Just In
- 6 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 9 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 12 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 22 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- Movies
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
- News
5 വര്‍ഷമായി, ഇതൊക്കെ രാഷ്ട്രീയമല്ലേ, സോളാര്‍ പീഡന കേസ് സിബിഐ വിട്ടതില്‍ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎസ് VI എന്‍ടോര്‍ഖ് 125-ന് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്
പുതിയ വാഹനങ്ങള്‍ എടുക്കുന്നതിനുള്ള മികച്ച സമയമാണിത്. ഉത്സവ സീസണിന്റെ ഭാഗമായി മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍ രംഗത്തുണ്ട്.

ബിഎസ് VI എന്‍ടോര്‍ഖ് 125-നായി ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ടിവിഎസ്. ബ്രാന്‍ഡിലെ ജനപ്രീയ മോഡലുകളിലൊന്നാണ് എന്‍ടോര്‍ഖ്. ക്യാഷ്ബാക്ക്, കുറഞ്ഞ ഇഎംഐ, ഡൗണ്‍പെയ്മെന്റ് സ്കീമുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഉത്സവകാല ഓഫറുകള്‍.

ഈ ഓഫറുകള്‍ ഇന്ത്യയിലുടനീളം ലഭ്യമാണെന്നും കമ്പനി അറിയിച്ചു. ICICI ബാങ്ക്, ബാങ്ക് ഓഫ് ബറോഡ (BOB) ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് നേടാന്‍ കഴിയും.
MOST READ: ഫോര്‍ച്യൂണര്‍ ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം വൈകുമെന്ന് ടൊയോട്ട

കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനായി ടിവിഎസ് 2,100 രൂപ കുറഞ്ഞ ഇഎംഐ സ്കീമുകളും 10,999 രൂപ മുതല്‍ ലോ ഡൗണ്‍ പേയ്മെന്റും വാഗ്ദാനം ചെയ്യുന്നു. അതുപോലെതന്നെ, സാധ്യതയുള്ള ഉപയോക്താക്കള്‍ക്ക് ബിഎസ് VI എന്‍ടോര്‍ഖ് ഇപ്പോള്‍ വാങ്ങാനും പിന്നീട് പണം നല്‍കാനുമുള്ള ഓപ്ഷന് ഉണ്ട്.

ഈ ഓഫറിന്റെ വിശദാംശങ്ങള്‍ നിലവില്‍ വ്യക്തമല്ലെങ്കിലും, ഉപഭോക്താക്കള്‍ക്ക് ടിവിഎസുമായി ബന്ധപ്പെടാം. 2020 ഫെബ്രുവരി മാസത്തിലാണ് ടിവിഎസിന്റെ ജനപ്രിയ സ്കൂട്ടറായ എന്‍ടോര്‍ഖിന്റെ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്. ഈ ശ്രേണിയിലെ ജനപ്രീയ മോഡലാണ് എന്‍ടോര്‍ഖ്.
MOST READ: ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

യുവതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സ്കൂട്ടറിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. ഫ്യുവല്‍ ഇഞ്ചക്ട് സംവിധാനത്തോടെയാണ് ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്.

124.8 സിസി എഞ്ചിനാണ് സ്കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന് 7,000 rpm -ല്‍ 9.25 bhp കരുത്തും 5,500 rpm -ല്‍ 10.5 Nm torque ഉം ഉത്പാദിപ്പിക്കും. വില്‍പ്പന ആരംഭിച്ച് ഏഴുമാസത്തിനുശേഷം ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെ മറികടക്കുകയുും മോഡലിന് സാധിച്ചിരുന്നു.
MOST READ: MCB സിസ്റ്റം ലഭിക്കുന്ന ആദ്യ കിയ മോഡലായി സോറെന്റോ എസ്യുവി

2019 സെപ്തംബര്‍ മാസത്തോടെ എന്‍ടോര്‍ഖിന്റെ 3.5 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 125 സിസി ശ്രേണിയില്‍ സുസുക്കി ആക്സെസ് കഴിഞ്ഞാല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയാണ്.

ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് ബ്ലൂടൂത്ത് സിസ്റ്റം, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നാവിഗേഷന്‍ അസിസ്റ്റ്, ലാസ്റ്റ് പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓട്ടോ എസ്എംഎസ്, ഫോണ്‍ സിഗ്നല്‍ ദൃഢത, ഫോണ്‍ ബാറ്ററി ദൃഢത, റൈഡ് സ്ഥിതി വിവരക്കണക്കുകളും നല്കുന്നു.
MOST READ: ഫെയ്ലിഫ്റ്റഡ് ഇന്നോവ ക്രിസ്റ്റ നവംബർ രണ്ടാംവാരം ഇന്ത്യയിലെത്തും

ഹോണ്ട ആക്ടിവ 125, അപ്രിലിയ SR 125, സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് 125, ഹീറോ ഡെസ്റ്റിനി 125 തുടങ്ങിയ മോഡലുകളാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 -ന്റെ വിപണിയിലെ എതിരാളികള്‍.