ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ

അന്താരാഷ്‌ട്ര വിപണിയിലെന്ന പോലെ ഇന്ത്യൻ ഇരുചക്ര വാാഹന പ്രേമികൾക്കിടയിലും ജനപ്രീതി നേടാൻ കഴിഞ്ഞ മോഡലാണ് ട്രയംഫ് മോട്ടോർസൈക്കിൾസിന്റെ ബോണവില്ലെ. ഇപ്പോൾ ബൈക്കിന്റെ രണ്ട് പുത്തൻ വകഭേദങ്ങളെ രാജ്യത്ത് അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് കമ്പനി.

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ബോണവില്ലെ T100 ബ്ലാക്ക്, ബോണവില്ലെ T120 ബ്ലാക്ക് മോഡലുകൾ

ബോണവില്ലെ T100 ബ്ലാക്ക്, ബോണവില്ലെ T120 ബ്ലാക്ക് മോഡലുകളാണ് ട്രയംഫിന്റെ ഇന്ത്യൻ ശ്രേണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ. ഇവ വരുന്ന ജൂണിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ബോണവില്ലെ T100 ബ്ലാക്ക്, ബോണവില്ലെ T120 ബ്ലാക്ക് മോഡലുകൾ

രണ്ട് മോട്ടോർസൈക്കിളുകളും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആയിരിക്കും വിൽപ്പനക്ക് എത്തുക. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ട്രയംഫ് ബോണവില്ലെ T100 വിവിധ ബ്ലാക്ക്ഔട്ട് ഭാഗങ്ങൾ അവതരിപ്പിക്കുന്നു. എഞ്ചിൻ, വീലുകൾ, മിററുകൾ, ഇൻഡിക്കേറ്ററുകൾ, എക്‌സ്‌ഹോസ്റ്റ് ടെയിൽ ‌പൈപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

MOST READ: റോയൽ എൻഫീൽഡ് മെറ്റിയറിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ബോണവില്ലെ T100 ബ്ലാക്ക്, ബോണവില്ലെ T120 ബ്ലാക്ക് മോഡലുകൾ

ഈ കറുപ്പ് ഘടകങ്ങൾ റെട്രോ രൂപത്തിലുള്ള മോട്ടോർസൈക്കിളിനെ അൽപ്പം സ്പോർട്ടിയർ ലുക്ക് സമ്മാനിക്കുന്നു. ബ്ലാക്ക്ഔട്ട് തീം കൂടാതെ മറ്റുള്ളവയെല്ലാം സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്. ട്രയംഫ് ബോണവില്ലെ T120 ബ്ലാക്കിനും ഇതേ മാറ്റങ്ങൾ ബാധകമാണ്.

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ബോണവില്ലെ T100 ബ്ലാക്ക്, ബോണവില്ലെ T120 ബ്ലാക്ക് മോഡലുകൾ

ബോണവില്ലെ T100-ന് 900 സിസി 8-വാൽവ് ലിക്വിഡ്-കൂൾഡ് ബിഎസ്-VI എഞ്ചിനാണ് കരുത്തേകുന്നത്. ഈ പാരലൽ ട്വിൻ യൂണിറ്റ് 55 bhp പവറിൽ 76.73 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

MOST READ: 2 ലക്ഷം രൂപയ്ക്ക് മേൽ വില മതിക്കുന്ന മികച്ച വിൽപ്പന നേടിയ ബൈക്കുകൾ

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ബോണവില്ലെ T100 ബ്ലാക്ക്, ബോണവില്ലെ T120 ബ്ലാക്ക് മോഡലുകൾ

അതേസമയം 1,200 സിസി 8-വാൽവ് ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ ബിഎസ്-VI എഞ്ചിനാണ് ബോണവില്ലെ T120-യിൽ ട്രയംഫ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് 80 bhp കരുത്തിൽ 105 Nm torque സൃഷ്‌ടിക്കും. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ഈ ശേഷികൂടിയ എഞ്ചിൻ ലഭ്യമാകുന്നത്.

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ബോണവില്ലെ T100 ബ്ലാക്ക്, ബോണവില്ലെ T120 ബ്ലാക്ക് മോഡലുകൾ

ബോണവില്ലെ T100 ബ്ലാക്ക്, ബോണവില്ലെ T120 ബ്ലാക്ക് എന്നിവയുടെ ബിഎസ്-VI പതിപ്പുകളുടെ ഔദ്യോഗിക സവിശേഷതകൾ ട്രയംഫ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സ്റ്റാൻഡേർഡ് വകഭേദങ്ങളുടേതിന് സമാനമായ ഔട്ട്‌പുട്ട് കണക്കുകൾ ബിഎസ്-VI-ലേക്ക് പരിഷ്ക്കരിച്ചപ്പോഴും നിലനിർത്തിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സൂപ്പർബൈക്ക് നിര നീക്കം ചെയ്ത് സുസുക്കി

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ബോണവില്ലെ T100 ബ്ലാക്ക്, ബോണവില്ലെ T120 ബ്ലാക്ക് മോഡലുകൾ

ട്രയംഫ് സ്ട്രീറ്റ് ട്വിൻ, ട്രയംഫ് ബോണവില്ലെ T100, ട്രയംഫ് ബോണവില്ലെ T120, ട്രയംഫ് സ്പീഡ് മാസ്റ്റർ എന്നിവയുൾപ്പെടെ മോഡേൺ ക്ലാസിക് ശ്രേണിയിൽ ട്രയംഫിന് നിലവിൽ നാല് ബിഎസ്-VI മോഡലുകൾ ഉണ്ട്.

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ബോണവില്ലെ T100 ബ്ലാക്ക്, ബോണവില്ലെ T120 ബ്ലാക്ക് മോഡലുകൾ

പുതിയ രണ്ട് മോഡലിനെ കൂടി അവതരിപ്പിക്കുന്നതോടെ ബ്രിട്ടീഷ് ബ്രാൻഡിന് മോഡേൺ ക്ലാസിക് ലൈനപ്പിൽ മൊത്തം ആറ് ബിഎസ്-VI ഉൽപ്പന്നങ്ങൾ ഉണ്ടായിരിക്കും. 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS ഉം കരുത്തുറ്റ ട്രയംഫ് റോക്കറ്റ് 3 ഉം ബിഎസ്-VI അനുസരിച്ചുള്ള മോഡലുകളാണ്.

MOST READ: സാമ്പത്തിക വര്‍ഷത്തില്‍ 26 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ബോണവില്ലെ T100 ബ്ലാക്ക്, ബോണവില്ലെ T120 ബ്ലാക്ക് മോഡലുകൾ

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ട്രയംഫ് വരാനിരിക്കുന്ന ബോണവില്ലെ T100 ബ്ലാക്ക്, ബോണവില്ലെ T120 ബ്ലാക്ക് എന്നിവ സ്റ്റാൻഡേർഡ് പതിപ്പുകൾക്ക് തുല്യമായി വില നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ബി‌എസ്-VI ബോണവില്ലെ T100, ബി‌എസ്-VI ബോണവില്ലെ T120 എന്നിവയ്ക്ക് യഥാക്രമം 8.87 ലക്ഷം രൂപയും 9.97 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Triumph to launch Bonneville T100 Black and Bonneville T120 Black in June. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X