നിർമാണഘട്ടത്തിലേക്ക് അടുത്തു; ട്രയംഫ് ട്രൈഡന്റിന്റെ ടെസ്റ്റ് മോഡൽ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന മിഡിൽവെയ്റ്റ് റോഡ്സ്റ്ററായ ട്രൈഡന്റിന്റെ അവസാനഘട്ട പരിശോധനകളിലേക്ക് കടന്നതായി സ്ഥിരീകരിച്ച് ബ്രിട്ടീഷ് പ്രീമിയം സൂപ്പർ ബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ്.

നിർമാണഘട്ടത്തിലേക്ക് അടുത്തു; ട്രയംഫ് ട്രൈഡന്റിന്റെ ടെസ്റ്റ് മോഡൽ ചിത്രങ്ങൾ പുറത്ത്

2020 ഓഗസ്റ്റിലാണ് ലണ്ടൻ ഡിസൈൻ മ്യൂസിയത്തിൽ ട്രൈഡന്റ് ഡിസൈൻ പ്രോട്ടോടൈപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. ട്രയംഫിന്റെ നിലവിലെ ശ്രേണി പരിശോധിച്ചാൽ അതിന്റെ വിജയകരമായ സ്ട്രീറ്റ് ട്രിപ്പിൾ ലൈനപ്പിന് താഴെയുള്ള വലിയ ശൂന്യത നികത്താനാണ് ബ്രാൻഡിന്റെ പദ്ധതി.

നിർമാണഘട്ടത്തിലേക്ക് അടുത്തു; ട്രയംഫ് ട്രൈഡന്റിന്റെ ടെസ്റ്റ് മോഡൽ ചിത്രങ്ങൾ പുറത്ത്

പുതിയ മോട്ടോർസൈക്കിൾ വിപണിയിൽ അവതരിപ്പിക്കുന്നതിനുമുമ്പ് ടെസ്റ്റ് മോഡലിന്റെ ഒരുകൂട്ടം ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. അവസാന പരിശോധന ഘട്ടത്തിൽ ട്രയംഫ് ടീം മോട്ടോർസൈക്കിളിന്റെ സവിശേഷതകൾ മികച്ചരീതിയിൽ അവതരിപ്പിക്കും.

MOST READ: താങ്ങാനാവുന്ന മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; 338R പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

നിർമാണഘട്ടത്തിലേക്ക് അടുത്തു; ട്രയംഫ് ട്രൈഡന്റിന്റെ ടെസ്റ്റ് മോഡൽ ചിത്രങ്ങൾ പുറത്ത്

പുതിയ ട്രൈഡന്റ് റോഡ്സ്റ്റർ 2021 മാർച്ച്-ജൂൺ സമയത്തോടെ വിപണിയിൽ എത്തുമെന്നാണ് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. റോഡ്‌സ്റ്ററിന് മത്സരാധിഷ്ഠിത വിലയുണ്ടാകുമെന്ന് ട്രയംഫ് അറിയിച്ചിട്ടുണ്ട്.

നിർമാണഘട്ടത്തിലേക്ക് അടുത്തു; ട്രയംഫ് ട്രൈഡന്റിന്റെ ടെസ്റ്റ് മോഡൽ ചിത്രങ്ങൾ പുറത്ത്

ട്രിപ്പിൾ സിലിണ്ടർ എഞ്ചിൻ നൽകുന്ന ഒരു ക്ലാസിക് റോഡ്സ്റ്റർ പതിപ്പാണ് ട്രൈഡന്റ്. 1969 ൽ എത്തിയ മോഡൽ അന്ന് ഹോണ്ട CB750 പോലുള്ള മോട്ടോർസൈക്കിളുകൾക്ക് ഒത്ത എതിരാളിയായിരുന്നു. എന്നാൽ പിന്നീട് നിർത്തലാത്തിയ ട്രൈഡന്റിനെ പുനരുജ്ജീവിപ്പിക്കുകയാണ് ട്രയംഫ് ലക്ഷ്യമിടുന്നത്.

MOST READ: ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

നിർമാണഘട്ടത്തിലേക്ക് അടുത്തു; ട്രയംഫ് ട്രൈഡന്റിന്റെ ടെസ്റ്റ് മോഡൽ ചിത്രങ്ങൾ പുറത്ത്

പുതിയ ട്രൈഡന്റും ഒരു ട്രിപ്പിൾ സിലിണ്ടർ എഞ്ചിൻ തന്നെയാകും ഉപയോഗിക്കുക. കൂടാതെ യഥാർത്ഥ ബൈക്കിൽ നിന്ന് ചില ഡിസൈൻ സൂചനകളും കടമെടുക്കും. ഇത് ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോഡലായിരിക്കും എന്നതാണ് ഏറെ ശ്രദ്ധേയം.

നിർമാണഘട്ടത്തിലേക്ക് അടുത്തു; ട്രയംഫ് ട്രൈഡന്റിന്റെ ടെസ്റ്റ് മോഡൽ ചിത്രങ്ങൾ പുറത്ത്

റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പ്, ബീഫി ഫ്യുവൽ ടാങ്ക്, സ്ട്രീറ്റ് ട്രിപ്പിൾ, ഡയറ്റോണ എന്നിവയെ ഓർമപ്പെടുത്തുന്ന ഒരു സംയോജിത എൽഇഡി ലൈറ്റ് എന്നിവ ഉപയോഗിച്ചുള്ള ടെയിൽ ഭാഗം എന്നിവയാണ് ട്രൈഡന്റിന്റെ പ്രധാന ഹൈലൈറ്റുകൾ.

MOST READ: സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

നിർമാണഘട്ടത്തിലേക്ക് അടുത്തു; ട്രയംഫ് ട്രൈഡന്റിന്റെ ടെസ്റ്റ് മോഡൽ ചിത്രങ്ങൾ പുറത്ത്

ഈ പുതിയ ട്രൈഡന്റിനൊപ്പം ഹോണ്ട CBR650R, കവസാക്കി നിഞ്ച 650R, യമഹ MT-07തുടങ്ങിയ മോഡലുകളുമായി മാറ്റുരയ്ക്കാനാണ് ബ്രിട്ടീഷ് ബ്രാൻഡായ ട്രയംഫ് ഉദ്ദേശിക്കുന്നത്.

നിർമാണഘട്ടത്തിലേക്ക് അടുത്തു; ട്രയംഫ് ട്രൈഡന്റിന്റെ ടെസ്റ്റ് മോഡൽ ചിത്രങ്ങൾ പുറത്ത്

സെഗ്‌മെന്റിലെ ആദ്യത്തെ ട്രിപ്പിൾ സിലിണ്ടർ മോട്ടോർസൈക്കിളായ 2021 ട്രയംഫ് ട്രൈഡന്റിന് 6.5 ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. തായ്‌ലൻഡിൽ നിർമിക്കുന്ന മോഡൽ ആഗോള അരങ്ങേറ്റത്തിനു ശേഷം ഇന്ത്യയിലേക്കും തീർച്ചയായും ചുവടുവെക്കും.

Most Read Articles

Malayalam
English summary
Triumph Trident Roadster Near To Production. Read in Malayalam
Story first published: Wednesday, September 30, 2020, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X