സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ട്രയംഫ്

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് കുടുംബത്തില്‍ നിന്നും നിരത്തിലെത്താനൊരുങ്ങുന്ന മോഡലാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R. ഉടന്‍ തന്നെ മോഡല്‍ നിരത്തിലെത്തിക്കുമെന്ന് ബ്രാന്‍ഡ് വ്യക്തമാക്കിയിരുന്നു.

സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ട്രയംഫ്

ഇപ്പോഴിതാ ബൈക്കിന്റെ അവതരണം സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് ട്രയംഫ്. 2020 ഓഗസ്റ്റ് 11 -ന് ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് ബ്രാന്‍ഡ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയായിരുന്നു പ്രഖ്യാപനം.

സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ട്രയംഫ്

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ടൈഗര്‍ 900 -യെ ട്രയംഫ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുന്നത്. ബൈക്കിന്റെ ഡെലിവറിയും കമ്പനി ആരംഭിച്ചിട്ടുണ്ട്. നേരത്തെ തന്നെ ബൈക്കിനെ വിപണിയില്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യമാണ് വൈകാന്‍ കാരണമായത്.

MOST READ: അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ട്രയംഫ്

ആക്രമണാത്മക ശൈലിയിലുള്ള ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്യുവല്‍ ടാങ്ക്, സ്ലൈക്കര്‍ ടെയില്‍ സെക്ഷന്‍ എന്നിവ 2020 സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ സവിശേഷതകളാകും.

സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ട്രയംഫ്

തെരഞ്ഞെടുത്ത് ഡീലര്‍ഷിപ്പുകള്‍ വഴി ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ വില്‍പ്പനയിലില്ലാത്ത സ്ട്രീറ്റ് ട്രിപ്പിള്‍ S അടുത്തിടെ വിപണിയില്‍ എത്തിയ RS -നും ഇടയിലാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ സ്ഥാനം.

MOST READ: ടാറ്റയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി ഹാരിയർ, ജൂലൈയിലെ വിൽപ്പനയിൽ വർധനവ്

സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ട്രയംഫ്

RS മോഡലിലെ 765 സിസി എഞ്ചിന്‍ തന്നെയാണ് പുത്തന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R മോഡലിലും ഇടംപിടിക്കുക. ഈ എഞ്ചിന്‍ 12,000 rpm -ല്‍ 116 bhp കരുത്തും 9,400 rpm-ല്‍ 77 Nm torque ഉം ഉത്പാദിപ്പിക്കും.

സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ട്രയംഫ്

RS മോഡലിലെ എഞ്ചിന്‍ ആണെങ്കിലും ട്യൂണിങില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത് കാണാം. RS മോഡലില്‍ ഇതേ എഞ്ചിന്‍ 11,750 rpm -ല്‍ 121 bhp പവറും 9,350 rpm -ല്‍ 79 Nm torque ഉം സൃഷ്ടിക്കും.

MOST READ: സാത്തി ഇലക്ട്രിക് മോപ്പെഡ് അവതരിപ്പിച്ച് ടെക്കോ; വില 57,697 രൂപ

സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ട്രയംഫ്

രണ്ട് വകഭേദങ്ങളില്‍ ബൈക്ക് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയേക്കും. ടിഎഫ്ടി ഡാഷ്ബോര്‍ഡ് പോലുള്ള RS -ലെ ചില ഫീച്ചറുകള്‍ ഒഴിവാക്കിയാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ വരവ്. അത് കൊണ്ട് തന്നെ വിലയും കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ട്രയംഫ്

സ്ട്രീറ്റ് ട്രിപ്പിള്‍ R -ന് ഏകദേശം 8 ലക്ഷം രൂപ വരെ എക്സ്‌ഷോറൂം വില പ്രതീക്ഷിക്കാം. ബിഎംഡബ്ല്യു F 900 R, യമഹ MT-09, കവസാക്കി Z900, കെടിഎം 790 ഡ്യൂക്ക്, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 എന്നിവരാണ് വിപണിയില്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R-ന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Triumph Street Triple R To Be Launched On 11 August. Read in Malayalam.
Story first published: Tuesday, August 4, 2020, 16:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X