'ട്രയംഫ് ട്രൈഡന്റ്' പ്രൊഡക്ഷൻ മോഡൽ 2020 ഒക്ടോബർ 30 ന് അവതരിപ്പിക്കും

ട്രയംഫിന്റെ വരാനിരിക്കുന്ന എൻട്രി ലെവൽ ബൈക്കായ ട്രൈഡന്റിന്റെ പ്രൊഡക്ഷൻ മോഡൽ 2020 ഒക്ടോബർ 30 ന് അവതരിപ്പിക്കും. ഇത് ബ്രിട്ടീഷ് ബ്രാൻഡിന്റെ റോഡ്‌സ്റ്റർ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിൾ ആയിരിക്കും എന്നതാണ് ശ്രദ്ധേയമാകുന്നത്.

'ട്രയംഫ് ട്രൈഡന്റ്' പ്രൊഡക്ഷൻ മോഡൽ 2020 ഒക്ടോബർ 30 ന് അവതരിപ്പിക്കും

നേരത്തെ ട്രൈഡന്റിന്റെ പ്രോട്ടോടൈപ്പ് കമ്പനി പ്രദർശിപ്പിച്ചപ്പോൾ തന്നെ ഏറെ ചർച്ചയായിരുന്നു. പുതിയ ട്രയംഫ് ട്രൈഡന്റ് ഒരു മിഡിൽവെയ്റ്റ് റോഡ്സ്റ്റർ മോഡലായിരിക്കും. അത് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിക്ക് താഴെയായി സ്ഥാപിക്കുകയും ഇൻലൈൻ ത്രീ സിലിണ്ടർ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യും.

'ട്രയംഫ് ട്രൈഡന്റ്' പ്രൊഡക്ഷൻ മോഡൽ 2020 ഒക്ടോബർ 30 ന് അവതരിപ്പിക്കും

ഏകദേശം 650-660 സിസി എഞ്ചിൻ ശേഷിയായിരിക്കും പുത്തൻ മോഡലിന് സമ്മാനിക്കുക. ഒക്ടോബർ 30 ന് പ്രൊഡക്ഷൻ മോഡൽ എത്തുമെങ്കിലും അടുത്തവർഷം ആദ്യപാദത്തോടു കൂടി മാത്രമേ ട്രൈഡന്റ് വിൽപ്പനയ്ക്ക് എത്തുകയുള്ളൂ.

MOST READ: ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയും; തുടക്കം FZ-S ഡാർക്ക് നൈറ്റ് എഡിഷനിൽ

'ട്രയംഫ് ട്രൈഡന്റ്' പ്രൊഡക്ഷൻ മോഡൽ 2020 ഒക്ടോബർ 30 ന് അവതരിപ്പിക്കും

ട്രൈഡന്റിന്റെ എഞ്ചിൻ തികച്ചും പുതിയതാണെന്ന് ട്രയംഫ് പറയുന്നുണ്ടെങ്കിലും നിർത്തലാക്കിയ ട്രയംഫ് ഡേറ്റോന 675-യുടെ 675 സിസി ട്രിപ്പിളിൽ നിന്നാണ് എഞ്ചിന്റെ അടിസ്ഥാന വാസ്തുവിദ്യ ഉരുത്തിരിയുന്നത്.

'ട്രയംഫ് ട്രൈഡന്റ്' പ്രൊഡക്ഷൻ മോഡൽ 2020 ഒക്ടോബർ 30 ന് അവതരിപ്പിക്കും

സ്ട്രീറ്റ് ട്രിപ്പിളിന്റെ നിലവിലെ 765 സിസി എഞ്ചിൻ, അവസാന തലമുറ ടൈഗർ 800 ന്റെ എഞ്ചിൻ, പുതിയ ടൈഗർ 900 എന്നിവയടക്കം ട്രയംഫിൽ നിന്നുള്ള എല്ലാ ആധുനിക ഇൻലൈൻ ത്രീ സിലിണ്ടർ എഞ്ചിനുകൾക്കും ഡേറ്റോണ 675 അടിസ്ഥാനമായിരുന്നു.

MOST READ: പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റിന് ഡ്രം വേരിയന്റ് സമ്മാനിച്ച് ബജാജ്; വില 73,274 രൂപ

'ട്രയംഫ് ട്രൈഡന്റ്' പ്രൊഡക്ഷൻ മോഡൽ 2020 ഒക്ടോബർ 30 ന് അവതരിപ്പിക്കും

എഞ്ചിൻ ഒരു പുതിയ ചാസിസിൽ സ്ഥാപിക്കാൻ സാധ്യതയുണ്ട്. എന്നാൽ സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിയിലെ അലുമിനിയം ഫ്രെയിമിൽ നിന്ന് വ്യത്യസ്തമായി ചെലവുകൾ നിയന്ത്രണവിധേയമാക്കാൻ ട്രൈഡന്റിന് ഒരു സ്റ്റീൽ ഫ്രെയിം ലഭിക്കും.

'ട്രയംഫ് ട്രൈഡന്റ്' പ്രൊഡക്ഷൻ മോഡൽ 2020 ഒക്ടോബർ 30 ന് അവതരിപ്പിക്കും

ഡിസൈൻ പ്രോട്ടോടൈപ്പ് പരിശോധിച്ചാൽ ട്രൈഡന്റിന് റൈഡർ-ഫ്രണ്ട്‌ലി എർണോണോമിക്സ് ഉണ്ടാകും. അതായത് നേരായ ഇരിപ്പിടവും പരന്നതും വിശാലവുമായ ഹാൻഡിൽബാറും പ്രതിദാനം ചെയ്യുമെന്ന് സാരം.

MOST READ: അര്‍ബന്‍ സൂപ്പര്‍ ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റഡ്‌സ്; വില 1,050 രൂപ

'ട്രയംഫ് ട്രൈഡന്റ്' പ്രൊഡക്ഷൻ മോഡൽ 2020 ഒക്ടോബർ 30 ന് അവതരിപ്പിക്കും

റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പ്, ബീഫി ഫ്യുവൽ ടാങ്ക്, സ്ട്രീറ്റ് ട്രിപ്പിൾ, ഡേറ്റോണ എന്നിവയെ ഓർമപ്പെടുത്തുന്ന ഒരു സംയോജിത എൽഇഡി ലൈറ്റ് ഉപയോഗിച്ചുള്ള ടെയിൽ ഭാഗം എന്നിവയാണ് ട്രൈഡന്റിന്റെ ഡിസൈൻ ഹൈലൈറ്റുകൾ.

'ട്രയംഫ് ട്രൈഡന്റ്' പ്രൊഡക്ഷൻ മോഡൽ 2020 ഒക്ടോബർ 30 ന് അവതരിപ്പിക്കും

സെഗ്‌മെന്റിലെ ആദ്യത്തെ ട്രിപ്പിൾ സിലിണ്ടർ മോട്ടോർസൈക്കിളായ 2021 ട്രയംഫ് ട്രൈഡന്റിന് 6.5 ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. 2021 അവസാനത്തോടെ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Triumph Motorcycles Will Unveil The All-New Triumph Trident On October 30 2020. Read in Malayalam
Story first published: Saturday, October 17, 2020, 10:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X