ടിവിഎസിനെ പ്രീമിയമാക്കാൻ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ, തെരഞ്ഞെടുക്കാം ഈ മോഡലുകൾ

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും വലിയ നിർമാതാക്കളിലൊരാളാണ് ടിവിഎസ് മോട്ടോർ കമ്പനി. രാജ്യത്ത് 43,544 മുതൽ 2.4 ലക്ഷം രൂപ വരെയുള്ള മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളും ഒരു മോപ്പെഡും കമ്പനിയുടെ ശ്രേണിയിൽ ഉൾപ്പെടുന്നു.

ടിവിഎസിനെ പ്രീമിയമാക്കാൻ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ, തെരഞ്ഞെടുക്കാം ഈ മോഡലുകൾ

ടിവിഎസ് സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് സ്മാർട്ട് കണക്റ്റ് (SmartXonnect). ഇത് ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സഹായത്തോടെ ആശയവിനിമയം നടത്താൻ ഉപഭോക്താവിനെ അനുവദിക്കുന്നു. നാവിഗേഷൻ അസിസ്റ്റ്, അവസാനമായി പാർക്ക് ചെയ്ത ലൊക്കേഷൻ, കോളർ ഐഡി, മെസേജ് അറിയിപ്പുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

ടിവിഎസിനെ പ്രീമിയമാക്കാൻ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ, തെരഞ്ഞെടുക്കാം ഈ മോഡലുകൾ

ബ്രാൻഡിന്റെ മുൻ‌നിര മോഡലുകളിൽ‌ മാത്രമാണ് ആദ്യം അവതരിപ്പിച്ചതെങ്കിലും പിന്നീട് സ്മാർട്ട് കണക്റ്റ് മറ്റ് ഉൽ‌പ്പന്നങ്ങളിലേക്കും പ്രവേശിക്കുകയായിരുന്നു. ഈ സാങ്കേതികവിദ്യ ലഭിക്കുന്ന ടിവിഎസിന്റെ മോഡലുകൾ ഏതെല്ലാമെന്ന് നമുക്ക് ഒന്ന് പരിചയപ്പെടാം.

MOST READ: അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ടൈഗര്‍ 900; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

ടിവിഎസിനെ പ്രീമിയമാക്കാൻ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ, തെരഞ്ഞെടുക്കാം ഈ മോഡലുകൾ

1. ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ

സ്മാർട്ട് കണക്റ്റ് സവിശേഷത ലഭ്യമാകുന്ന ടി‌വി‌എസിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഉൽ‌പ്പന്നമാണ് ജുപ്പിറ്റർ ഗ്രാൻ‌ഡെ സ്കൂട്ടർ‌. ഹോണ്ട ആക്‌ടിവയോട് വിപണിയിൽ കിടപിടിക്കാൻ കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഈ സവിശേഷത സ്കൂട്ടറിൽ കൂട്ടിച്ചേർത്തത്.

ടിവിഎസിനെ പ്രീമിയമാക്കാൻ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ, തെരഞ്ഞെടുക്കാം ഈ മോഡലുകൾ

ബിഎസ്-VI കംപ്ലയിന്റ് ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ നിലവിൽ 68,562 രൂപ എക്സ്ഷോറൂം വിലയ്ക്കാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

MOST READ: ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് അവതരിപ്പിച്ച് ബജാജ്; വില 79,079 രൂപ

ടിവിഎസിനെ പ്രീമിയമാക്കാൻ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ, തെരഞ്ഞെടുക്കാം ഈ മോഡലുകൾ

2. ടിവിഎസ് എൻ‌ടോർഖ് 125

യുവ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട മോഡലായ എൻ‌ടോർഖ് 125 പ്രീമിയം സ്കൂട്ടറാണ് സ്മാർട്ട് കണക്റ്റ് സിസ്റ്റം ആദ്യമായി സ്വീകരിച്ച ടിവിഎസ് മോഡൽ എന്നത് ശ്രദ്ധേയമാണ്. ഇത് ഇന്ത്യൻ വിപണിയിലെ ഏറ്റവും സവിശേഷതകളുള്ള സ്കൂട്ടറുകളിൽ ഒന്നായി മാറാൻ സഹായിച്ചു.

ടിവിഎസിനെ പ്രീമിയമാക്കാൻ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ, തെരഞ്ഞെടുക്കാം ഈ മോഡലുകൾ

66,885 രൂപയുടെ പ്രാരംഭ വിലയ്ക്കാണ് എൻ‌ടോർഖിനെ കമ്പനി വിൽക്കുന്നത്. അതേസമയം സ്കൂട്ടറിന്റെ ഉയർന്ന വകഭേദമായ റേസ് എഡിഷന് 73,365 രൂപ വരെ എസ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

MOST READ: 15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

ടിവിഎസിനെ പ്രീമിയമാക്കാൻ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ, തെരഞ്ഞെടുക്കാം ഈ മോഡലുകൾ

3. ടിവിഎസ് അപ്പാച്ചെ RTR 200 4V

അപ്പാച്ചെ RTR 200 4V കഴിഞ്ഞ വർഷം അവസാനം കണക്റ്റഡ് സാങ്കേതികവിദ്യക്കൊപ്പം പരിഷ്ക്കരിച്ച് വിപണിയിൽ എത്തി. കൂടാതെ നാവിഗേഷൻ, റേസ് ടെലിമെട്രി, ടൂർ മോഡ്, ലീനിയർ ആംഗിൾ മോഡ്, ക്രാഷ് അലേർട്ട് എന്നിവയും അതിലേറെയും ഉൾപ്പെടെ ബൈക്കിലെ ചില സുപ്രധാന വിവരങ്ങൾ സിസ്റ്റം പ്രദർശിപ്പിക്കുന്നു. ബിഎസ്-VI അപ്പാച്ചെ 200 4V പതിപ്പിന് 1,27,500 രൂപയാണ് വില.

ടിവിഎസിനെ പ്രീമിയമാക്കാൻ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ, തെരഞ്ഞെടുക്കാം ഈ മോഡലുകൾ

4. ടിവിഎസ് അപ്പാച്ചെ RR310

ഇന്ത്യൻ വിപണിയിൽ ടിവിഎസിന്റെ മുൻനിര ഓഫറാണ് അപ്പാച്ചെ RR310. നിലവിൽ അതിന്റെ വില 2.4 ലക്ഷം രൂപയാണ്. ഏറ്റവും പ്രീമിയം ഓഫറിംഗ് ആയതിനാൽ 310 പതിപ്പിന് സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.

MOST READ: പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

ടിവിഎസിനെ പ്രീമിയമാക്കാൻ സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യ, തെരഞ്ഞെടുക്കാം ഈ മോഡലുകൾ

ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ റേസ് ടെലിമെട്രി പ്രദർശിപ്പിക്കാനും നാവിഗേറ്റുചെയ്യാനും നിങ്ങളുടെ സ്മാർട്ട്‌ഫോണിലെ ഇൻകമിംഗ് കോളുകളെക്കുറിച്ച് നിങ്ങളെ അറിയിക്കാനും ഒരു സഹായ ഡാഷ്‌ബോർഡായി പ്രവർത്തിക്കാനും കഴിയുന്ന 5 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടിവിഎസ് മോട്ടോർ
English summary
TVS Models That Comes With SmartXonnect Bluetooth Technology. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X