അപ്പാച്ചെ RR310 സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടിവിഎസ്

അപ്പാച്ചെ സീരീസ് മോട്ടോര്‍സൈക്കിളുകളുടെ 40 ലക്ഷം യൂണിറ്റുകള്‍ വിപണിയില്‍ വിറ്റഴിച്ചതായി ടിവിഎസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി അപ്പാച്ചെ RR310 പതിപ്പിന് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് സമ്മാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അപ്പാച്ചെ RR310 സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടിവിഎസ്

അതേസമയം ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നവംബര്‍ 4-ന് നടക്കുന്ന ഇവന്റ് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

അപ്പാച്ചെ RR310 സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടിവിഎസ്

എഞ്ചിനിലേ, ഫീച്ചറുകളിലോ മാറ്റം വരുത്താതെ, കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാകും ബൈക്കിനെ വിപണിയില്‍ എത്തിക്കുക. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബിഎസ് VI -ലേക്ക് നവീകരിച്ച അപ്പാച്ചെ RR310 -യെ ടിവിഎസ് അവതരിപ്പിക്കുന്നത്. 2.40 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: ഫീച്ചറുകളാൽ സമ്പന്നൻ; പുതുതലമുറ XUV500 എസ്‌യുവിയിൽ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കും ഡ്രൈവ് മോഡലുകളും

അപ്പാച്ചെ RR310 സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടിവിഎസ്

പുതിയ ഫീച്ചറുകള്‍ക്ക് ഒപ്പം ഡ്യുവല്‍ടോണ്‍ നിറവും നല്‍കിയാണ് പുതിയ ബിഎസ് VI പതിപ്പിനെ ടിവിഎസ് അവതരിപ്പിക്കുന്നത്. റേസിങ് റെഡ്, ടൈറ്റാനിയം ബ്ലാക്ക് എന്നീ നിറങ്ങള്‍ക്ക് ഒപ്പം ചുവന്ന നിറത്തിലുള്ള ആക്സന്റുകളും പുതിയ മോഡലില്‍ ഇടംപിടിച്ചിട്ടുണ്ട്.

അപ്പാച്ചെ RR310 സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടിവിഎസ്

പുതിയ RR310 ബിഎസ് VI മോഡലില്‍ നിരവധി പുതിയ സവിശേഷതകളും ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സ്മാര്‍ട്ട് കണക്ടിവിറ്റി സാങ്കേതികവിദ്യയുള്ള പുതിയ 5.0 ഇഞ്ച് TFT കളര്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പുതിയ മോഡലിന്റെ സവിശേഷതയാണ്.

MOST READ: ബിഎസ്-VI നിലവാരത്തിലേക്ക് ഉയരാൻ ഹീറോ എക്‌സ്ട്രീം 200S; വിപണിയിലേക്ക് ഉടനെന്ന് സൂചന

അപ്പാച്ചെ RR310 സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടിവിഎസ്

ഇത് റൈഡറിന് സ്പീഡ്, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍, ABS സ്റ്റാറ്റസ് തുടങ്ങി വിവിധ വിവരങ്ങള്‍ നല്‍കും. റെയിന്‍, അര്‍ബന്‍, സ്‌പോര്‍ട്ട്, ട്രാക്ക് എന്നീ നാല് റൈഡിങ് മോഡുകളും പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

അപ്പാച്ചെ RR310 സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടിവിഎസ്

പഴയ പതിപ്പില്‍ നിന്നും വ്യത്യസ്തമായി RT-സ്ലിപ്പര്‍ ക്ലച്ച്, എല്‍ഇഡി ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, RT-ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം തുടങ്ങിയ ബിഎസ് VI പതിപ്പിന്റെ സവിശേഷതകളാണ്.

MOST READ: മാരുതിയുടെ കരുത്തായി ബലേനോ; ഓരോ മണിക്കൂറിലും നിരത്തിലെത്തുന്നത് 30 യൂണിറ്റുകള്‍

അപ്പാച്ചെ RR310 സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടിവിഎസ്

ത്രോട്ടില്‍-ബൈ-വയര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഗ്ലൈഡ് ത്രൂ ടെക്നോളജി പ്ലസ് (GTT), ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ഡേ/ നൈറ്റ് മോഡുകള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി തുടങ്ങിയവയാണ് ബൈക്കിലെ മറ്റ് പുതിയ ഫീച്ചറുകള്‍.

അപ്പാച്ചെ RR310 സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കാനൊരുങ്ങി ടിവിഎസ്

ബിഎസ് VI നിലവാരത്തിലുള്ള 312 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 33 bhp കരുത്തും, 28 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. കെടിഎം ഡ്യൂക്ക് RC390, കവസാക്കി നിഞ്ച 300, യമഹ R3, ബെനലി 302R എന്നിവരാണ് പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
English summary
TVS Apache RR 310 Special Edition Launch Likely Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X