ഇന്ത്യയിലെത്താൻ തയാറായി പുതിയ ട്രയംഫ് ടൈഗർ 900, ഔദ്യോഗിക അവതരണം ഏപ്രിലിൽ

ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് തങ്ങളുടെ പുതിയ ടൈഗർ 900 ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിക്കും. പരിഷ്ക്കരിച്ചെത്തുന്ന മിഡിൽവൈയ്റ്റ് അഡ്വഞ്ചർ ടൂററിന്റെ ഏത് വകഭേദമായിരിക്കും രാജ്യത്ത് എത്തുകയെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയിലേക്ക് എത്താൻ തയാറായി പുതിയ ട്രയംഫ് ടൈഗർ 900, ഔദ്യോഗിക അവതരണം ഏപ്രിലിൽ

എന്നാൽ ടൈഗർ 900 ശ്രേണിയിലെ ഉയർന്ന പതിപ്പായ ജിടി പ്രോ, റാലി പ്രോ മോഡലുകൾ ലഭ്യമാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ജിടി, റാലി പ്രോ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം വരുന്നത് അതിന്റെ സസ്പെൻഷൻ യൂണിറ്റുകളിലാണ്.

ഇന്ത്യയിലേക്ക് എത്താൻ തയാറായി പുതിയ ട്രയംഫ് ടൈഗർ 900, ഔദ്യോഗിക അവതരണം ഏപ്രിലിൽ

ജിടി പ്രോയിൽ മാർസോച്ചി സസ്പെൻഷൻ യൂണിറ്റുകളും റാലി പ്രോയിൽ ഷോവ സസ്പെൻഷൻ യൂണിറ്റുമാണ് ട്രയംഫ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം രണ്ട് മോട്ടോർസൈക്കിളുകളും ബ്രെംബോ സ്റ്റൈലമ കാലിപ്പറുകളുമായാണ് എത്തുന്നത്. ഇത് ഡ്യുക്കാട്ടി പാനിഗാലെയിലും കാണപ്പെടുന്നു.

ഇന്ത്യയിലേക്ക് എത്താൻ തയാറായി പുതിയ ട്രയംഫ് ടൈഗർ 900, ഔദ്യോഗിക അവതരണം ഏപ്രിലിൽ

രണ്ട് മോട്ടോർസൈക്കിളുകളും ഒരു IMU അധിഷ്ഠിത എ‌ബി‌എസ് സംവിധാനത്തോടെയാണ് വരുന്നത്. കോണ്ടിനെന്റലുമായി സഹകരിച്ച് വികസിപ്പിച്ച എബി‌എസ് സവിശേഷത, ദ്വിദിശയിലുള്ള ദ്രുത ഷിഫ്റ്റർ, കൂടാതെ റെയിൻ, റൈഡർ, റോഡ്, സ്പോർട്ട്, ഓഫ്-റോഡ്, ഓഫ്-റോഡ് പ്രോ തുടങ്ങീ ആറ് റൈഡിംഗ് മോഡുകളും ടൈഗർ 900 ൽ ട്രയംഫ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് എത്താൻ തയാറായി പുതിയ ട്രയംഫ് ടൈഗർ 900, ഔദ്യോഗിക അവതരണം ഏപ്രിലിൽ

ടൈഗർ 900 ന്റെ രണ്ട് വകഭേദങ്ങൾക്കും കരുത്ത് പകരുന്നത് പുതിയ ബിഎസ്-VI കംപ്ലയിന്റ് 888 സിസി ഇൻലൈൻ ത്രീ സിലിണ്ടർ എഞ്ചിനാണ്. ഇത് പുതിയ 1-3-2 ഫയറിംഗ് ഓർഡർ നൽകുന്നു. പഴയ 800 സിസി എഞ്ചിനിൽ ഇത് 1-2-3 അനുപാതത്തിലായിരുന്നു.

ഇന്ത്യയിലേക്ക് എത്താൻ തയാറായി പുതിയ ട്രയംഫ് ടൈഗർ 900, ഔദ്യോഗിക അവതരണം ഏപ്രിലിൽ

പുതിയ എഞ്ചിൻ 94 bhp കരുത്തും 87 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. പഴയ 800 സിസി എഞ്ചിനുകൾ 94 bhp യും 79 Nm torque ഉം ആണ് സൃഷ്ടിച്ചിരുന്നത്. പഴയ എഞ്ചിനുകളിലെ 8050 rpm നെ അപേക്ഷിച്ച് പുതിയ 900 ൽ 7250 rpm-ൽ ടോർഖ് ആരംഭിക്കുന്നു.

ഇന്ത്യയിലേക്ക് എത്താൻ തയാറായി പുതിയ ട്രയംഫ് ടൈഗർ 900, ഔദ്യോഗിക അവതരണം ഏപ്രിലിൽ

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ട്രയംഫ് ടൈഗർ 800 മോഡലുകൾക്ക് 12 ലക്ഷം മുതൽ 1.03 ലക്ഷം രൂപ വരെയാണ് വില. 900 മോഡലുകളുടെ വില 14 ലക്ഷത്തിനും 16.5 ലക്ഷത്തിനും ഇടയിലായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലേക്ക് എത്താൻ തയാറായി പുതിയ ട്രയംഫ് ടൈഗർ 900, ഔദ്യോഗിക അവതരണം ഏപ്രിലിൽ

ഇന്ത്യൻ വിപണിയിൽ ശ്കതമായ സാന്നിധ്യമാകാൻ ശ്രമിക്കുന്ന ട്രയംഫ് ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോയുമായി ഔദ്യോഗിക പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 200 സിസി മോട്ടോർസൈക്കിൾ പുറത്തിറക്കാൻ ശ്രമിക്കുകയാണ് ഇരു കമ്പനികളും. ഇത് രണ്ട് ലക്ഷം രൂപയിൽ താഴെ വിപണിയിൽ എത്തും.

ഇന്ത്യയിലേക്ക് എത്താൻ തയാറായി പുതിയ ട്രയംഫ് ടൈഗർ 900, ഔദ്യോഗിക അവതരണം ഏപ്രിലിൽ

200 - 750 സിസി മിഡ്-കപ്പാസിറ്റി ശ്രേണിയിൽ ഒരു പുതിയ എഞ്ചിനും പ്ലാറ്റ്‌ഫോമും നിർമ്മിക്കുക, വിവിധ സെഗ്‌മെന്റുകളിലായി ഒന്നിലധികം മോഡലുകൾ വാഗ്ദാനം ചെയ്യുക എന്നിവയാണ് ട്രയംഫ്-ബജാജാ പങ്കാളിത്തത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്.

Most Read Articles

Malayalam
English summary
Triumph Tiger 900 India Launch In April. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X