റേഡിയോണിന്റെ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ്; ഇനി പുതിയ കളർ ഓപ്ഷനുകളും

ഇന്ത്യയിൽ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ശ്രേണിയിലെ ജനപ്രിയ മോഡലായ ടിവിഎസ് റേഡിയോൺ 110. 2018 ഓഗസ്റ്റിൽ വിപണിയിൽ എത്തിയ ബൈക്കിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

റേഡിയോണിന്റെ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ്; ഇനി പുതിയ കളർ ഓപ്ഷനുകളും

ചുരുങ്ങിയ കാലയളവിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകൾ നിരത്തിലെത്തിച്ചതിന്റെ സ്മരണയ്ക്കായി റേഡിയോൺ 110 മോഡലിന് റീഗൽ ബ്ലൂ, ക്രോം പർപ്പിൾ എന്നീ രണ്ട് പുതിയ കളർ ഓപ്ഷൻ കൂടി ടിവിഎസ് അവതരിപ്പിച്ചിരിക്കുകയാണ്.

റേഡിയോണിന്റെ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ്; ഇനി പുതിയ കളർ ഓപ്ഷനുകളും

എന്നാൽ പുതിയ കളർ സ്കീമുകൾ‌ കൂട്ടിച്ചേർത്തതിനു പുറമെ 110 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിൽ കമ്പനി മറ്റ് മാറ്റങ്ങളൊന്നും പരിചയപ്പെടുത്തിയിട്ടില്ല. ബിഎസ്-VI മോഡലിന്റെ സവിശേഷതകളും മെക്കാനിക്കൽ ഘടകങ്ങളുമെല്ലാം പഴയപടി നിലനിർത്തിയിരിക്കുന്നു.

MOST READ: 650 ഇരട്ടകൾക്കും വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

റേഡിയോണിന്റെ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ്; ഇനി പുതിയ കളർ ഓപ്ഷനുകളും

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും സ്മാര്‍ട്ട് കണക്ടിലൂടെ ലഭ്യമാക്കുന്ന സാറ്റ്ലൈറ്റ് നാവിഗേഷന്‍ സംവിധാനവും ബൈക്കിന്റെ പ്രത്യേകതയാണ്. അതോടൊപ്പം സുഖകരമായ യാത്രയ്ക്ക് വലിയ സീറ്റ്, ഹെഡ്‌ലാമ്പില്‍ നല്‍കിയിരിക്കുന്ന ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്‍ജിന്‍ കവര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകള്‍.

റേഡിയോണിന്റെ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ്; ഇനി പുതിയ കളർ ഓപ്ഷനുകളും

ടിവിഎസ് റേഡിയോണിന് നിലവിൽ 59,942 രൂപയാണ് എക്സ്ഷോറൂം വില. പുതിയ വിൽപ്പന നാഴികക്കല്ല് പിന്നിട്ട റേഡിയോണിന് വേണ്ടി ഒരു പുതിയ ധാക്കാഡ് എന്നൊരു ക്യാമ്പയിനും ടിവിഎസ് ആരംഭിച്ചിട്ടുണ്ട്.

MOST READ: ചെറുതായൊന്ന് മിനുങ്ങി, 2021 മോഡൽ കവസാക്കി Z125 പ്രോ വിപണിയിൽ

റേഡിയോണിന്റെ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ്; ഇനി പുതിയ കളർ ഓപ്ഷനുകളും

ഇതിൽ ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്ന ET-Fi സാങ്കേതികവിദ്യ മുമ്പത്തേതിനേക്കാൾ കൂടുതൽ മൈലേജും മികച്ച ഡ്രൈവിബിലിറ്റിയും നൽകുന്നത് എങ്ങനെയെന്ന് എടുത്തുകാണിക്കുന്നു.

റേഡിയോണിന്റെ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ്; ഇനി പുതിയ കളർ ഓപ്ഷനുകളും

ബി‌എസ്-VI ടിവി‌എസ് റേഡിയോണിന് 109.7 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്തേകുന്നത്. ഇതൊരു എയർ കൂൾഡ് യൂണിറ്റാണ്. 7,350 rpm-ൽ ബൈക്ക് 8.08 bhp പവറും 4,500 rpm-ൽ 8.7 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നാല് സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: SXR160 മാക്‌സി-സ്‌കൂട്ടറിന്റെ അരങ്ങേറ്റം ഉടന്‍; ടീസര്‍ ചിത്രം പങ്കുവെച്ച് അപ്രീലിയ

റേഡിയോണിന്റെ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ്; ഇനി പുതിയ കളർ ഓപ്ഷനുകളും

ബൈക്കിന്റെ ബിഎസ്-VI പതിപ്പ് ഇപ്പോൾ 15 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളതാണെന്ന് കമ്പനി പറയുന്നു. മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള അളവുകൾ അതേപടി നിലനിൽക്കുമ്പോൾ മോട്ടോർസൈക്കിളിന്റെ ഭാരം നാല് കിലോ വർധിച്ചിട്ടുണ്ട്.

റേഡിയോണിന്റെ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ്; ഇനി പുതിയ കളർ ഓപ്ഷനുകളും

അതായത് റേഡിയോണിന്റെ ഡിസ്ക് ബ്രേക്ക് വേരിയന്റിന് ഇപ്പോൾ 118 കിലോഗ്രാം ഭാരമാണുള്ളതെന്ന് സാരം. അതേസമയം ഡ്രം ബ്രേക്ക് പതിപ്പിന് 116 കിലോഗ്രാം ഭാരമാണുള്ളത്. ബി‌എസ്-VI കമ്മ്യൂട്ടറിന് 79.3 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ടെന്നും ബൈക്കിന്റെ ഫ്യുവൽ ടാങ്ക് ശേഷി 10 ലിറ്റർ ആണെന്നും ടിവിഎസ് അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
TVS Radeon Reached Three Lakh Sales Milestone. Read in Malayalam
Story first published: Thursday, September 17, 2020, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X