പുറത്തിറങ്ങും മുമ്പ് ടിവിഎസ് റേഡിയോൺ ബിഎസ് VI -ന്റെ സവിശേഷതകൾ പുറത്ത്

ടിവിഎസ് മോട്ടോർസ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ റേഡിയോൺ ബിഎസ് VI പതിപ്പ് ലിസ്റ്റുചെയ്തു. കൂടാതെ മോട്ടോർസൈക്കിളിന്റെ സാങ്കേതിക സവിശേഷതകളും നിർമ്മാതാക്കൾ വെളിപ്പെടുത്തി.

പുറത്തിറങ്ങും മുമ്പ് ടിവിഎസ് റേഡിയോൺ ബിഎസ് VI -ന്റെ സവിശേഷതകൾ പുറത്ത്

കമ്പനി ഇതുവരെ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 110 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ 60,492 രൂപ എക്‌സ്‌-ഷോറൂം വിലയിൽ ലഭ്യമാകുമെന്ന് ഡീലർ വൃത്തങ്ങൾ വെളിപ്പെടുത്തി.

പുറത്തിറങ്ങും മുമ്പ് ടിവിഎസ് റേഡിയോൺ ബിഎസ് VI -ന്റെ സവിശേഷതകൾ പുറത്ത്

ടിവിഎസിൽ നിന്നുള്ള കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ ആവർത്തനം 109.7 സിസി, സിംഗിൾ സിലിണ്ടർ ഡ്യൂറലൈഫ് എഞ്ചിൻ ഉപയോഗിച്ചാണ് എത്തുന്നത്.

പുറത്തിറങ്ങും മുമ്പ് ടിവിഎസ് റേഡിയോൺ ബിഎസ് VI -ന്റെ സവിശേഷതകൾ പുറത്ത്

ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും ബൈക്കിലുണ്ട്. നാല് സ്പീഡ് ഗിയർ‌ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 7,350 rpm -ൽ 8.08 bhp കരുത്തും 4,500 rpm -ൽ 8.7 Nm torque ഉം ഉത്പാദിപ്പിക്കും.

പുറത്തിറങ്ങും മുമ്പ് ടിവിഎസ് റേഡിയോൺ ബിഎസ് VI -ന്റെ സവിശേഷതകൾ പുറത്ത്

പുതിയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ബി‌എസ് IV-കംപ്ലയിന്റ് മോഡൽ ഒരു കാർബ്യൂറേറ്റർ സജ്ജീകരിച്ച 109.7 സിസി എഞ്ചിനാണ് ഉപയോഗിച്ചിരുന്നത്.

പുറത്തിറങ്ങും മുമ്പ് ടിവിഎസ് റേഡിയോൺ ബിഎസ് VI -ന്റെ സവിശേഷതകൾ പുറത്ത്

അത് 7,000 rpm -ൽ 8.2 bhp കരുത്തും 5,000 rpm -ൽ 8.7 Nm torque ഉം പുറപ്പെടുവിച്ചിരുന്നു. ബി‌എസ് IV മോഡലിനെ അപേക്ഷിച്ച് പുതുമോഡലിന് മൈലേജിന്റെ കാര്യത്തിൽ 15 ശതമാനം പുരോഗതിയുണ്ടെന്ന് ടിവിഎസ് അവകാശപ്പെടുന്നു.

പുറത്തിറങ്ങും മുമ്പ് ടിവിഎസ് റേഡിയോൺ ബിഎസ് VI -ന്റെ സവിശേഷതകൾ പുറത്ത്

മാറ്റങ്ങൾ ബിഎസ് VI എഞ്ചിൻ പരിഷ്കാരത്തിലേക്ക് പരിമിതപ്പെടുത്തും, ബാക്കി സ്റ്റൈലിംഗ് ഘടകങ്ങളും സവിശേഷതകളും മാറ്റമില്ലാതെ തുടരും.

പുറത്തിറങ്ങും മുമ്പ് ടിവിഎസ് റേഡിയോൺ ബിഎസ് VI -ന്റെ സവിശേഷതകൾ പുറത്ത്

അതിനാൽ, ടിവിഎസ് റേഡിയോണിന്റെ ഏറ്റവും പുതിയ ആവർത്തനം വാഹനത്തിന്റെ സാധാരണ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ രൂപഭാവം തുടരുന്നു. ഹെഡ്‌ലൈറ്റിന് ചുറ്റും മറ്റ് വിവിധ ഭാഗങ്ങൾക്കും ക്രോം ഘടകങ്ങൾ ലഭിക്കുന്നു.

പുറത്തിറങ്ങും മുമ്പ് ടിവിഎസ് റേഡിയോൺ ബിഎസ് VI -ന്റെ സവിശേഷതകൾ പുറത്ത്

ബൈക്കിന്റെ മുൻഗാമിയെപ്പോലെ ടിവിഎസ് റേഡിയോൺ ബിഎസ് VI ബേസ്, കമ്മ്യൂട്ടർ ബൈക്ക് ഓഫ് ദ ഇയർ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വിൽപ്പനയ്ക്ക് എത്തും.

പുറത്തിറങ്ങും മുമ്പ് ടിവിഎസ് റേഡിയോൺ ബിഎസ് VI -ന്റെ സവിശേഷതകൾ പുറത്ത്

പേൾ വൈറ്റ്, റോയൽ പർപ്പിൾ, ഗോൾഡൻ ബീജ്, മെറ്റൽ ബ്ലാക്ക്, വോൾക്കാനോ റെഡ്, ടൈറ്റാനിയം ഗ്രേ എന്നീ ആറ് കളർ ഓപ്ഷനുകളിൽ അടിസ്ഥാന പതിപ്പ് ലഭ്യമാണ്. ക്രോം ബ്രൗൺ, ക്രോം ബ്ലാക്ക് എന്നീ രണ്ട് പെയിന്റ് ഓപ്ഷനുകളിലാണ് കമ്മ്യൂട്ടർ ബൈക്ക് ഓഫ് ദി ഇയർ പതിപ്പ് കമ്പനി വിൽക്കുന്നത്.

പുറത്തിറങ്ങും മുമ്പ് ടിവിഎസ് റേഡിയോൺ ബിഎസ് VI -ന്റെ സവിശേഷതകൾ പുറത്ത്

വാഹനത്തിന്റെ സസ്പെൻഷൻ ഡ്യൂട്ടികൾ ചെയ്യുന്നതിന് മുൻവശത്ത് ടെലിസ്കോപ്പിക്ക് ഫോർക്കുകളും പിന്നിൽ അഞ്ച്-ഘട്ട ക്രമീകരിക്കാവുന്ന കോയിലുകളാണ് ഇരു വശങ്ങളിലും.

പുറത്തിറങ്ങും മുമ്പ് ടിവിഎസ് റേഡിയോൺ ബിഎസ് VI -ന്റെ സവിശേഷതകൾ പുറത്ത്

അടിസ്ഥാന മോഡലിലെ ആങ്കറിംഗ് സജ്ജീകരണത്തിൽ ഇരുചക്രങ്ങളിലും ഡ്രം ബ്രേക്കുകൾ ഉൾപ്പെടുന്നു, അതേസമയം കമ്മ്യൂട്ടർ ബൈക്ക് ഓഫ് ദി ഇയർ പതിപ്പിന് മുൻവശത്ത് ഓപ്ഷണൽ ഡിസ്ക് ബ്രേക്ക് ലഭിക്കും.

Most Read Articles

Malayalam
English summary
TVS Raedon BS6 engine features update details revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X