റോക്കറ്റ് 3 ജിടി പവർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 18 ലക്ഷം രൂപ

തങ്ങളുടെ ഇന്ത്യൻ ശ്രേണി വിപുലീകരിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്. തങ്ങളുടെ ടൂറിംഗ് ഫ്രണ്ട്‌ലി റോക്കറ്റ് 3 ജിടി മോഡലിനെ ആഭ്യന്തര വിപണിയിൽ പുറത്തിറക്കിയാണ് ബ്രിട്ടീഷ് സൂപ്പർ ബൈക്ക് നിർമാതാക്കൾ കളംനിറയുന്നത്.

റോക്കറ്റ് 3 ജിടി പവർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 18 ലക്ഷം രൂപ

പവർ ക്രൂയിസറിന്റെ പുതിയ വേരിയന്റിന് 18.40 ലക്ഷം രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ ഇതിനകം ലഭ്യമായ റോക്കറ്റ് 3R 18 ലക്ഷം രൂപയ്ക്കാണ് ട്രയംഫ് വിൽക്കുന്നത്. പുതിയ മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്.

റോക്കറ്റ് 3 ജിടി പവർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 18 ലക്ഷം രൂപ

റോക്കറ്റ് 3R പതിപ്പിന് സമാനമായി പുതിയ റോക്കറ്റ് 3 ജിടിയിൽ 2,500 സിസി ഇൻലൈൻ ത്രീ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് 165 bhp പവറും 221 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയെ അന്വേഷിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

റോക്കറ്റ് 3 ജിടി പവർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 18 ലക്ഷം രൂപ

ആറ് സ്പീഡ് ഗിയർബോക്സുമായി മോട്ടോർ ജോടിയാക്കിയിരിക്കുന്നു. ഫോർവേഡ്-സെറ്റ് ഫുട്പെഗുകളിലൂടെയും ടൂറിംഗ്-സ്റ്റൈൽ ഹാൻഡിൽബാറിലൂടെയും ജിടി വേരിയൻറ് കൂടുതൽ ശാന്തമായ എർണോണോമിക്സാണ് പായ്ക്ക് ചെയ്യുന്നത്.

റോക്കറ്റ് 3 ജിടി പവർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 18 ലക്ഷം രൂപ

ഉയരം കൂടിയ വിൻഡ്‌സ്ക്രീൻ, ക്രമീകരിക്കാവുന്ന പില്യൺ ഫുട്‌റെസ്റ്റുകൾ, ഹീറ്റഡ് ഗ്രിപ്പുകൾ, സ്റ്റാൻഡേർഡായി ഒരു പില്യൺ ബാക്ക്‌റെസ്റ്റ് എന്നിവയും പ്രീമിയം സൂപ്പർ ബൈക്കിന്റെ സവിശേഷത പട്ടികയിൽ ഉൾപ്പെടുന്നു.

MOST READ: യൂറോപ്യൻ വിപണിയിലേക്കും ഉടൻ, വെബ്സൈറ്റിൽ ഇടംപിടിച്ച് ജാവ ക്ലാസിക് 300

റോക്കറ്റ് 3 ജിടി പവർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 18 ലക്ഷം രൂപ

3R വേരിയന്റിന് സമാനമായ ബാക്കി ഉപകരണങ്ങളിൽ ഇരട്ട-എൽഇഡി ഹെഡ്‌ലാമ്പുകൾ, പൂർണ കളർ ടിഎഫ്ടി ഡിസ്‌പ്ലേ, ക്രോപ്പ്ഡ് റിയർ ഫെൻഡർ, സ്ലാഷ് കട്ട് എക്‌സ്‌ഹോസ്റ്റുകൾ, സിംഗിൾ സൈഡഡ് സ്വിംഗാർം എന്നിവയും ലഭ്യമാണ്.

റോക്കറ്റ് 3 ജിടി പവർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 18 ലക്ഷം രൂപ

മുൻവശത്ത് ഷോവയിൽ നിന്നുള്ള 47 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിൻഭാഗത്ത് ഒരു മോണിഷോക്ക് യൂണിറ്റുമാണ് റോക്കറ്റിന്റെ സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. അതേസമയം പവർ ക്രൂയിസറിന്റെ മുൻഭാഗത്തും പിൻഭാഗത്തും ബ്രേക്കിംഗിനായി ബ്രെംബോ സ്റ്റൈല മോണോബ്ലോക്ക് കാലിപ്പറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: സ്വന്തമായി വാങ്ങിയിലെങ്കിലും സ്വന്തം പോലെ ഉപയോഗിക്കാം; ലീസിംഗ് ഓപ്ഷനുമായി പിയാജിയോ

റോക്കറ്റ് 3 ജിടി പവർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 18 ലക്ഷം രൂപ

സിൽവർ ഐസ് വിത്ത് സ്റ്റോം ഗ്രേ, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനിൽ പുതിയ ട്രയംഫ് റോക്കറ്റ് 3 ജിടി തെരഞ്ഞെടുക്കാൻ സാധിക്കും. റോക്കറ്റ് 3 ജിടിയിലെ ഇലക്ട്രോണിക്സിൽ നാല് റൈഡ് മോഡുകൾ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, കോർണറിംഗ് എബിഎസ്, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവയും ജിടി വേരിയന്റിൽ ഇടംപിടിച്ചിട്ടുണ്ട്.

റോക്കറ്റ് 3 ജിടി പവർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 18 ലക്ഷം രൂപ

പുതിയ റോക്കറ്റ് 3 ജിടിക്ക് 50 ലധികം ആക്‌സസറികൾ കമ്പനി വാഗ്ദാനം ചെയ്യും. അതിൽ കൂടുതൽ സൗകര്യങ്ങൾ, പ്രായോഗികത, സുരക്ഷ എന്നിവയ്ക്കായി മാറ്റിവെച്ചിരിക്കുന്നു. ലഗേജ് മുതൽ ആക്‌സസറികൾ വരെ ഇതിൽ ലഭ്യമാണെന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Triumph Rocket 3 GT Power Cruiser Launched In India. Read in Malayalam
Story first published: Thursday, September 10, 2020, 12:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X