ബംഗളൂരു പൊലീസിന് 25 അപ്പാച്ചെ RTR 160 മോട്ടോർസൈക്കിളുകൾ കൈമാറി ടിവിഎസ്

ബംഗളൂരു പൊലീസിന് 25 അപ്പാച്ചെ RTR 160 മോട്ടോർസൈക്കിളുകൾ കൈമാറി ടിവിഎസ്. രാജ്യത്തെ മുൻ‌നിര തൊഴിലാളികളെ പിന്തുണയ്ക്കുന്നതിൽ ബ്രാൻഡിന്റെ പ്രതിബദ്ധത തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ബംഗളൂരു പൊലീസിന് 25 അപ്പാച്ചെ RTR 160 മോട്ടോർസൈക്കിളുകൾ കൈമാറി ടിവിഎസ്

ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രീമിയം മോട്ടോർസൈക്കിൾസ് മാർക്കറ്റിംഗ് വിഭാഗം മേധാവി മേഘശ്യം ദിഗോലെ, കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈ, ബംഗളൂരു പൊലീസ് കമ്മീഷണർ കമൽ പന്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് ബൈക്കുകൾ കൈമാറിയത്.

ബംഗളൂരു പൊലീസിന് 25 അപ്പാച്ചെ RTR 160 മോട്ടോർസൈക്കിളുകൾ കൈമാറി ടിവിഎസ്

ടിവിഎസ് അപ്പാച്ചെ RTR മോഡലുകൾ വളരെക്കാലമായി ബംഗളൂരു പൊലീസിന്റെ ഭാഗമാണ്. പുതിയ മോഡലുകൾ‌ ചേർ‌ക്കുന്നതോടെ നഗരത്തിലെ പട്രോളിംഗ് കൂടുതൽ ശക്തമാകും. ചില ഗ്രാഫിക്സ് മാറ്റങ്ങൾ ഒഴികെ ബൈക്ക് സ്റ്റോക്ക് അവസ്ഥയിൽ തന്നെയാണ് സേനയിൽ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: മാരുതി സിഎന്‍ജി കാർ വാങ്ങാൻ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലാവധി അറിഞ്ഞിരിക്കണം

ബംഗളൂരു പൊലീസിന് 25 അപ്പാച്ചെ RTR 160 മോട്ടോർസൈക്കിളുകൾ കൈമാറി ടിവിഎസ്

ഇന്ത്യൻ വിപണിയിലെ ജനപ്രിയവും ഏറ്റവും വിശ്വസനീയവുമായ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് അപ്പാച്ചെ RTR 160 മോഡൽ. മെയിന്റനൻസിന്റെ കുറഞ്ഞ ചെലവും അതിന്റെ വിശ്വാസ്യതയും ഉള്ള അപ്പാച്ചെ പൊലീസിന് യോഗ്യനായ ഒരു കൂട്ടാളി തന്നെയാകും.

ബംഗളൂരു പൊലീസിന് 25 അപ്പാച്ചെ RTR 160 മോട്ടോർസൈക്കിളുകൾ കൈമാറി ടിവിഎസ്

മോട്ടോർസൈക്കിളിനെക്കുറിച്ച് പറയുമ്പോൾ 159 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് അപ്പാച്ചെ RTR 160-യുടെ ഹൃദയം. ഇത് 8400 rpm-ൽ പരമാവധി 15.3 bhp കരുത്തും 7000 rpm-ൽ 13.9 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ ഒരു സാധാരണ അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

ബംഗളൂരു പൊലീസിന് 25 അപ്പാച്ചെ RTR 160 മോട്ടോർസൈക്കിളുകൾ കൈമാറി ടിവിഎസ്

ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച അപ്പാച്ചെ മോഡലിന്റെ യഥാർത്ഥ രൂപകൽപ്പന വഹിക്കുന്ന ചുരുക്കം ചില മോട്ടോർസൈക്കിളുകളിൽ ഒന്നാണ് RTR 160. ടാങ്ക് ആവരണങ്ങൾക്കൊപ്പം മസ്ക്കുലറായ ഫ്യുവൽ ടാങ്ക്, സിംഗിൾ പീസ് സീറ്റുകൾ, അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പ് എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകൾ.

ബംഗളൂരു പൊലീസിന് 25 അപ്പാച്ചെ RTR 160 മോട്ടോർസൈക്കിളുകൾ കൈമാറി ടിവിഎസ്

ലാപ് ടൈമർ, 0-60, ടോപ്പ് സ്പീഡ് റെക്കോർഡർ എന്നിവയുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അപ്പാച്ചെ RTR 160 പതിപ്പിന്റെ പ്രധാന ആകർഷണമാണ്. അതോടൊപ്പം ആകർഷകമായ ഗ്രാഫിക്സ്, സ്പോർട്ടി എഞ്ചിൻ കൗൾ, സെഗ്മെന്റിലെ ആദ്യ ഗ്ലൈഡ് ത്രൂ ടെക്നോളജി എന്നിവയും ബൈക്കിനെ വ്യത്യസ്തനാക്കുന്നു.

MOST READ: മീറ്റിയോര്‍ 350; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകള്‍ പരിചയപ്പെടാം

ബംഗളൂരു പൊലീസിന് 25 അപ്പാച്ചെ RTR 160 മോട്ടോർസൈക്കിളുകൾ കൈമാറി ടിവിഎസ്

സസ്പെൻഷൻ സജ്ജീകരണത്തിനായി മുൻവശത്ത് ഒരു ടെലിസ്‌കോപ്പിക് ഫോർക്കും പിൻവശത്ത് ട്വിൻ ഗ്യാസ് ചാർജ്ഡ് ഷോക്കുമാണ് ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നത്. മുന്നിലും പിന്നിലും യഥാക്രമം 270 mm, 200 mm പെറ്റൽ ഡിസ്ക് യൂണിറ്റുകളാണ് മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

ബംഗളൂരു പൊലീസിന് 25 അപ്പാച്ചെ RTR 160 മോട്ടോർസൈക്കിളുകൾ കൈമാറി ടിവിഎസ്

സുരക്ഷക്കായി സിംഗിൾ-ചാനൽ എബിഎസും ടിവിഎസ് സ്റ്റാൻഡേർഡായി മോട്ടോർസൈക്കിളിൽ ചേർത്തിട്ടുണ്ട്. 1,00,618 രൂപയാണ് ടിവിഎസ് അപ്പാച്ചെ RTR 160 മോഡലിന്റെ പ്രാരംഭ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
TVS Delivered 25 Units Of Apache RTR 160 To Bengaluru Police Department. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X