സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ട്രയംഫ്

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ടൈഗര്‍ 900 -യെ ട്രയംഫ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുന്നത്. ബൈക്കിന്റെ ഡെലിവറിയും കമ്പനി ആരംഭിച്ചു.

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ട്രയംഫ്

കമ്പനിയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ട്രയംഫ് കുടുംബത്തില്‍ നിന്നും ഇനി നിരത്തിലെത്തുക സ്ട്രീറ്റ് ട്രിപ്പിള്‍ R എന്നൊരു മോഡലാണ്. ജൂണ്‍ മാസത്തോടെ ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, നിലവിലെ സാഹചര്യങ്ങള്‍ മൂലം അവതരണം നീണ്ടുപോവുകയായിരുന്നു.

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ട്രയംഫ്

എന്നാല്‍ വരുന്ന ആഴ്ചകളില്‍ ബൈക്കിന്റെ അവതരണം ഉണ്ടായേക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത് ഡീലര്‍ഷിപ്പുകള്‍ വഴി ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

MOST READ: സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ട്രയംഫ്

ഇന്ത്യയില്‍ വില്‍പ്പനയിലില്ലാത്ത സ്ട്രീറ്റ് ട്രിപ്പിള്‍ S അടുത്തിടെ വിപണിയില്‍ എത്തിയ RS -നും ഇടയിലാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ സ്ഥാനം. RS മോഡലിലെ 765 സിസി എഞ്ചിന്‍ തന്നെയാണ് പുത്തന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R മോഡലിലും ഇടംപിടിക്കുക.

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ട്രയംഫ്

ഈ എഞ്ചിന്‍ 12,000 rpm -ല്‍ 116 bhp കരുത്തും 9,400 rpm-ല്‍ 77 Nm torque ഉം ഉത്പാദിപ്പിക്കും. RS മോഡലിലെ എഞ്ചിന്‍ ആണെങ്കിലും ട്യൂണിങില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത് കാണാം.

MOST READ: കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ട്രയംഫ്

RS മോഡലില്‍ ഇതേ എഞ്ചിന്‍ 11,750 rpm -ല്‍ 121 bhp പവറും 9,350 rpm -ല്‍ 79 Nm torque ഉം സൃഷ്ടിക്കും. രണ്ട് വകഭേദങ്ങളില്‍ ബൈക്ക് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയേക്കും.

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ട്രയംഫ്

ടിഎഫ്ടി ഡാഷ്‌ബോര്‍ഡ് പോലുള്ള RS -ലെ ചില ഫീച്ചറുകള്‍ ഒഴിവാക്കിയാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ വരവ്. അത് കൊണ്ട് തന്നെ വിലയും കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ട്രീറ്റ് ട്രിപ്പിള്‍ R -ന് ഏകദേശം 10 ലക്ഷം രൂപ എക്‌സ്ഷോറൂം വില പ്രതീക്ഷിക്കാം.

MOST READ: ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ട്രയംഫ്

അതേസമയം ടൈഗര്‍ 900-യുടെ ഡെലിവറി ട്രയംഫ് ആരംഭിച്ചു. 2020 ജൂണ്‍ 19-നാണ് പ്രീമിയം അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ബൈക്ക് എത്തുന്നത്. മൂന്ന് വകഭേദങ്ങളില്‍ എത്തുന്ന ബൈക്കിന്റെ പ്രാരംഭ പതിപ്പിന് 13.70 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 15.50 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ട്രയംഫ്

ഇതുവരെ വില്‍പ്പനയിലുണ്ടായിരുന്ന ടൈഗര്‍ 800-ന്റെ പിന്‍ഗാമിയായാണ് ടൈഗര്‍ 900 വില്‍പ്പനക്കെത്തിയിരിക്കുന്നത്. ട്രയംഫ് ടൈഗര്‍ 900 പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്.

Most Read Articles

Malayalam
English summary
Triumph Street Triple R Likely To Be Launch Soon. Read in Malayalam.
Story first published: Saturday, July 18, 2020, 10:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X