ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

ഇന്ത്യന്‍ വാഹന വ്യവസായം നിലവില്‍ ഇലക്ട്രിക് മോഡലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് ഉടമകള്‍ക്ക് നിരവധി ആനുകൂല്യങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.

ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

പുതിയ ഇലക്ട്രിക് രജിസ്‌ട്രേഷനുകള്‍ക്ക് 1.5 ലക്ഷം രൂപ വരെ വില കുറയ്ക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വായുമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

വായുമലിനീകരണം കൂടുതലുള്ള ഡല്‍ഹിയില്‍ 2024 -ഓടെ അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ നയപ്രകാരം ഓരോ കിലോവാട്ട് ബാറ്ററി ശേഷിക്കും 10,000 രൂപ ഇന്‍സെന്റീവ് നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. മൊത്തത്തില്‍ ബാധകമായ ഇന്‍സെന്റീവ് 1.5 ലക്ഷം രൂപയാണ്.

MOST READ: വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

ഇതോടെ ഇലക്ട്രിക് വാഹന വിപണി കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് വ്യക്തം. നിലവില്‍ ഫോര്‍വീല്‍ വാഹന വിഭാഗത്തില്‍ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന മോഡലുകളാണ് നിരത്തിലെത്തുന്നത്. അതില്‍ ഹ്യുണ്ടായി കോന, എംജി ZS ഇവി, ടാറ്റ നെക്സോണ്‍ ഇലക്ട്രിക് എന്നിവ ഉള്‍പ്പെടുന്നു.

ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

അതേസമയം, മഹീന്ദ്രയില്‍ നിന്നുള്ള eXUV300 അല്ലെങ്കില്‍ XUV300 ഇലക്ട്രിക്കും അരങ്ങേറ്റത്തിന് സജ്ജമാകുന്നുവെന്ന് വേണം പറയാന്‍. വിപണിയില്‍ എത്തിയാല്‍, ടാറ്റ നെക്സണ്‍ ഇലക്ട്രിക് ആകും മുഖ്യഎതിരാളി. ഇതിനകം തന്നെ 1000-ാമത് നെക്‌സണ്‍ ഇലക്ട്രിക് ടാറ്റയുടെ ഉത്പാദന കേന്ദ്രത്തില്‍ നിന്നും അടുത്തിടെ പുറത്തിറങ്ങുകയും ചെയ്തു.

MOST READ: R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാര്യമെടുത്താല്‍, വിപണിയില്‍ ഹീറോ ഇലക്ട്രിക്, ആംപിയര്‍ ഇലക്ട്രിക്, ഒഖിനാവ സ്‌കൂട്ടറുകള്‍ എന്നിവയില്‍ നിന്ന് താങ്ങാനാവുന്ന വിലയില്‍ നിരവധി ചോയ്സുകള്‍ ഉണ്ട്. എന്നാല്‍ മുഖ്യധാരാ ബ്രാന്‍ഡുകളായ ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍ എന്നിവയും മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്നു.

ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

ബജാജില്‍ നിന്നും ചേതക് ഇലക്ട്രികും, ടിവിഎസില്‍ നിന്നും ഐക്യൂബ് ഇലക്ട്രിക്കുമാണ് വിപണിയില്‍ എത്തുന്നത്. ഇരുമോഡലുകളും ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വിപണിയില്‍ എത്തുന്നത്.

MOST READ: ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

ഇരുമോഡലുകളുടെയും വില്‍പ്പന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 2020 ജൂലൈയില്‍ ബജാജ് ചേതക് വില്‍പ്പന 120 യൂണിറ്റിലെത്തിയപ്പോള്‍ ഐക്യൂബിന് 23 യൂണിറ്റുകള്‍ മാത്രമേ വിറ്റഴിക്കാന്‍ സാധിച്ചുള്ളു.

ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള വില്‍പ്പന പരിശോധിച്ചാല്‍, ബജാജ് ചേതക് ഈ കാലയളലില്‍ 120 യൂണിറ്റ് വില്‍പ്പന നേടിയപ്പോള്‍ ഐക്യൂബ് ഇലക്ട്രിക്കിന് 73 യൂണിറ്റും വിറ്റഴിക്കാനും സാധിച്ചു.

MOST READ: മിനി ഫോർച്യൂണർ ലുക്കുമായി ടൊയോട്ട അർബൻ ക്രൂയിസർ; ബ്രോഷർ പുറത്ത്

ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

ഒരു ലക്ഷം രൂപ മുതലാണ് ചേതക് ഇലക്ട്രിക്കിന് എക്‌സ്‌ഷോറൂം വില. 4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന 3 കിലോവാട്ട് IP 67 റേറ്റഡ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ചേതകിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 6.44 bhp പവറും 16 Nm torque ഉം ഉത്പാദിപ്പിക്കും.

ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

പൂര്‍ണ്ണ ചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് അഞ്ച് മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

അതേസമയം ടിവിഎസ് ഐക്യൂബിന് 1.5 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

4.4kW ഇലക്ട്രിക്ക് മോട്ടറാണ് സ്‌കൂട്ടറിന്റെ കരുത്ത്. മണിക്കൂറില്‍ 78 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം. 4.2 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. സ്‌കൂട്ടറിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Source:Rushlane

Most Read Articles

Malayalam
English summary
TVS iQube electric scooter vs Bajaj Chetak 2020 July Sales Report. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X