സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ടിവിഎസ്

കൊവിഡ്-19 മഹാമാരി കാരണം, വാഹന വ്യവസായം മന്ദഗതിയിലാണ്. ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതോടെ, നിര്‍മ്മാതാക്കള്‍ ബിസിനസുകള്‍ പുനരാരംഭിക്കാന്‍ തുടങ്ങി.

സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ടിവിഎസ്

ലോക്ക്ഡൗണ്‍ കാരണം രണ്ട് മാസത്തിലേറെയായി നിശ്ചലമായിരുന്ന വാഹനങ്ങള്‍ പരിപാലിക്കുന്നതിലൂടെ നിര്‍മ്മാതാക്കള്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ടിവിഎസ് ഇപ്പോള്‍ പുതിയൊരു പദ്ധതിയുമായി രംഗത്തെത്തിയിരിത്തുന്നത്.

സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ടിവിഎസ്

'എക്‌സ്‌പേര്‍ട്ട് ഓണ്‍ വീല്‍സ്' എന്ന പേരില്‍ ഒരു പുതിയ സര്‍വീസ് പദ്ധതിക്കാണ് ടിവിഎസ് തുടക്കം കുറിച്ചിരിക്കുന്നത്. സമാനമായ രീതിയില്‍ റോയല്‍ എന്‍ഫീല്‍ഡും അടുത്തിടെ സര്‍വീസ് ഒണ്‍ വീല്‍ എന്നൊരു പദ്ധതിക്കും തുടക്കം കുറിച്ചിരുന്നു.

MOST READ: മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ടിവിഎസ്

ടിവിഎസിലെ ജീവനക്കാര്‍ ഉപഭോക്താക്കളുടെ വീട്ടില്‍ എത്തി സര്‍വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തൊട്ടാകെയുള്ള 300 ഡീലര്‍ഷിപ്പുകള്‍ വഴി ഈ സേവനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ടിവിഎസ്

ടിവിഎസ് ഉപഭോക്താക്കള്‍ക്ക് അവരുടെ ബൈക്കുകള്‍ അല്ലെങ്കില്‍ സ്‌കൂട്ടറുകള്‍ പരിപാലിക്കുന്നതിന് ഈ സേവനം ഉപയോഗിക്കാന്‍ കഴിയും. അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്തുകഴിഞ്ഞാല്‍, സര്‍വീസ് ടെക്‌നീഷ്യന്‍ ഉപഭോക്താവിന്റെ വീട്ടില്‍ വന്ന് ഇരുചക്ര വാഹനങ്ങള്‍ക്ക് സര്‍വീസ് ചെയ്യും.

MOST READ: സെൽറ്റോസിനെ പിന്തള്ളി ക്രെറ്റ; തുടർച്ചയായ മൂന്നാം മാസവും ഹ്യുണ്ടായിക്ക് മേൽകൈ

സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ടിവിഎസ്

ടെക്‌നീഷ്യന്‍ സമഗ്രമായ സാന്റൈസേഷന്‍ പ്രോട്ടോക്കോള്‍ പിന്തുടരും കൂടാതെ ഉപഭോക്താക്കളുമായി മിനിമം സമ്പര്‍ക്കം ഉറപ്പാക്കുന്നതിന് പിപിഇ സ്യൂട്ടും ധരിക്കും. എന്നിരുന്നാലും, ഈ സേവനം ലഭ്യമാകുന്ന സ്ഥലങ്ങളെക്കുറിച്ച് കമ്പനി പരാമര്‍ശിച്ചിട്ടില്ല.

സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ടിവിഎസ്

കൂടാതെ, ഡീലറുടെ അധികച്ചെലവ് ആയതിനാല്‍ ഈ സൗകര്യം ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ അധിക സേവന ചാര്‍ജ് നല്‍കേണ്ടതാണ്. ഇത് സംബന്ധിച്ചും കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

MOST READ: സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ട്രയംഫ്

സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ടിവിഎസ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 139.07 കോടിയുടെ നഷ്ടമാണ് ടിവിഎസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി നികുതിക്കു ശേഷമുള്ള ലാഭം 142.3 കോടി രൂപയായിരുന്നു.

സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ടിവിഎസ്

കമ്പനിയുടെ വരുമാനം 67.96 ശതമാനം ഇടിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസും ലോക്ക്ഡൗണും മൂലം ബ്രാന്‍ഡിന്റെ വില്‍പനയും ഉത്പാദനവും നിര്‍ത്തിവെച്ചിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു.

MOST READ: അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ടിവിഎസ്

വില്‍പ്പനയും കുത്തനെ ഇടിഞ്ഞു. 2020 ജൂണ്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്തം ഇരുചക്രവാഹന വില്‍പ്പന 2.55 ലക്ഷം യൂണിറ്റായിരുന്നു. എന്നാല്‍ 2019 ജൂണ്‍ അവസാനിച്ച പാദത്തില്‍ ഇത് 8.84 ലക്ഷം യൂണിറ്റ് വില്‍പ്പന നടന്നിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
TVS Announces Expert On Wheels Service For Its Customers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X