ബിഎസ് VI റേഡിയോണ്‍ അവതരിപ്പിച്ച് ടിവിഎസ്; വില 58,992 രൂപ

റേഡിയോണ്‍ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ ടിവിഎസ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നേരത്തെ വാഹനത്തെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

ബിഎസ് VI റേഡിയോണ്‍ അവതരിപ്പിച്ച് ടിവിഎസ്; വില 58,992 രൂപ

എങ്കിലും വില സംബന്ധിച്ച് സുചനകള്‍ ഒന്നും തന്നെ കമ്പനി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി ഔദ്യോഗികമായി വില പ്രഖ്യാനവും നടത്തിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഡ്രം ബ്രേക്ക് പതിപ്പിന് 58,992 രൂപയും സ്പെഷ്യല്‍ എഡിഷന്‍ ഡ്രം പതിപ്പിന് 61,992 രൂപയും, ഡിസ്‌ക് മോഡലുകള്‍ക്ക് 64,992 രൂപയുമാണ് വില.

ബിഎസ് VI റേഡിയോണ്‍ അവതരിപ്പിച്ച് ടിവിഎസ്; വില 58,992 രൂപ

പഴയ പതിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8,632 രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. 109.7 സിസി എയര്‍കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും എഞ്ചിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ബിഎസ് VI റേഡിയോണ്‍ അവതരിപ്പിച്ച് ടിവിഎസ്; വില 58,992 രൂപ

ഈ എഞ്ചിന്‍ 8.08 bhp കരുത്തും 8.7 Nm torque ഉം ഉത്പാദിപ്പിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഉള്ളതുകൊണ്ട് പഴയ പതിപ്പിനെക്കാള്‍ 15 ശതമാനത്തിന്റെ അധിക ഇന്ധനക്ഷമതയും പുതിയ പതിപ്പില്‍ കമ്പനി അവകാശപ്പെടുന്നുണ്ട്.

ബിഎസ് VI റേഡിയോണ്‍ അവതരിപ്പിച്ച് ടിവിഎസ്; വില 58,992 രൂപ

എഞ്ചിന്‍ നവീകരിച്ചതിനൊപ്പം ബൈക്കിന്റെ ഭാരം 4 കിലോയോളം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഡ്രം പതിപ്പുകളുടെ ഭാരം ഇപ്പോള്‍ 116 കിലോഗ്രാം ആണെങ്കില്‍, ഡിസ്‌ക് മോഡലുകളില്‍ അത് 118 കിലോഗ്രാം ആണ്.

MOST READ: കിക്ക്‌സ്, മാഗ്‌നൈറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസാന്‍

ബിഎസ് VI റേഡിയോണ്‍ അവതരിപ്പിച്ച് ടിവിഎസ്; വില 58,992 രൂപ

വെള്ള, കറുപ്പ്, ബീജ്, പര്‍പ്പിള്‍, ചുവപ്പ്, ഗ്രോ നിറങ്ങള്‍ ഉള്‍പ്പെടെ ആറ് കളര്‍ ഓപ്ഷനുകളില്‍ സ്റ്റാന്‍ഡേര്‍ഡ് റേഡിയോണ്‍ ബിഎസ് VI ലഭ്യമാണ്. അതേസമയം, കറുപ്പ്, ബ്രൗണ്‍ നിറങ്ങളിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്.

ബിഎസ് VI റേഡിയോണ്‍ അവതരിപ്പിച്ച് ടിവിഎസ്; വില 58,992 രൂപ

ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110, ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എന്നിവയ്ക്കെതിരെയാണ് ടിവിഎസ് റേഡിയോണ്‍ മത്സരിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ കമ്പനി വരുത്തിയിട്ടില്ല.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; തിരിച്ചെത്തിക്കാന്‍ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ബിഎസ് VI റേഡിയോണ്‍ അവതരിപ്പിച്ച് ടിവിഎസ്; വില 58,992 രൂപ

മികച്ച ഡിസൈനിങ് ശൈലിയാണ് റഡിയോണില്‍ നല്‍കിയിരിക്കുന്നത്. ഗ്രാഫിക് ഡിസൈനിനൊപ്പം സാധാരണ ബൈക്കുകളില്‍ നല്‍കിയിരിക്കുന്നതിന് സമാനമായി മള്‍ട്ടി കളര്‍ ഫിനീഷിങും ബൈക്കിന്റെ സവിശേഷതയാണ്.

ബിഎസ് VI റേഡിയോണ്‍ അവതരിപ്പിച്ച് ടിവിഎസ്; വില 58,992 രൂപ

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും എന്‍ടോര്‍ഖില്‍ നല്‍കിയിരിക്കുന്നതിനോട് സമാനമായ സ്മാര്‍ട്ട് കണക്ടിലൂടെ ലഭ്യമാക്കുന്ന സാറ്റ്ലൈറ്റ് നാവിഗേഷന്‍ സംവിധാനവും ബൈക്കിന്റെ പ്രത്യേകതയാണ്.

MOST READ: കിയ സെൽറ്റോസ് ഇലക്‌ട്രിക് ഈ വർഷം തന്നെ എത്തും, ആദ്യം ചൈനയിൽ

ബിഎസ് VI റേഡിയോണ്‍ അവതരിപ്പിച്ച് ടിവിഎസ്; വില 58,992 രൂപ

സുഖകരമായ യാത്രയ്ക്ക് വലിയ സീറ്റ്, ഹെഡ്ലാമ്പിലെ ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്‍ജിന്‍ കവര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകള്‍.

ബിഎസ് VI റേഡിയോണ്‍ അവതരിപ്പിച്ച് ടിവിഎസ്; വില 58,992 രൂപ

മുന്‍വശത്ത് ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്നില്‍ അഞ്ച്-ഘട്ട ക്രമീകരിക്കാവുന്ന കോയിലുകളാണ് സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ ചെയ്യുന്നത്. 180 mm ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 10 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

Most Read Articles

Malayalam
English summary
TVS Radeon BS6 Officially Launched, Prices Hiked By Up To Rs 8,632. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X