മോഡലുകള്‍ക്ക് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

മോഡലുകള്‍ക്ക് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ ടിവിഎസ്. ജൂപ്പിറ്റര്‍, എന്‍ടോര്‍ഖ് 125, റേഡിയോണ്‍, അപ്പാച്ചെ RTR 160 4V മോഡലുകള്‍ക്കാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മോഡലുകള്‍ക്ക് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

100 ശതമാനം ഫണ്ടിംഗ്, കുറഞ്ഞ ഇഎംഐ പദ്ധതികള്‍, കുറഞ്ഞ പലിശ നിരക്ക് എന്നിവ ഓഫറില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ എല്ലാ ടിവിഎസ് ഡീലര്‍ഷിപ്പുകളിലും ഓഫര്‍ ലഭ്യമാണ്. ഒക്ടോബര്‍ 31 വരെ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും കമ്പനി അറിയിച്ചു.

മോഡലുകള്‍ക്ക് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി, ഈ ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ടിവിഎസ് IDFC, ICICI തുടങ്ങിയ രണ്ട് ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.

MOST READ: വിപണിയില്‍ ലഭ്യമായ 5 മികച്ച പെട്രോള്‍ മാനുവല്‍ മിഡ്-സൈസ് സെഡാനുകള്‍

മോഡലുകള്‍ക്ക് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

IDFC ബാങ്കുമായുള്ള പങ്കാളിത്തത്തില്‍, സാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് 100 ശതമാനം ധനസഹായം, കുറഞ്ഞ പലിശ നിരക്ക് 6.99 ശതമാനം, 50 ശതമാനം കുറവ് ഇഎംഐ, സറോഗേറ്റ് IP പദ്ധതികള്‍ എന്നിവ ലഭിക്കും. പോസ്റ്റ്-ഡേറ്റഡ് ചെക്കുകളുടെ ആവശ്യമില്ല. പകരമായി, നിങ്ങള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകളും തെരഞ്ഞെടുക്കാം.

മോഡലുകള്‍ക്ക് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

മറുവശത്ത്, നിങ്ങള്‍ ഏതെങ്കിലും ടിവിഎസ് ഇരുചക്ര വാഹനങ്ങള്‍ എടുക്കുകയാണെങ്കില്‍ ICICI -യും ബാങ്ക് ഓഫ് ബറോഡയും ക്യാഷ്ബാക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: കൗതുക കാഴ്ച്ച; റോഡിൽ ഡ്രൈവറില്ലാതെ ഓടുന്ന പ്രീമിയർ പദ്മിനി -വൈറൽ വീഡിയോ

മോഡലുകള്‍ക്ക് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

വില്‍പ്പന നാഴികക്കല്ലിന്റെ ഭാഗമായി അടുത്തിടെ പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിച്ച ടിവിഎസ് റേഡിയോണ്‍ ഒരു മികച്ച ചോയ്‌സ് ആകാം. പകരമായി, നിങ്ങള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്ന അപ്പാച്ചെ RTR 160 4V സിംഗിള്‍-ചാനല്‍ എബിഎസ് വേരിയന്റ് തെരഞ്ഞെടുക്കാം, ഇത് ഡ്യുവല്‍ ചാനല്‍ എബിഎസ് വേരിയന്റിനേക്കാള്‍ 5,000 രൂപ വില കുറയും.

മോഡലുകള്‍ക്ക് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലെ ജനപ്രിയ മോഡലാണ് ടിവിഎസ് റേഡിയോണ്‍ 110. 2018 ഓഗസ്റ്റില്‍ വിപണിയില്‍ എത്തിയ ബൈക്കിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നതും.

MOST READ: 2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

മോഡലുകള്‍ക്ക് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

ചുരുങ്ങിയ കാലയളവിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകള്‍ നിരത്തിലെത്തിച്ചതിന്റെ സ്മരണയ്ക്കായി റേഡിയോണ്‍ 110 മോഡലിന് റീഗല്‍ ബ്ലൂ, ക്രോം പര്‍പ്പിള്‍ എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷന്‍ കൂടി ടിവിഎസ് അവതരിപ്പിച്ചിരിക്കുകയാണ്.

മോഡലുകള്‍ക്ക് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

എന്നാല്‍ പുതിയ കളര്‍ സ്‌കീമുകള്‍ കൂട്ടിച്ചേര്‍ത്തതിനു പുറമെ 110 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളില്‍ കമ്പനി മറ്റ് മാറ്റങ്ങളൊന്നും പരിചയപ്പെടുത്തിയിട്ടില്ല. ബിഎസ്-VI മോഡലിന്റെ സവിശേഷതകളും മെക്കാനിക്കല്‍ ഘടകങ്ങളുമെല്ലാം പഴയപടി തന്നെ തുടരുന്നു.

Most Read Articles

Malayalam
English summary
TVS Announces Festive Season Offers For Its Product Lineup. Read in Malayalam.
Story first published: Wednesday, October 14, 2020, 11:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X