യംഗ് മീഡിയ റേസര്‍ പോഗ്രാം 4-ാമത് പതിപ്പുമായി ടിവിഎസ്

നാലാമത് യംഗ് മീഡിയ റേസര്‍ പോഗ്രാം സംഘടിപ്പിച്ച് നിര്‍മ്മാതാക്കളായ ടിവിഎസ്. വര്‍ഷത്തിലൊരിക്കലാണ് ഈ പരിപാടി കമ്പനി സംഘടിപ്പിക്കുന്നത്.

യംഗ് മീഡിയ റേസര്‍ പോഗ്രാം 4-ാമത് പതിപ്പുമായി ടിവിഎസ്

2017-ല്‍ ആരംഭിച്ച പരിപാടിയുടെ നാലാമത്തെ പതിപ്പാണ് ഈ വര്‍ഷം നടന്നത്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മാധ്യമപ്രവര്‍ത്തകരെയാണ് ഈ പരിപാടിയില്‍ പങ്കെടുപ്പിക്കാറുള്ളത്.

യംഗ് മീഡിയ റേസര്‍ പോഗ്രാം 4-ാമത് പതിപ്പുമായി ടിവിഎസ്

ബ്രാന്‍ഡില്‍ നിന്നുള്ള റേസ്-സ്‌പെക്ക് മോഡലായ അപ്പാച്ചെ RTR 200 4V-യാണ് ട്രാക്കില്‍ ഉപയോഗിക്കുന്നതും. നേരത്തെ സംഘടിപ്പിച്ചിരുന്ന പരിപാടി ഇത്തവണ കൊവിഡ്-19 സാഹചര്യങ്ങള്‍ മൂലം വൈകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: പുതുതലമുറ വെന്റോ ആദ്യമെത്തും പിന്നാലെ റാപ്പിഡും; അവതരണം അടുത്ത വർഷം

യംഗ് മീഡിയ റേസര്‍ പോഗ്രാം 4-ാമത് പതിപ്പുമായി ടിവിഎസ്

ഡ്രൈവ്‌സാപാര്‍ക്ക് റിവ്യൂ എഡിറ്റര്‍ പ്രോമിത് ഷോഷ് ഉള്‍പ്പടെ 14 മാധ്യമ പ്രവര്‍ത്തകരാണ് ഇത്തവണ പരിപാടിയില്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവിഎസ് മോട്ടോര്‍ കമ്പനി മോട്ടോര്‍ റേസിംഗിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

യംഗ് മീഡിയ റേസര്‍ പോഗ്രാം 4-ാമത് പതിപ്പുമായി ടിവിഎസ്

കൂടാതെ, യുവ ബൈക്ക് റേസര്‍മാരെ തിരിച്ചറിയുന്നതിന് ബ്രാന്‍ഡ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു. പരിപാടിയിലേക്ക് എത്തിയ 14 പേര്‍ക്കുമായി ബ്രാന്‍ഡ് അപ്പാച്ചെ RTR 200 4V-യാണ് നല്‍കിയത്. മോട്ടോര്‍സൈക്കിളുകളെക്കുറിച്ച് പറയുമ്പോള്‍, ഈ ബൈക്കുകള്‍ വളരെ ഭാരം കുറഞ്ഞതും വളരെ കാര്യക്ഷമവുമായിരുന്നു.

MOST READ: മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

യംഗ് മീഡിയ റേസര്‍ പോഗ്രാം 4-ാമത് പതിപ്പുമായി ടിവിഎസ്

ആദ്യമായി റേസിംഗില്‍ പങ്കെടുത്തവര്‍ക്ക് ടിവിഎസ് ടീമിലെ ഇന്‍സ്ട്രക്ടര്‍മാര്‍ ഉപദേശം നല്‍കി. ട്രാക്കിനെക്കുറിച്ചാണ് ആദ്യം വിശദീകരിച്ചത്. പരിശീലന മത്സരവും യോഗ്യതാ റൗണ്ടും ഇതിന് ശേഷമായിരുന്നു. ഡ്രൈവ്‌സ്പാര്‍ക്കിനെ പ്രതിനിധീകരിച്ച പ്രോമിത് ഘോഷ് മത്സരത്തില്‍ അഞ്ചാം സ്ഥാനത്തെത്തി.

യംഗ് മീഡിയ റേസര്‍ പോഗ്രാം 4-ാമത് പതിപ്പുമായി ടിവിഎസ്

മല്‍സരത്തിന്റെ യോഗ്യതാ റൗണ്ടില്‍ 2.29.31 (ലാപ് ടൈം) ഫിനിഷ് ലൈന്‍ മറികടന്ന് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. അടുത്ത മത്സരം ഡിസംബര്‍ രണ്ടാം വാരത്തില്‍ ചെന്നൈ MMRT റേസ് കോഴ്സില്‍ നടക്കും.

Most Read Articles

Malayalam
English summary
TVS Organises Fourth Season Of Young Media Racer Program. Read in Malayalam.
Story first published: Monday, November 23, 2020, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X