2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിക്കുമെന്ന് ട്രയംഫ്

ഏപ്രില്‍ മാസത്തിലാണ് പുതിയ 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS -നെ ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ട്രയംഫ് വിപണിയില്‍ എത്തിക്കുന്നത്. 11.13 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിക്കുമെന്ന് ട്രയംഫ്

നിലവില്‍ മിക്ക മോഡലുകളുടെയും വിലയില്‍ വര്‍ധനവ് വരുത്തുകയാണ് നിര്‍മ്മാതാക്കള്‍. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രയംഫും വില വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്.

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിക്കുമെന്ന് ട്രയംഫ്

2020 ജൂലൈ 1 മുതല്‍ സ്ട്രീറ്റ് ട്രിപ്പിള്‍ RS വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഏകദേശം 50,000 രൂപയോളം അധികം നല്‍കേണ്ടിവരും. അതേസമയം ബൈക്കില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയേക്കില്ല.

MOST READ: പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറുമായി ആംപിയര്‍; അരങ്ങേറ്റം ഉടന്‍

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിക്കുമെന്ന് ട്രയംഫ്

നിരവധി പുതുമകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് വാഹനത്തെ കമ്പനി അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ചത്. സമീപകാലത്തായി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ RS.

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിക്കുമെന്ന് ട്രയംഫ്

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആഗോള വിപണിയില്‍ അടിമുടി മാറ്റത്തോടെ ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ഈ പതിപ്പിനെ തന്നെയാണ് ഇന്ത്യന്‍ വിപണിയിലും വില്‍പ്പനയ്ക്കായി എത്തിച്ചിക്കുന്നത്.

MOST READ: അപ്പാച്ചെ RTR 180 പതിപ്പിന് 2,500 രൂപയുടെ വില വർധവ് നടപ്പിലാക്കി ടിവിഎസ്

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിക്കുമെന്ന് ട്രയംഫ്

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ കൂട്ടിച്ചേര്‍ത്ത ബഗ്ഗ് ഐഡ് ഹെഡ്‌ലാമ്പ്, സൈഡ് പാനലുകളില്‍ RS ബാഡ്ജിങ്, പുതിയ ഗ്രാഫിക്‌സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗോപ്രോ നിയന്ത്രണങ്ങള്‍ എന്നിവയുള്ള കളര്‍ ടിഎഫ്ടി ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിക്കുമെന്ന് ട്രയംഫ്

ഇത് കൂടാതെ സീറ്റ് കൗള്‍, ബെല്ലി പാന്‍, റിയര്‍ വ്യൂ മിററുകള്‍ എന്നീ ഭാഗങ്ങളും കമ്പനി പരിഷ്‌കരിച്ചു. പുതിയ ടൈറ്റാനിയം സില്‍വര്‍ മെയിന്‍ ഫ്രെമിലാണ് 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS നിര്‍മ്മിച്ചിരിക്കുന്നത്.

MOST READ: മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിക്കുമെന്ന് ട്രയംഫ്

റോഡ്, റൈന്‍, സ്‌പോര്‍ട്ട്, ട്രാക്ക്, റൈഡര്‍ കോണ്‍ഫിഗറബിള്‍ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത റൈഡിങ് മോഡുകളും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. യൂറോ V മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ (ബിഎസ് VI) പാലിക്കുന്ന 765 സിസി ലിക്വിഡ്-കൂള്‍ഡ് ഇന്‍-ലൈന്‍-ട്രിപ്പിള്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിക്കുമെന്ന് ട്രയംഫ്

ഈ എഞ്ചിന്‍ 123 bhp കരുത്തും 79 Nm torque ഉം സൃഷ്ടിക്കും. മുന്‍ മോഡലിനെ അപേക്ഷിച്ച് ടോര്‍ഖില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുകളിലേക്കും താഴേക്കുമുള്ള ക്വിക്ക് ഷിഫ്റ്റര്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കില്‍ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: മെർസിഡീസ്-മെയ്ബാക്ക് S650 നൈറ്റ് എഡിഷൻ പുറത്തിറക്കി

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിക്കുമെന്ന് ട്രയംഫ്

ബ്രെംബോ M50 മോണോബ്ലോക്ക് കാലിഫറുള്ള ബ്രേക്കിങ് സംവിധാനവും ബൈക്കില്‍ ഉള്‍പ്പെടുത്തി. പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഷോവ ഫോര്‍ക്ക്, ഓലിന്‍സ് STX40 പിന്‍ മോണോഷോക്ക് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. പൈറേലിയുടെ ഏറ്റവും പുതിയ തലമുറ സൂപ്പര്‍കോര്‍സ SP V3 ടയറുകളാണ് ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Triumph Street Triple RS Price Hike On 2020 July 1. Read in Malayalam.
Story first published: Thursday, June 11, 2020, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X