഷ്ക്കരണങ്ങളാണ് സൂപ്പർ ബൈക്കിൽ കമ്പനി അവതരിപ്പിക്കുന്നത്.

MOST READ: കെടിഎം ഡ്യൂക്ക് 200 -ന് വെല്ലുവിളിയുയർത്തി ഹോണ്ട CBF 190 R ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്നു

ബിഎസ്-VI ബോണവില്ലെയ്ക്ക് ജൂലൈ വരെ വില വർധനവ് ഉണ്ടാകില്ലെന്ന് ട്രയംഫ്

പുതിയ ട്രയംഫ് ടൈഗർ 900 GT, ടൈഗർ 900 റാലി എന്നിവ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്നണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ട്രയംഫിന് ടൈഗർ 800 വൻ വിജയമാണ് നേടിക്കൊടുത്തത്. എഞ്ചിൻ ശേഷി വർധിപ്പിച്ചതിനാലാണ് ഇതിനെ ടൈഗർ 900 എന്ന് കമ്പനി വിളിക്കുന്നത്. എങ്കിലും തികച്ചും ഒരു പുത്തൻ മോഡലാകും ടൈഗർ 900 എന്നത് യാഥാർഥ്യമാണ്.

ബിഎസ്-VI ബോണവില്ലെയ്ക്ക് ജൂലൈ വരെ വില വർധനവ് ഉണ്ടാകില്ലെന്ന് ട്രയംഫ്

ബിഎസ്-VI മോട്ടോർ‌സൈക്കിളുകൾ‌ അവതരിപ്പിക്കുന്നതിനു പുറമേ വാറന്റികളും 2020 മാർച്ച് 20 നും മെയ് മൂന്നിനും ഇടയിൽ കാലഹരണപ്പെടുന്ന മോട്ടോർ‌സൈക്കിളുകളുടെ അധിക വാറണ്ടികളും വിപുലീകരിക്കുമെന്ന് ട്രയംഫ് പ്രഖ്യാപിച്ചു. ഈ വാറണ്ടികൾ‌ ഇപ്പോൾ‌ 2020 ജൂൺ 30 വരെ സാധുവാണ്.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

ബിഎസ്-VI ബോണവില്ലെയ്ക്ക് ജൂലൈ വരെ വില വർധനവ് ഉണ്ടാകില്ലെന്ന് ട്രയംഫ്

ലോക്ക്ഡൗൺ മാറി ഒരു മാസത്തിനുള്ളിൽ കാലഹരണപ്പെട്ട വാറന്റിയും സർവീസും ഉപഭോക്താവിന് ക്ലെയിം ചെയ്യാൻ സാധിക്കുമെന്ന് കമ്പനിയുടെ ജനറൽ മാനേജർ ഷൂബ് ഫാറൂഖ് പറഞ്ഞു.

Most Read Articles

Malayalam
English summary
Triumph Motorcycles announced No price hike for BS6 Bonneville till July. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X