Just In
Don't Miss
- Finance
നടപ്പു വര്‍ഷം ബാങ്കുകള്‍ നല്‍കിയത് 107.05 ലക്ഷം കോടി രൂപയുടെ വായ്പ
- News
കർഷകരുടെ ട്രാക്ടർ റാലി: ക്രമസമാധാന വിഷയം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി
- Sports
IND vs AUS: ഇന്ത്യക്കു ജയം സ്വപ്നം കാണാം, കാരണം ലക്കി 33! രണ്ടു തവണയും ഓസീസിനെ വീഴ്ത്തി
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Movies
കേരളത്തിലുളളവര്‍ക്ക് മാത്രമാണ് ഇത് വാര്‍ത്ത, പുറത്തുളളവര്‍ക്ക് ന്യൂസല്ല, ഫോട്ടോഷൂട്ടിനെ കുറിച്ച് രാജിനി ചാണ്ടി
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടൈഗർ ശ്രേണിയിലേക്ക് പുതിയ 850 സ്‌പോർട്ട് വേരിയന്റ് കൂടി എത്തുന്നു; ടീസർ പുറത്ത്
ടൈഗർ ശ്രേണിയിൽ ഒരു പുതിയ മോഡൽ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സൂപ്പർ ബൈക്ക് നിർമാതാക്കളായ ട്രയംഫ്. ടൈഗർ 850 സ്‌പോർട്ട് എന്ന വേരിയന്റുമായാണ് കമ്പനി ഇത്തവണ എത്തുന്നത്.

2020 നവംബർ 17 ന് അരങ്ങേറ്റം കുറിക്കാനിരിക്കുന്ന പ്രീമിയം സ്പോർട്ട് അഡ്വഞ്ചർ ടൂററിന്റെ ടീസർ ചിത്രങ്ങൾ കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. ബ്രിട്ടീഷ് ബ്രാൻഡ് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ത്രീ സിലിണ്ടർ മോഡലായ ട്രൈഡന്റിനെ അടുത്തിടെ പരിചയപ്പെടുത്തി ആഗോള ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

അതിനു പിന്നാലെയാണ് ടൈഗർ 850 സ്‌പോർട്ടിന്റെ വരവും. അമേരിക്കയിലെ പരിസ്ഥിതി സംരക്ഷണ ഏജൻസിയിൽ നൽകിയ പേറ്റന്റ് ആപ്ലിക്കേഷൻ ഫയൽ പ്രകാരം പുതിയ 850 സ്പോർട്ട് ഒരു 888 സിസി എഞ്ചിനാകും ഉപയോഗിക്കുക.
MOST READ: ബിഎസ് VI എക്‌സ്ട്രീം 200S അവതരിപ്പിച്ച് ഹീറോ; വില 1.15 ലക്ഷം രൂപ

അതായത് ടൈഗർ 900-ൽ ലഭ്യമാകുന്ന അതേ ഇൻ-ലൈൻ ത്രീ-സിലിണ്ടർ യൂണിറ്റ് തന്നെയാണ് പുതിയ സ്പോർട്ടിലും ഇടംപിടിക്കുകയെന്ന് ചുരുക്കം. അതായത് ഈ എഞ്ചിൻ 8,750 rpm-ൽ 94 bhp കരുത്തും 7,250 rpm-ൽ 87 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും.

ഡിസൈനിലേക്ക് നോക്കിയാൽ ടൈഗറിലെ അതേ ഹെഡ്‍ലൈറ്റ് യൂണിറ്റാണ് ടൈഗർ 850 സ്‌പോർട്ടിലും നൽകിയിരിക്കുന്നതെന്ന് ടീസർ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നു. പുതിയ മോട്ടോർസൈക്കിൾ 19 ഇഞ്ച് ഫ്രണ്ട് വീൽ ഡ്യുവൽ പർപ്പസ് ടയറും വാഗ്‌ദാനം ചെയ്യും.
MOST READ: നോർട്ടൺ 650 സിസി പാരലൽ-ട്വിൻ മോഡലുകളുടെ നിർമാണം അടുത്ത വർഷം അവസാനത്തോടെ ആരംഭിച്ചേക്കും

എൻട്രി ലെവൽ മോഡലായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന ടൈഗർ 850 സ്‌പോർട്ടിലെ ഈ ചെലവ് ചുരുക്കൽ നടപടികൾ മത്സരാധിഷ്ഠിത വിലനിലവാരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ തന്നെ ഇത് ടൈഗർ 900 ശ്രേണിക്ക് താഴെയായി സ്ഥാനംപിടിക്കും.

എന്നിരുന്നാലും ഇലക്ട്രോണിക്സ് പാക്കേജ് സമാനമായിരിക്കും. അതായത് ഏഴ് ഇഞ്ച് കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, ഐഎംയു-പവർഡ് കോർണറിംഗ് എബിഎസ്, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, ട്രയംഫ് ഷിഫ്റ്റ് അസിസ്റ്റ്, 6 റൈഡിംഗ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, ചൂടായ ഗ്രിപ്പുകളും സീറ്റുകളും, മൊബൈൽ ചാർജർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവയെല്ലാം ഉണ്ടാകുമെന്ന് ചുരുക്കം.
MOST READ: ആഭ്യന്തര വിപണിയിൽ എസ്‌യുവി നിര ശക്തമാക്കാനൊരുങ്ങി ടാറ്റ

അതോടൊപ്പം മൈട്രിയം കണക്റ്റിവിറ്റി സിസ്റ്റവും ഹാൻഡിൽബാറിൽ നിന്നുള്ള ബിൽറ്റ്-ഇൻ ഗോപ്രോ നിയന്ത്രണങ്ങളും ഉൾപ്പെടെ ബൈക്കിൽ ഉണ്ടായിരിക്കും. വിപണിയിൽ എത്തിക്കഴിയുമ്പോൾ പുതിയ ട്രയംഫ് ടൈഗർ 850 സ്‌പോർട്ട് ബിഎംഡബ്ല്യു F 900 XR, അന്താരാഷ്ട്ര വിപണികളിലെ യമഹ ട്രേസർ 900 എന്നിവയ്‌ക്കെതിരെ മാറ്റുരയ്ക്കും.

പുതിയ ടൈഗർ 850 സ്‌പോർട്ട് 2021 മോഡലായി ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് ടൈഗർ 900 പതിപ്പിനേക്കാൾ വില കുറവായിരിക്കും എന്നത് ശ്രദ്ധേയമാകും.