ബിഎസ് VI എന്‍ടോര്‍ഖ് 125 വില വര്‍ധിപ്പിച്ച് ടിവിഎസ്

ഫെബ്രുവരി മാസത്തിലാണ് ടിവിഎസിന്റെ ജനപ്രിയ സ്‌കൂട്ടറായ എന്‍ടോര്‍ഖിന്റെ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്. 65,975 രൂപയാണ് എക്‌സ്‌ഷോറൂം വില. പഴയ മോഡലിനേക്കാള്‍ 6,513 രൂപയുടെ വര്‍ധനവാണ് അന്ന് സ്‌കൂട്ടറിന് ലഭിച്ചത്.

ബിഎസ് VI എന്‍ടോര്‍ഖ് 125 വില വര്‍ധിപ്പിച്ച് ടിവിഎസ്

എന്നാല്‍ ഇപ്പോള്‍ മോഡലിന് വീണ്ടും വില വര്‍ധനവ് നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഡ്രം, ഡിസ്‌ക്, റേസ് എഡീഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് മോഡലല്‍ വിപണിയില്‍ എത്തുന്നത്.

ബിഎസ് VI എന്‍ടോര്‍ഖ് 125 വില വര്‍ധിപ്പിച്ച് ടിവിഎസ്

മൂന്ന് വകഭേദങ്ങള്‍ക്കും വില വര്‍ധനവ് ബാധകമാണ്. 910 രൂപയാണ് ഓരോ പതിപ്പിലും കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ ശ്രേണിയിലെ ജനപ്രീയ മോഡലാണ് ടിവിഎസ് എന്‍ടോര്‍ഖ്. വില വര്‍ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

MOST READ: സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

ബിഎസ് VI എന്‍ടോര്‍ഖ് 125 വില വര്‍ധിപ്പിച്ച് ടിവിഎസ്

യുവതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. ഫ്യുവല്‍ ഇഞ്ചക്ട് സംവിധാനത്തോടെയാണ് ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്.

ബിഎസ് VI എന്‍ടോര്‍ഖ് 125 വില വര്‍ധിപ്പിച്ച് ടിവിഎസ്

124.8 സിസി എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 7,000 rpm -ല്‍ 9.25 bhp കരുത്തും 5,500 rpm -ല്‍ 10.5 Nm torque ഉം ഉത്പാദിപ്പിക്കും. വില്‍പ്പന ആരംഭിച്ച് ഏഴുമാസത്തിനുശേഷം ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെ മറികടക്കുകയുും മോഡലിന് സാധിച്ചിരുന്നു.

MOST READ: ജൂണിൽ വാഹനങ്ങൾക്ക് വമ്പൻ ഡിസ്കൗണ്ടുമായി ഹ്യുണ്ടായി

ബിഎസ് VI എന്‍ടോര്‍ഖ് 125 വില വര്‍ധിപ്പിച്ച് ടിവിഎസ്

2019 സെപ്തംബര്‍ മാസത്തോടെ എന്‍ടോര്‍ഖിന്റെ 3.5 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 125 സിസി ശ്രേണിയില്‍ സുസുക്കി ആക്‌സെസ് കഴിഞ്ഞാല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയാണ്.

ബിഎസ് VI എന്‍ടോര്‍ഖ് 125 വില വര്‍ധിപ്പിച്ച് ടിവിഎസ്

ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് ബ്ലൂടൂത്ത് സിസ്റ്റം, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നാവിഗേഷന്‍ അസിസ്റ്റ്, ലാസ്റ്റ് പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓട്ടോ എസ്എംഎസ്, ഫോണ്‍ സിഗ്നല്‍, ഫോണ്‍ ബാറ്ററി, റൈഡ് സ്ഥിതി വിവരക്കണക്കുകളും നല്‍കുന്നു.

MOST READ: ബർഗ്‌മാൻ സ്‌ട്രീറ്റിന്റെ വിലയിലും പരിഷ്ക്കരണവുമായി സുസുക്കി

ബിഎസ് VI എന്‍ടോര്‍ഖ് 125 വില വര്‍ധിപ്പിച്ച് ടിവിഎസ്

അടുത്തിടെയാണ് എന്‍ടോര്‍ഖ് 125 -ന്റെ റേസ് എഡിഷന്‍ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. റേസ് എഡിഷനില്‍ രൂപത്തില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കിലും മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

ബിഎസ് VI എന്‍ടോര്‍ഖ് 125 വില വര്‍ധിപ്പിച്ച് ടിവിഎസ്

ഹോണ്ട ആക്ടിവ 125, അപ്രിലിയ SR 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, ഹീറോ ഡെസ്റ്റിനി 125 തുടങ്ങിയ മോഡലുകളാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 -ന്റെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
TVS Hiked BS6 NTorq 125 Price. Read in Malayalam.
Story first published: Wednesday, June 3, 2020, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X