ട്രയംഫ് ടൈഗര്‍ 900 ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

പ്രീമിയം അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയിലേക്ക് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് അടുത്തിടെയാണ് ടൈഗര്‍ 900-നെ അവതരിപ്പിക്കുന്നത്. എന്നാല്‍ ബൈക്കിനായുള്ള ബുക്കിങ് കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

ട്രയംഫ് ടൈഗര്‍ 900 ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

ഇപ്പോഴിതാ ബൈക്ക് ബുക്ക് ചെയ്തവര്‍ക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് കമ്പനി. ഡീലര്‍ഷിപ്പുകളില്‍ എത്തിയ ടൈഗര്‍ 900 -യുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ഉടന്‍ തന്നെ ബൈക്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നും കമ്പനി അറിയിച്ചു.

ട്രയംഫ് ടൈഗര്‍ 900 ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

13.70 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെയാണ് പുതിയ ട്രയംഫ് ടൈഗര്‍ 900 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ജിടി, റാലി (ഓഫ്-റോഡ്), ഉയര്‍ന്ന വകഭേദമായ റാലി പ്രോ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ അഡ്വഞ്ചര്‍ ടൂറര്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

MOST READ: ഇലക്ട്രിക് ബാലൻസ് ബൈക്കുകൾ അവതരിപ്പിച്ച് കെടിഎം

ട്രയംഫ് ടൈഗര്‍ 900 ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

ഇതുവരെ വില്‍പ്പനയിലുണ്ടായിരുന്ന ടൈഗര്‍ 800-ന്റെ പിന്‍ഗാമിയായാണ് ടൈഗര്‍ 900 വില്‍പ്പനക്കെത്തിയിരിക്കുന്നത്. 50,000 രൂപയാണ് ബുക്കിങ് തുക. വകഭേദങ്ങള്‍ അനുസരിച്ച് വില പരിശോധിച്ചാല്‍ പ്രാരംഭ പതിപ്പായ ജിടി വകഭേദത്തിന് 13.70 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ട്രയംഫ് ടൈഗര്‍ 900 ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

ഓഫ് റോഡിങ്ങിനായി പ്രത്യേകം തയ്യാറാക്കിയ ടൈഗര്‍ 900 റാലി വകഭേദത്തിന്റെ വില 14.35 ലക്ഷം രൂപയാണ്. ഏറ്റാവും ഉയര്‍ന്ന പതിപ്പായ റാലി പ്രോയുടെ വില 15.50 ലക്ഷം രൂപയുമാണ്. ട്രയംഫ് ടൈഗര്‍ 900 പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്.

MOST READ: അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ട്രയംഫ് ടൈഗര്‍ 900 ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

കൂടുതല്‍ ഷാര്‍പ് ആയ ബോഡി പാര്‍ട്‌സ് ആണ് ടൈഗര്‍ 900-ന്റെ പ്രധാന ആകര്‍ഷണം. പുത്തന്‍ രൂപകല്‍പ്പന കാരണം 2020 ടൈഗര്‍ 900 ഇപ്പോള്‍ മുന്‍ഗാമിയേക്കാള്‍ ചെറുതും ആക്രമണാത്മകവുമായി കാണപ്പെടുന്നു.

ട്രയംഫ് ടൈഗര്‍ 900 ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

മുന്‍വശത്ത് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളുള്ള ഒരു പുതിയ സെറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പ് നല്‍കിയിട്ടുണ്ട്. ബ്ലൂടൂത്ത് വഴി ഒരു സ്മാര്‍ട്ട്ഫോണിലേക്ക് കണക്റ്റുചെയ്യാനാകുന്ന പുതിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിന്റെ സവിശേഷതയാണ്.

MOST READ: 'റോക്കി ഭായ്' യഷിന്റെ ആഢംബര കാർ ശേഖരം

ട്രയംഫ് ടൈഗര്‍ 900 ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

കോളുകള്‍ക്ക് മറുപടി നല്‍കാനും സന്ദേശങ്ങള്‍ വായിക്കാനും നാവിഗേഷന്‍ ഉപയോഗിക്കാനും ടിഎഫ്ടി ഡിസ്‌പ്ലേ റൈഡറിനെ അനുവദിക്കുന്നു. അതോടൊപ്പം തന്നെ ഗോപ്രൊ ആക്ഷന്‍ ക്യാമറയുമായി ബന്ധിപ്പിക്കാവുന്ന സംവിധാനം, റൈഡ്-ബൈ-വയര്‍, ആറ് റൈഡിങ് മോഡുകള്‍ (റോഡ്, റൈന്‍, സ്‌പോര്‍ട്ട്, ഓഫ്-റോഡ്, ഓഫ്-റോഡ് പ്രോ, റൈഡ്) എന്നിവയാണ് ബൈക്കിലെ മറ്റ് പ്രധാന ഫീച്ചറുകള്‍.

ട്രയംഫ് ടൈഗര്‍ 900 ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

സ്വിച്ചബിള്‍ എബിഎസ്, കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ബൈക്കില്‍ ക്രമീകരിച്ചിട്ടുണ്ട്. പുതിയ 888 സിസി ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് ടൈഗര്‍ 900-ന് കരുത്ത് നല്‍കുന്നത്.

MOST READ: ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

ട്രയംഫ് ടൈഗര്‍ 900 ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

ഈ എഞ്ചിന്‍ 8,750 rpm -ല്‍ 94 bhp കരുത്തും 7,250 rpm -ല്‍ 87 Nm torque ഉം സൃഷ്ടിക്കും. മുന്‍വശത്ത് മാര്‍സോച്ചി 45 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കുമാണ് ബേസ് മോഡല്‍ ട്രയംഫ് ടൈഗര്‍ 900-ല്‍ നല്‍കിയിരിക്കുന്നത്.

ട്രയംഫ് ടൈഗര്‍ 900 ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

അതേസമയം റാലി, റാലി പ്രോ മോഡലുകളില്‍ ഷോവയില്‍ നിന്നുള്ള 45 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് അവതരിപ്പിക്കുന്നത്. പുതിയ ടൈഗര്‍ 900-ല്‍ ബോള്‍ട്ട്-ഓണ്‍ സബ്‌ഫ്രെയിമും നീക്കം ചെയ്യാവുന്ന പില്യണ്‍ ഫുട്‌പെഗുകളുമാണ്.

Source: Bikewale

Most Read Articles

Malayalam
English summary
Triumph Tiger 900 Reaches Dealership. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X