ട്രയംഫ് റോക്കറ്റ് 3 ജിടിയും ഇന്ത്യയിലേക്ക്, അടുത്ത വർഷം വിൽപ്പനക്ക് സജ്ജം

പുതുതലമുറ ട്രയംഫ് റോക്കറ്റ് 3 കഴിഞ്ഞ വർഷമാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 2019 നവംബറിൽ ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിലൂടെ ആഭ്യന്തര തലത്തിലും സൂപ്പർ ബൈക്ക് എത്തി.

ട്രയംഫ് റോക്കറ്റ് 3 ജിടിയും ഇന്ത്യയിലേക്ക്, അടുത്ത വർഷം വിൽപ്പനക്ക് സജ്ജം

എന്നിരുന്നാലും അക്കാലത്ത് ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ റോക്കറ്റ് 3 ആർ മാത്രമാണ് വിപണിയിലെത്തിച്ചത്. ടൂറിംഗ് ഫ്രണ്ട്‌ലി ജിടി പതിപ്പിനെ രാജ്യത്തെ സൂപ്പർ ബൈക്ക് പ്രേമികളിൽ നിന്നും ആദ്യ ഘട്ടത്തിൽ ബ്രാൻഡ് അകറ്റിനിർത്തി. എന്നാൽ പുതിയ റോക്കറ്റ് 3 ജിടിക്കായി കാത്തിരുന്നവർക്ക് അടുത്ത വർഷം ആദ്യം തന്നെ ഒരെണ്ണം സ്വന്തമാക്കാൻ സാധിക്കും.

ട്രയംഫ് റോക്കറ്റ് 3 ജിടിയും ഇന്ത്യയിലേക്ക്, അടുത്ത വർഷം വിൽപ്പനക്ക് സജ്ജം

പുതുതലമുറ ട്രയംഫ് റോക്കറ്റ് 3 ജിടി 2021-ൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുമെന്ന് ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യയുടെ ബിസിനസ് തലവനായ ഷൂബ് ഫാറൂഖ് കരാൻഡ്‌ബൈക്കുമായുള്ള പ്രത്യേക ആശയവിനിമയത്തിൽ സ്ഥിരീകരിച്ചു.

MOST READ: പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

ട്രയംഫ് റോക്കറ്റ് 3 ജിടിയും ഇന്ത്യയിലേക്ക്, അടുത്ത വർഷം വിൽപ്പനക്ക് സജ്ജം

ട്രിപ്പിൾ സിലിണ്ടർ എഞ്ചിൻ, ട്വിൻ റൗണ്ട് ഹെഡ്‌ലാമ്പുകൾ, ഹെഡ്-ടേണിംഗ് റോഡ് സാന്നിധ്യം എന്നിവയുൾപ്പെടെ നിരവധി പ്രധാന ഘടകങ്ങൾ നിലനിർത്തിക്കൊണ്ട് പുതിയ തലമുറ ട്രയംഫ് റോക്കറ്റ് 3 അതിന്റെ മുൻഗാമിയെക്കാൾ മാറ്റങ്ങളുമായാണ് വരുന്നത്.

ട്രയംഫ് റോക്കറ്റ് 3 ജിടിയും ഇന്ത്യയിലേക്ക്, അടുത്ത വർഷം വിൽപ്പനക്ക് സജ്ജം

രണ്ട് വേരിയന്റുകളും മോട്ടോർ സൈക്കിളിൽ കാര്യമായ വ്യത്യാസങ്ങൾ കൊണ്ടുവരുന്നു. കരുത്ത് കൂടിയ മോഡലായി ആർ പതിപ്പ് നിലകൊള്ളുമ്പോൾ ടൂറർ പതിപ്പായി ജിടിയും വിപണിയിൽ ഇടംപിടിക്കും. 2020 ട്രയംഫ് റോക്കറ്റ് 3 ജിടി ക്രമീകരിക്കാവുന്ന ഫുട്‌റെസ്റ്റുകൾ, പുൾബാക്ക് ഹാൻഡിൽബാർ, റൂമിയർ സീറ്റ് എന്നിവ ഉപയോഗിച്ച് ആർ വേരിയന്റിനേക്കാൾ 29.5 ഇഞ്ച് താഴെയായി ഇരിക്കുന്നു.

MOST READ: ബി‌എം‌ഡബ്ല്യു 4 സീരീസ് ജൂണിൽ വിപണിയിൽ എത്തും

ട്രയംഫ് റോക്കറ്റ് 3 ജിടിയും ഇന്ത്യയിലേക്ക്, അടുത്ത വർഷം വിൽപ്പനക്ക് സജ്ജം

അതോടൊപ്പം ക്രമീകരിക്കാവുന്ന പില്യൺ ഫുട്പെഗുകൾ, ഉയരമുള്ള ഫ്ലൈസ്‌ക്രീൻ, ഹീറ്റഡ് ഗ്രിപ്പുകൾ, ബാക്ക്‌റെസ്റ്റ് എന്നിവയും ഉൾക്കൊള്ളുന്നു. റോക്കറ്റ് 3 ജിടിക്ക് അന്താരാഷ്ട്രതലത്തിൽ സിൽവർ ഐസ്, സ്ട്രോം ഗ്രേ കളർ സ്കീമും കോറോസി റെഡ് പിൻസ്ട്രൈപ്പ് ഡെക്കലിനൊപ്പം ലഭിക്കുന്നു.

ട്രയംഫ് റോക്കറ്റ് 3 ജിടിയും ഇന്ത്യയിലേക്ക്, അടുത്ത വർഷം വിൽപ്പനക്ക് സജ്ജം

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ട്രയംഫ് റോക്കറ്റ് 3 ആർ, ജിടി എന്നിവ സമാനമായി തുടരുന്നു. രണ്ട് മോഡലുകളും ഒരേ ഓൾ-അലുമിനിയം ചാസിയും പുതിയ സ്വിംഗാർമും ഉപയോഗിക്കുന്നു. ഇത് മോട്ടോർസൈക്കിളിനെ അതിന്റെ മുൻഗാമിയേക്കാൾ 40 കിലോഗ്രാം ഭാരം കുറയ്ക്കാൻ ട്രയംഫിനെ സഹായിക്കുന്നു.

MOST READ: രണ്ട് പുതിയ ട്രേഡ്മാർക്കുകൾ രജിസ്റ്റർ ചെയ്ത് ഇന്ത്യൻ മോട്ടോർസൈക്കിൾ

ട്രയംഫ് റോക്കറ്റ് 3 ജിടിയും ഇന്ത്യയിലേക്ക്, അടുത്ത വർഷം വിൽപ്പനക്ക് സജ്ജം

2500 സിസി ഇൻ-ലൈൻ ത്രീ സിലിണ്ടർ എഞ്ചിനാണ് പ്രീമിയം മോട്ടോർസൈക്കിളിൽ ഇടംപിടിക്കുന്നത്. ഇത് 6,000 rpm-ൽ 165 bhp കരുത്തും 4,000 rpm-ൽ 221 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ട്രയംഫ് റോക്കറ്റ് 3 ജിടിയും ഇന്ത്യയിലേക്ക്, അടുത്ത വർഷം വിൽപ്പനക്ക് സജ്ജം

ആറ് സ്പീഡ് ഗിയർബോക്സുമായി മോട്ടോർ ജോടിയാക്കിയിരിക്കുന്നു. ഏറ്റവും വലിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിൻ ഉപയോഗിക്കുന്ന മോട്ടോർസൈക്കിൾ എന്ന പേരാണ് ട്രയംഫ് റോക്കറ്റ് 3 മോഡലിന് ഉള്ളത്.

MOST READ: സുസുക്കി ജിക്‌സർ 250 മോഡലുകളും ഇനി ബിഎസ്-VI, വിലയിൽ വർധനവ്

ട്രയംഫ് റോക്കറ്റ് 3 ജിടിയും ഇന്ത്യയിലേക്ക്, അടുത്ത വർഷം വിൽപ്പനക്ക് സജ്ജം

മുൻവശത്തുള്ള ഷോവയിൽ നിന്നുള്ള 47 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിൻഭാഗത്ത് ഒരു മോണിഷോക്ക് യൂണിറ്റുമാണ് സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. പവർ ക്രൂയിസറിന്റെ മുൻഭാഗത്തും പിൻഭാഗത്തും ബ്രേക്കിംഗ് ഡ്യൂട്ടികൾ ബ്രെംബോ സ്റ്റൈല മോണോബ്ലോക്ക് കാലിപ്പറുകൾ കൈകാര്യം ചെയ്യുന്നു

ട്രയംഫ് റോക്കറ്റ് 3 ജിടിയും ഇന്ത്യയിലേക്ക്, അടുത്ത വർഷം വിൽപ്പനക്ക് സജ്ജം

ട്രയംഫ് റോക്കറ്റ് 3 ആറിന് 18 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. വരാനിരിക്കുന്ന റോക്കറ്റ് 3 ജിടിക്ക് ഏകദേശം 20 ലക്ഷം രൂപ വില വരും തായ്‌ലൻഡിൽ നിന്ന് CBU യൂണിറ്റായാണ് റോക്കറ്റ് ഇന്ത്യയിലേക്ക് എത്തുന്നത്. അടുത്ത വർഷം ആദ്യ പകുതിയോടെ പ്രീമിയം മോട്ടോർസൈക്കിൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Triumph Rocket 3 GT Ready To Launch In India Next Year. Read in Malayalam
Story first published: Friday, May 29, 2020, 19:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X