എൻടോർഖ് യെല്ലോ റേസ് എഡിഷൻ വിപണിയിൽ; വില 74,365 രൂപ

ഇന്ത്യയിലെ 125 സിസി സ്‌കൂട്ടർ ശ്രേണിയിലെ ഏറ്റവും ജനപ്രിയമായ എൻടോർഖിന് യെല്ലോ റേസ് എഡിഷൻ മോഡൽ അവതരിപ്പിച്ച് ടിവിഎസ്. യെല്ലോ, ബ്ലാക്ക് ഡ്യുവൽ ടോൺ കളർ ഓപ്ഷനിൽ എത്തുന്ന മോഡലിന് 74,365 രൂപയാണ് എക്സ്ഷോറൂം വില.

എൻടോർഖ് യെല്ലോ റേസ് എഡിഷൻ വിപണിയിൽ; വില 74,365 രൂപ

നേരത്തെ റെഡ് റേസ് എഡിഷൻ വിപണിയിലെത്തിച്ച് വൻ വിജയം നേടിയ സാഹചര്യത്തിലാണ് ഒരു പുത്തൻ കളർ ഓപ്ഷൻ കൂടി സ്‌കൂട്ടറിൽ പരിചയപ്പെടുത്താൻ ടിവിഎസ് തയാറായത്.

എൻടോർഖ് യെല്ലോ റേസ് എഡിഷൻ വിപണിയിൽ; വില 74,365 രൂപ

ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സ്കൂട്ടറിന്റെ റെഡ് റേസ് എഡിഷന് സമാനമാണ് പുതിയ യെല്ലോ റേസ് പതിപ്പും എന്നത് ശ്രദ്ധേയമാണ്. പുതിയ കളർ ഓപ്ഷന് പുറമെ 126 സിസി മോഡലിൽ മറ്റ് മാറ്റങ്ങളൊന്നും കമ്പനി നടപ്പാക്കിയിട്ടില്ല.

MOST RAED: ടുവോനോ ശ്രേണിയിലേക്ക് 660 മോഡലിനെ അവതരിപ്പിക്കാൻ അപ്രീലിയ; പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

എൻടോർഖ് യെല്ലോ റേസ് എഡിഷൻ വിപണിയിൽ; വില 74,365 രൂപ

ടിവി‌എസ് എൻ‌ടോർഖിന്റെ പുതിയ അവതാരം ധാരാളം യുവ ഉപഭോക്താക്കളെ ആകർഷിക്കും. ഇത് തികച്ചും സ്പോർട്ടിയും ധീരവുമാണ് മഞ്ഞ നിറത്തിൽ ഒരുങ്ങിയിരിക്കുന്ന സ്‌കൂട്ടർ. ഫ്രണ്ട് ആപ്രോണിലെയും പിന്നിലെ കൗളിലെയും സൂക്ഷ്മമായ ഗ്രാഫിക്സ് സ്കൂട്ടറിന്റെ മൊത്തത്തിലുള്ള വിഷ്വൽ അപ്പീലിനെ വർധിപ്പിക്കുന്നു.

എൻടോർഖ് യെല്ലോ റേസ് എഡിഷൻ വിപണിയിൽ; വില 74,365 രൂപ

സ്റ്റെൽത്ത് എയർക്രാഫ്റ്റ്-പ്രചോദിത സ്റ്റൈലിംഗ്, ടി ഷേപ്പിലുള്ള ബ്രേക്ക് ലൈറ്റുകൾ, സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ്, 12 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, 220 mm പെറ്റൽ ഫ്രണ്ട് ഡിസ്ക്, പൂർണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്പോർട്ടി സ്പ്ലിറ്റ് ഗ്രാബ് റെയിൽ, എഞ്ചിൻ കിൽ സ്വിച്ച്, 22 ലിറ്റർ അണ്ടർ സീറ്റ് സംഭരണം, യുഎസ്ബി ചാർജർ, എക്സ്റ്റേണൽ ഫ്യുവൽ ക്യാപ് എന്നിവയാണ് സ്കൂട്ടറിലെ പ്രധാന സവിശേഷതകൾ.

എൻടോർഖ് യെല്ലോ റേസ് എഡിഷൻ വിപണിയിൽ; വില 74,365 രൂപ

എഞ്ചിനെ സംബന്ധിച്ചിടത്തോളം 124.8 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ടിവിഎസ് എൻ‌ടോർഖിന് കരുത്തേകുന്നത്. കമ്പനിയുടെ റേസ് ട്യൂൺഡ് ഫ്യുവൽ ഇഞ്ചക്ഷൻ (RTFi) സംവിധാനവുമായാണ് ഈ യൂണിറ്റ് എത്തുന്നത്.

എൻടോർഖ് യെല്ലോ റേസ് എഡിഷൻ വിപണിയിൽ; വില 74,365 രൂപ

7,000 rpm-ൽ പരമാവധി 9.38 bhp പവറും 5,500 rpm-ൽ 10.5 Nm torque ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ് ടിവിഎസ് എൻടോർഖിന്റെ ഈ 125 സിസി എഞ്ചിൻ. ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ എൻടോർഖ് തെരഞ്ഞെടുക്കാൻ സാധിക്കും.

MOST RAED: FTR 1200 റാലി, കാർബൺ പതിപ്പുകൾ ഉടൻ വിപണിയിൽ എത്തിക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

എൻടോർഖ് യെല്ലോ റേസ് എഡിഷൻ വിപണിയിൽ; വില 74,365 രൂപ

2014 ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് പരിചയപ്പെടുത്തിയ ഗ്രാഫൈറ്റ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്ന ഫ്ലാഗ്ഷിപ്പ് മോഡലായ എൻടോർഖ് 2018 ഫെബ്രുവരയിലാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പനക്ക് എത്തുന്നത്.

എൻടോർഖ് യെല്ലോ റേസ് എഡിഷൻ വിപണിയിൽ; വില 74,365 രൂപ

തുടർന്ന് 2019 ഡിസംബറോടെ സ്‌കൂട്ടറിന്റെ നാല് ലക്ഷം യൂണിറ്റുകളും നിരത്തിലെത്തിച്ചു. ഹോണ്ട ആക്ടിവ 125, അപ്രിലിയ SR 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, ഹീറോ ഡെസ്റ്റിന് 125 തുടങ്ങിയ മോഡലുകളാണ് ടിവിഎസ് എന്‍ടോര്‍ഖിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
TVS NTorq 125 Yellow Race Edition Launched. Read in Malayalam
Story first published: Monday, August 10, 2020, 17:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X