XL100 ആകര്‍ഷമായ ഇഎംഐ പദ്ധതികളുമായി ടിവിഎസ്

മാര്‍ച്ച് മാസത്തിലാണ് XL 100 -ന്റെ ബിഎസ് VI പതിപ്പിനെ ടിവിഎസ് വിപണിയില്‍ അവതരിപ്പിക്കുന്നത്. 43,889 രൂപയാണ് സ്‌കൂട്ടറിന്റെ എക്സ്ഷോറും വില. മൂന്ന് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

XL100 ആകര്‍ഷമായ ഇഎംഐ പദ്ധതികളുമായി ടിവിഎസ്

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സ്‌കൂട്ടറിന് ഇപ്പോള്‍ പുതിയൊരു ഇഎംഐ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ബൈ നൗ പേ ലേറ്റര്‍ എന്ന പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

XL100 ആകര്‍ഷമായ ഇഎംഐ പദ്ധതികളുമായി ടിവിഎസ്

പുതിയ പദ്ധതിയിലൂടെ, ടിവിഎസ് XL100 വാങ്ങുന്നവര്‍ ആറു മാസത്തിന് ശേഷം മാത്രം ഇഎംഐ അടച്ചു തുടങ്ങിയാല്‍ മതിയാകും. ഈ സ്‌കീമിനായുള്ള ലോണ്‍ ടു വാല്യു (LTV) 75 ശതമാനം ആയിരിക്കും.

MOST READ: നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

XL100 ആകര്‍ഷമായ ഇഎംഐ പദ്ധതികളുമായി ടിവിഎസ്

ഈ പുതിയ പദ്ധതി ഉപഭോക്താക്കളെ അവരുടെ അടിയന്തിര ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ വാങ്ങാന്‍ പ്രാപ്തമാക്കുമെന്നും കമ്പനി അവകാശപ്പെട്ടു. 2020 ജൂലൈ 31 വരെ ഈ പദ്ധതിക്ക് കീഴില്‍ ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങാന്‍ സാധിക്കും.

XL100 ആകര്‍ഷമായ ഇഎംഐ പദ്ധതികളുമായി ടിവിഎസ്

മൂന്ന് വകഭേദങ്ങളിലെത്തുന്ന XL100 -ന്റെ i-ടച്ച്സ്റ്റാര്‍ട്ട് പതിപ്പിന് 43,889 രൂപയും i-ടച്ച്സ്റ്റാര്‍ട്ട് സ്പെഷ്യല്‍ പതിപ്പിന് 45,129 രൂപയും, കംഫര്‍ട്ട് i-ടച്ച്സ്റ്റാര്‍ട്ട് മോഡലിന് 45,459 രൂപയുമാണ് വില.

MOST READ: പുതുതലമുറ സാന്റാ ഫെയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

XL100 ആകര്‍ഷമായ ഇഎംഐ പദ്ധതികളുമായി ടിവിഎസ്

99.7 സിസി ബിഎസ് VI എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6,000 rpm -ല്‍ 4.4 bhp കരുത്തും 3,500 rpm -ല്‍ 6.5 Nm torque ഉം ഉത്പാദിപ്പിക്കും.

XL100 ആകര്‍ഷമായ ഇഎംഐ പദ്ധതികളുമായി ടിവിഎസ്

ബിഎസ് IV എഞ്ചിനിലും ഇതേ കരുത്തും ടോര്‍ഖും തന്നെയാണ് സ്‌കൂട്ടര്‍ ഉത്പാദിപ്പിക്കുന്നത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് ഈ എഞ്ചിന്‍ നവീകരിച്ചിരിക്കുന്നത്.

MOST READ: ഹെക്‌ടർ പ്ലസിന് ഉന്നം ഇന്നോവ ക്രിസ്റ്റയുടെ വിപണി, വിൽപ്പനക്ക് ഉടനെത്തും

XL100 ആകര്‍ഷമായ ഇഎംഐ പദ്ധതികളുമായി ടിവിഎസ്

എഞ്ചിന്‍ നവീകരണത്തിനൊപ്പം 15 ശതമാനം അധിക ഇന്ധനക്ഷമതയും കമ്പനി അവകാശപ്പെടുന്നു. ബിഎസ് IV പതിപ്പിന് 84 കിലോഗ്രാം ഭാരമുള്ളപ്പോള്‍ പുതിയ പതിപ്പിന് 85.5 കിലോഗ്രാമാണ് ഭാരം.

XL100 ആകര്‍ഷമായ ഇഎംഐ പദ്ധതികളുമായി ടിവിഎസ്

സ്പ്ലിറ്റ് സീറ്റ് ലഭ്യമാക്കിയതിനാല്‍ ആവശ്യമുള്ളപ്പോള്‍ ഉടമകള്‍ക്ക് സീറ്റ് ഇളക്കി മാറ്റാന്‍ കഴിയും. ഇത് പിന്‍വശത്ത് കൂടുതല്‍ സാധനങ്ങള്‍ കയറ്റിവയ്ക്കുന്നതിന് സഹായകമാകും. മണിക്കൂറില്‍ 60 കിലോമീറ്ററാണ് പരമാവധി വേഗത.

Most Read Articles

Malayalam
English summary
TVS Introduce An Attractive EMI Scheme For XL100. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X