Just In
- 19 min ago
ഓൾ-ഇലക്ട്രിക് EQA എസ്യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്
- 49 min ago
സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്
- 1 hr ago
പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ
- 1 hr ago
ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം
Don't Miss
- Movies
മമ്മൂട്ടി ഇന്നും സിനിമയില്‍ തുടരാന്‍ കാരണം അയാള്‍ തന്നെ, പല ശീലങ്ങളും അദ്ദേഹം മാറ്റിവെച്ചു
- News
നിക്ഷ്പക്ഷനും സംശുദ്ധനുമല്ല; സ്വര്‍ണക്കടത്തില്‍ സ്പീക്കറുടെ പേര് വന്നത് അപമാനമാണെന്ന് രമേശ് ചെന്നിത്തല
- Sports
IND vs ENG: ടീം ഇന്ത്യക്കു വന്‍ തിരിച്ചടി, ജഡേജയുടെ മടങ്ങിവരവ് ഉടനില്ല
- Lifestyle
കൂടിയ പ്രമേഹത്തിന് ഒരു കപ്പ് ജ്യൂസ് വെറും വയറ്റില്‍
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റേഡിയോണിന് കിടിലൻ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്
കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ റേഡിയോണിന് ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്. ഉത്സവ സീസണിൽ കൂടുതൽ വിൽപ്പന നേടാനായാണ് പുതിയ പദ്ധതികൾക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

1,999 രൂപയുടെ കുറഞ്ഞ ഇഎംഐകളും പുതിയ റേഡിയോൺ വാങ്ങുമ്പോൾ 6.99 ശതമാനം കുറഞ്ഞ പലിശനിരക്കും ടിവിഎസ് വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ 14,999 രൂപയുടെ ഡൗൺ പേയ്മെന്റ് നൽകിയും മോട്ടോർസൈക്കിൾ ഇപ്പോൾ സ്വന്തമാക്കാം.

അതോടൊപ്പം 5,000 രൂപ ക്യാഷ്ബാക്ക് അല്ലെങ്കിൽ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വഴി പണമടയ്ക്കുന്നവർക്ക് അഞ്ച് ശതമാനം കിഴിവും നേടാനാകും. ടിവിഎസ് റേഡിയോൺ അതിന്റെ സെഗ്മെന്റിലെ ഏറ്റവും മികച്ചതും സവിശേഷത നിറഞ്ഞതുമായ ഓപ്ഷനുകളിലൊന്നാണ്.
MOST READ: ട്രൈഡന്റ് 660 ആഗോളതലത്തില്‍ അവതരിപ്പിച്ച് ട്രയംഫ്

ഹോണ്ട CD110 ഡ്രീമിന്റെ പ്രധാന എതിരാളിയായി രണ്ട് വർഷം മുമ്പ് വിപണിയിൽ എത്തിയ ടിവിഎസിന്റെ മോഡൽ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകളാണ് നിരത്തിലെത്തിച്ചിട്ടുള്ളത്. അതോടൊപ്പം വിപണിയിലെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ടിവിഎസ് രണ്ട് പുതിയ കളർ ഓപ്ഷനുകളും ബൈക്കിൽ അവതരിപ്പിച്ചിരുന്നു.

ബേസ്, സ്പെഷ്യൽ എഡിഷൻ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായി വിപണിയിൽ എത്തുന്ന മോട്ടോർസൈക്കിളിൽ റീഗൽ ബ്ലൂ, ക്രോം പർപ്പിൾ എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകൾ ചേർത്തതോടെ ടിവിഎസ് റേഡിയോൺ ഇപ്പോൾ മൊത്തം നിറങ്ങളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

പേൾ വൈറ്റ്, റോയൽ പർപ്പിൾ, ഗോൾഡൻ ബീജ്, മെറ്റൽ ബ്ലാക്ക്, അഗ്നിപർവ്വത റെഡ്, ടൈറ്റാനിയം ഗ്രേ, പുതിയ റീഗൽ ബ്ലൂ എന്നിവയുൾപ്പെടെ ഏഴ് കളർ ഓപ്ഷനുകളിൽ ബേസ് വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, റേഡിയോണിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ ക്രോം ബ്ലാക്ക്, ക്രോം വൈറ്റ്, ക്രോം പർപ്പിൾ എന്നീ മൂന്ന് നിറത്തിലും ലഭ്യമാകും.

ഇലക്ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷൻ (ഇക്കോ-ത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ) വരുന്ന 109.7 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് റേഡിയോണിന്റെ കരുത്ത്. ഈ ബിഎസ്-VI യൂണിറ്റ് 7,350 rpm-ൽ പരമാവധി 8.08 bhp പവറും 4,500 rpm-ൽ 8.7 Nm torque ഉത്പാദിപ്പിക്കുകയും ചെയ്യും.
MOST READ: ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

നാല് സ്പീഡ് ഗിയർബോക്സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും സ്മാര്‍ട്ട് കണക്ടിലൂടെ ലഭ്യമാക്കുന്ന സാറ്റ്ലൈറ്റ് നാവിഗേഷന്‍ സംവിധാനവുമെല്ലാം സെഗ്മെന്രിൽ റേഡിയോണിന് ഒരു പ്രീമിയം ടച്ചാണ് നൽകുന്നത്.

അതോടൊപ്പം സുഖകരമായ യാത്രയ്ക്ക് വലിയ സീറ്റ്, ഹെഡ്ലാമ്പില് നല്‍കിയിരിക്കുന്ന ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്ജിന് കവര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവയാണ് ബൈക്കിലെ മറ്റ് പ്രധാന സവിശേഷതകള്‍. ടിവിഎസ് റേഡിയോണിന് നിലവിൽ 59,942 രൂപയാണ് എക്സ്ഷോറൂം വില.