വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടിവിഎസ്

വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്. 2020 ജൂലൈ 31 വരെയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ നീട്ടി നല്‍കിയിരിക്കുന്നത്.

വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടിവിഎസ്

കൊവിഡ്-19 മഹാമാരിയുടെ വ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഇപ്പോള്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. നേരത്തെ 2020 ജൂണ്‍ 30 വരെയായിരുന്നു ഈ സേവനം പ്രഖ്യാപിച്ചിരുന്നത്.

വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടിവിഎസ്

2020 മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവിലെ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ തന്നെ ടിവിഎസ് ഉള്‍പ്പെടെയുള്ള ഒന്നിലധികം നിര്‍മ്മാതാക്കള്‍ വാറണ്ടിയും സൗജന്യ സര്‍വീസുകളുടെയും കാലാവധി നീട്ടിനല്‍കിയിരുന്നു.

MOST READ: ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടിവിഎസ്

ഇതിനുപുറമേ, 18002587111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഉപഭോക്താക്കള്‍ക്ക് വിളിക്കാമെന്നും ചോദ്യങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടിവിഎസ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ അടുത്തിടെ മിക്ക മോഡലുകളുടെയും വിലയില്‍ കമ്പനി വര്‍ധനവ് വരുത്തി. അതേസമയം ഓണ്‍ലൈന്‍ വില്‍പ്പനയും കമ്പനി ആരംഭിച്ചിട്ടുണ്ട്.

MOST READ: 2020 വെസ്പ VXL, SXL മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് പിയാജിയോ

വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടിവിഎസ്

ഡീലര്‍ഷിപ്പുകളില്‍ എത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനായിട്ടാണ് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു. വാഹനം ബുക്ക് ചെയ്യുന്നതിനും, ടെസ്റ്റ് റൈഡ് നടത്തുന്നതിനും എല്ലാം സൗകര്യം ഓണ്‍ലൈന്‍ വഴി ഒരുക്കിയിട്ടുണ്ട്.

വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടിവിഎസ്

മെയ് 6 മുതലാണ് കമ്പനി പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരിക്കുന്നത്. കര്‍ശനമായ സുരക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

MOST READ: നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

വാറണ്ടിയും സൗജന്യ സര്‍വീസ് കാലയളവും നീട്ടി നല്‍കി ടിവിഎസ്

തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് കമ്പനി ഡീലര്‍ഷിപ്പുകളും പ്ലാന്റുകളും തുറന്നിരിക്കുന്നത്. പരിമിതമായ ജീവനക്കാരെ ഉള്‍പ്പെടുത്തികൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

Most Read Articles

Malayalam
English summary
TVS Extends Free Service And Warranty Till 31 July. Read in Malayalam.
Story first published: Thursday, July 9, 2020, 19:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X