Just In
- 6 min ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- 40 min ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
- 1 hr ago വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- 2 hrs ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
Don't Miss
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Movies കൈ ശോഷിച്ചു വന്നു, അവന് ജീവിതം അവസാനിപ്പിക്കാന്‍ തോന്നി; അര്‍ജുന്റെ അസുഖത്തെക്കുറിച്ച് അമ്മ
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- News അഞ്ച് ദിവസത്തേക്ക് തിരിഞ്ഞുനോക്കേണ്ട, ആഗ്രഹിച്ചതെന്തും നടക്കും; എന്തൊരു ഭാഗ്യം! ഇവര്‍ക്ക് രാജയോഗം
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ബിഎസ് VI റേഡിയോണ് വില വര്‍ധിപ്പിച്ച് ടിവിഎസ്
ഏപ്രില്‍ മാസത്തിലാണ് ബിഎസ് VI -ലേക്ക് നവീകരി റേഡിയോണ് മോഡലിനെ ടിവിഎസ് വിപണിയില്‍ അവതരിപ്പിക്കുന്നത്. 58,992 രൂപയായിരുന്നു ബൈക്കിന്റെ എക്സ്ഷോറൂം വില.
എന്നാല്‍ ഇപ്പോള്‍ ബൈക്കില്‍ കമ്പനി വില വര്‍ധനവ് വരുത്തിയിരിക്കുകയാണ്. 750 രൂപയുടെ വര്‍ധനവാണ് ഓരോ വകഭേദത്തിലും ഉണ്ടായിരിക്കുന്നത്. നിലവില്‍ മൂന്ന് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.
എന്നാല്‍ വില വര്‍ധനവിന്റെ പിന്നിലെ കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 109.7 സിസി എയര്‍കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനവും എഞ്ചിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
MOST READ: ബിഎസ്-VI സുസുക്കി ആക്സസ് 125-നും വില വർധനവ്
ഈ എഞ്ചിന് 8.08 bhp കരുത്തും 8.7 Nm torque ഉം ഉത്പാദിപ്പിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്സ്. ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനം ഉള്ളതുകൊണ്ട് പഴയ പതിപ്പിനെക്കാള്‍ 15 ശതമാനത്തിന്റെ അധിക ഇന്ധനക്ഷമതയും പുതിയ പതിപ്പില്‍ കമ്പനി അവകാശപ്പെടുന്നുണ്ട്.
എഞ്ചിന് നവീകരിച്ചതിനൊപ്പം ബൈക്കിന്റെ ഭാരം 4 കിലോയോളം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. വെള്ള, കറുപ്പ്, ബീജ്, പര്‍പ്പിള്‍, ചുവപ്പ്, ഗ്രോ നിറങ്ങള്‍ ഉള്‍പ്പെടെ ആറ് കളര്‍ ഓപ്ഷനുകളില്‍ സ്റ്റാന്‍ഡേര്‍ഡ് റേഡിയോണ് ബിഎസ് VI ലഭ്യമാണ്. അതേസമയം, കറുപ്പ്, ബ്രൗണ്‍ നിറങ്ങളിലാണ് സ്പെഷ്യല്‍ എഡിഷന് പതിപ്പ് വിപണിയില്‍ എത്തുന്നത്.
MOST READ: ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഹീറോ സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110, ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എന്നിവയ്ക്കെതിരെയാണ് ടിവിഎസ് റേഡിയോണ് മത്സരിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ കമ്പനി വരുത്തിയിട്ടില്ല.
മികച്ച ഡിസൈനിങ് ശൈലിയാണ് റഡിയോണില് നല്‍കിയിരിക്കുന്നത്. ഗ്രാഫിക് ഡിസൈനിനൊപ്പം സാധാരണ ബൈക്കുകളില്‍ നല്‍കിയിരിക്കുന്നതിന് സമാനമായി മള്‍ട്ടി കളര്‍ ഫിനീഷിങും ബൈക്കിന്റെ സവിശേഷതയാണ്.
MOST READ: ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും എന്‍ടോര്‍ഖില്‍ നല്‍കിയിരിക്കുന്നതിനോട് സമാനമായ സ്മാര്‍ട്ട് കണക്ടിലൂടെ ലഭ്യമാക്കുന്ന സാറ്റ്ലൈറ്റ് നാവിഗേഷന്‍ സംവിധാനവും ബൈക്കിന്റെ പ്രത്യേകതയാണ്.
സുഖകരമായ യാത്രയ്ക്ക് വലിയ സീറ്റ്, ഹെഡ്ലാമ്പിലെ ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്ജിന് കവര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകള്‍.
MOST READ: ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ
മുന്‍വശത്ത് ടെലിസ്കോപ്പിക്ക് ഫോര്‍ക്കുകളും പിന്നില്‍ അഞ്ച്-ഘട്ട ക്രമീകരിക്കാവുന്ന കോയിലുകളാണ് സസ്പെന്ഷന് ഡ്യൂട്ടികള്‍ ചെയ്യുന്നത്. 180 mm ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 10 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.