തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി സ്ട്രീറ്റ് ട്രിപ്പിള്‍ R ബുക്കിങ് ആരംഭിച്ച് ട്രയംഫ്

ഏപ്രിലില്‍ മാസത്തില്‍ വിപണിയിലെത്തിയ സ്ട്രീറ്റ് ട്രിപ്പിള്‍ RS -ന് കൂട്ടായി സ്ട്രീറ്റ് ട്രിപ്പിള്‍ R എന്നൊരു മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ട്രയംഫ്. ജൂണ്‍ മാസത്തോടെ ബൈക്ക് വിപണിയില്‍ എത്തും.

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി സ്ട്രീറ്റ് ട്രിപ്പിള്‍ R ബുക്കിങ് ആരംഭിച്ച് ട്രയംഫ്

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് തെരഞ്ഞെടുത്ത ഏതാനും ഡീലര്‍ഷിപ്പുകള്‍ വഴി ബൈക്കിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു. അതേസമയം ബുക്കിങ് തുകയോ അത് സംബന്ധിച്ച് കാര്യങ്ങളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി സ്ട്രീറ്റ് ട്രിപ്പിള്‍ R ബുക്കിങ് ആരംഭിച്ച് ട്രയംഫ്

ഇന്ത്യയില്‍ വില്‍പ്പനയിലില്ലാത്ത സ്ട്രീറ്റ് ട്രിപ്പിള്‍ S അടുത്തിടെ വിപണിയില്‍ എത്തിയ RS -നും ഇടയിലാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ സ്ഥാനം. RS മോഡലിലെ 765 സിസി എഞ്ചിന്‍ തന്നെയാണ് പുത്തന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R മോഡലിലും ഇടംപിടിക്കുക.

MOST READ: റാങ്‌ലർ റൂബിക്കണിന്റെ ഡെലിവറി ആരംഭിച്ച് ജീപ്പ്, ആദ്യ യൂണിറ്റ് ബെംഗലൂരുവിൽ

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി സ്ട്രീറ്റ് ട്രിപ്പിള്‍ R ബുക്കിങ് ആരംഭിച്ച് ട്രയംഫ്

ഈ എഞ്ചിന്‍ 12,000 rpm -ല്‍ 116 bhp കരുത്തും 9,400 rpm-ല്‍ 77 Nm torque ഉം ഉത്പാദിപ്പിക്കും. RS മോഡലിലെ എഞ്ചിന്‍ ആണെങ്കിലും ട്യൂണിങില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത് കാണാം.

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി സ്ട്രീറ്റ് ട്രിപ്പിള്‍ R ബുക്കിങ് ആരംഭിച്ച് ട്രയംഫ്

RS മോഡലില്‍ ഇതേ എഞ്ചിന്‍ 11,750 rpm -ല്‍ 121 bhp പവറും 9,350 rpm -ല്‍ 79 Nm torque ഉം സൃഷ്ടിക്കും. രണ്ട് വകഭേദങ്ങളില്‍ ബൈക്ക് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയേക്കും.

MOST READ: അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി സ്ട്രീറ്റ് ട്രിപ്പിള്‍ R ബുക്കിങ് ആരംഭിച്ച് ട്രയംഫ്

ടിഎഫ്ടി ഡാഷ്ബോര്‍ഡ് പോലുള്ള RS -ലെ ചില ഫീച്ചറുകള്‍ ഒഴിവാക്കിയാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ വരവ്. അത് കൊണ്ട് തന്നെ വിലയും കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ട്രീറ്റ് ട്രിപ്പിള്‍ R -ന് ഏകദേശം 10 ലക്ഷം രൂപ എക്സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി സ്ട്രീറ്റ് ട്രിപ്പിള്‍ R ബുക്കിങ് ആരംഭിച്ച് ട്രയംഫ്

ട്രയംഫ് കുടുംബത്തില്‍ നിന്നും ഉടന്‍ വിപണിയില്‍ എത്തുന്ന മറ്റൊരു മോഡലാണ് ടൈഗര്‍ 900. ബൈക്കിനായുള്ള ബുക്കിങ് കമ്പനി ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തോടെ ബൈക്ക് വിപണിയില്‍ എത്തിയേക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.

MOST READ: കൊവിഡ്; വാഹന രേഖകളുടെ സാധുത സെപ്റ്റംബർ വരെ നീട്ടി കേന്ദ്ര സർക്കാർ

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി സ്ട്രീറ്റ് ട്രിപ്പിള്‍ R ബുക്കിങ് ആരംഭിച്ച് ട്രയംഫ്

മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളായ ടൈഗര്‍ 900-ന്റെ പരിഷ്‌ക്കരിച്ച മോഡല്‍ പോയ വര്‍ഷമാണ് വിപണിയില്‍ എത്തുന്നത്. പെര്‍ഫോമെന്‍സിനെ അടിസ്ഥാനമാക്കി മൂന്ന് വകഭേദങ്ങളായാണ് ഈ സ്പോര്‍ട്സ് ബൈക്ക് എത്തിയിരിക്കുന്നത്.

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി സ്ട്രീറ്റ് ട്രിപ്പിള്‍ R ബുക്കിങ് ആരംഭിച്ച് ട്രയംഫ്

എന്നാല്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ബൈക്കിന്റെ ഏത് പതിപ്പാകും എത്തുക എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ലുക്കിലും ഡിസൈനിലും മറ്റ് ട്രയംഫ് മോഡലുകളുമായി സാമ്യമുള്ള ബൈക്കാണ് ടൈഗര്‍ 900.

Most Read Articles

Malayalam
English summary
Triumph Street Triple R Bookings Open At Select Dealerships. Read in Malayalam.
Story first published: Thursday, June 11, 2020, 7:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X