ഐക്യൂബ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്

തങ്ങളുടെ നിരയിലെ ആദ്യത്തെ ഓള്‍-ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്. ഐക്യൂബ് എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടറിന് 1.15 ലക്ഷം രൂപയാണ് വില. തുടക്കത്തില്‍ ബാംഗളൂരില്‍ മാത്രമാകും സ്‌കൂട്ടര്‍ ലഭ്യമാകുക.

ഐക്യുബ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്

ഇലക്ട്രിക്ക് സ്‌കൂട്ടറിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു. 5,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ, ബാംഗളൂരിലെ തെരഞ്ഞെടുത്ത് ഡീലര്‍ഷിലൂടെയോ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.

ഐക്യുബ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്

2020 ജനുവരി 27 മുതല്‍ സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുമെന്നും അവതരണവേളയില്‍ കമ്പനി അറിയിച്ചു. ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നതും, ഡിസൈന്‍ ചെയ്തിരിക്കുന്നതും.

ഐക്യുബ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്

നിരവധി ഫീച്ചറുകള്‍ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ ലഭ്യമാണ്. കണക്ട് ടെക്‌നോളജി സ്‌കൂട്ടറിന്റെ മറ്റൊരു സവിശേഷതയാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, തിളങ്ങുന്ന ലോഗോ എന്നിവയൊക്കെയാണ് സ്‌കൂട്ടറിലെ സവിശേതകള്‍.

ഐക്യുബ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്

വൈറ്റ് കളറില്‍ മാത്രമാണ് നിലവില്‍ സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാവുകയുള്ളു. വലിയ അലങ്കാരപണികള്‍ ഒന്നും ഇല്ലാത്ത ഡിസൈനാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. അത് വശങ്ങളില്‍ നിന്ന് നേക്കിയാല്‍ പോലും മനസ്സിലാക്കാവുന്നതാണ്.

ഐക്യുബ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്

കണക്ട് ടെക്‌നോളജി വഴി റൈഡര്‍ക്ക് റിമോര്‍ട്ട് ചാര്‍ജിങ് സ്റ്റാറ്റസ്, ജിയോ ഫെന്‍സിംഗ്, അവസാനം പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍, നാവിഗേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍, മെസേജുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ഐക്യുബ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്

4.4kW ഇലക്ട്രിക്ക് മോട്ടറാണ് സ്‌കൂട്ടറിന്റെ കരുത്ത്. മണിക്കൂറില്‍ 78 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം. 4.2 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. സ്‌കൂട്ടറിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐക്യുബ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും ടിവിഎസ് പറയുന്നു. എക്കണോമി, പവര്‍ എന്നീ രണ്ട് മോഡുകളും സ്‌കൂട്ടറില്‍ ലഭ്യമാണ്. ക്യൂ-പാര്‍ക്ക് അസിസ്റ്റും റീജനറേറ്റീവ് ബ്രേക്കിംഗും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. വിപണിയില്‍ ചേതക് ഇലക്ട്രിക്ക്, ഏഥര്‍ 450 എന്നിവരാകും സ്‌കൂട്ടറിന്റെ എതിരാളികള്‍.

ഐക്യുബ് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്

നിലവില്‍ ബാംഗളൂരില്‍ മാത്രമാണ് സ്‌കൂട്ടര്‍ ലഭ്യമാവുകയുള്ളുവെങ്കിലും അധികം വൈകാതെ മറ്റ് നഗരങ്ങളിലേക്കും വില്‍പ്പന വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രതിമാസം 1,000 ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
TVS iQube Electric Scooter Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X