125 സിസി മോട്ടോർസൈക്കിൾ ശ്രേണി കീഴടക്കാൻ ടിവിഎസ് ഫിയറോ തിരിച്ചെത്തുന്നു

രാജ്യത്തെ പ്രമുഖ മോട്ടോർസൈക്കിൾ നിർമാതാക്കളായ ടിവിഎസ് ആഭ്യന്തര വിപണിയിലേക്ക് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സെപ്പെലിൻ എന്നറിയപ്പെടുന്ന ഒരു ക്രൂസർ, ഫിയറോ 125 തുടങ്ങിയവയാണ് ഉടൻ നിരത്തിലേക്ക് എത്തുന്നത്.

125 സിസി മോട്ടോർസൈക്കിൾ ശ്രേണി കീഴടക്കാൻ ടിവിഎസ് ഫിയറോ തിരിച്ചെത്തുന്നു

കമ്പനി ഇതിനോടകം തന്നെ റൈഡർ, റെട്രോൺ, ഫിയറോ 125 നെയിംപ്ലേറ്റ് എന്നിവ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു.റൈഡറും റെട്രോണും എൻട്രി ലെവൽ മോട്ടോർസൈക്കിളുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ഉത്സവ സീസണ്‍ പൊടിപൊടിച്ച് പെറാക്ക്; നിരത്തിലെത്തിച്ചത് 2,000 യൂണിറ്റുകള്‍

125 സിസി മോട്ടോർസൈക്കിൾ ശ്രേണി കീഴടക്കാൻ ടിവിഎസ് ഫിയറോ തിരിച്ചെത്തുന്നു

2000-ത്തിൽ ആണ് ടിവിഎസ് സുസുക്കിയുമായി സഹകരിച്ച് ഫിയറോയെ ആദ്യത്തെ 150 സിസി മോട്ടോർസൈക്കിളായി അവതരിപ്പിച്ചത്. ജനപ്രിയ ഹോണ്ട CBZ, ബജാജ് പൾസറിനുമെതിരെ ഈ മോഡൽ വിപണിയിൽ ചുവടുവെച്ചു.

125 സിസി മോട്ടോർസൈക്കിൾ ശ്രേണി കീഴടക്കാൻ ടിവിഎസ് ഫിയറോ തിരിച്ചെത്തുന്നു

മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്തിട്ടും വിരൂപമായ രൂപങ്ങൾ കാരണം ഇത് വിപണിയിൽ പരാജയപ്പെട്ടു. പുതിയ വേരിയന്റുകളുപയോഗിച്ച് കമ്പനി ഫിയറോ പുതുക്കിയെങ്കിലും വിൽപ്പന കുറവായതിനാൽ ഇത് നിർത്തലാക്കുകയായിരുന്നു.

MOST READ: ഏത് ഇരുട്ടിലും ഇനി സീറ്റ് ബെൽറ്റ് അനായാസമിടാം; ഇല്യുമിനേറ്റഡ് സീറ്റ് ബെൽറ്റ് ബക്കിളുകളുമായി സ്കോഡ

125 സിസി മോട്ടോർസൈക്കിൾ ശ്രേണി കീഴടക്കാൻ ടിവിഎസ് ഫിയറോ തിരിച്ചെത്തുന്നു

എന്നാൽ ഒരിടയ്ക്ക് സെക്കൻഡ് ഹാൻഡ് വിപണിയിൽ ഫിയറോയ്ക്ക് വൻ ഡിമാന്റുണ്ടായിരുന്നു. അതിനാൽ തന്നെ ഈ പേര് ഇന്നും ബൈക്ക് പ്രേമികളുടെ മനസിൽ പ്രതാപിയായി തന്നെ മായാതെ കിടക്കുന്നുണ്ട്. അതിനാൽ തന്നെ 125 സിസി മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് ഫിയറോയെ തിരികെ എത്തിക്കാനാണ് ടിവിഎസിന്റെ ലക്ഷ്യം.

125 സിസി മോട്ടോർസൈക്കിൾ ശ്രേണി കീഴടക്കാൻ ടിവിഎസ് ഫിയറോ തിരിച്ചെത്തുന്നു

നിലവിൽ ഹോണ്ടയും ഹീറോ മോട്ടോകോർപ്പും ആധിപത്യം പുലർത്തുന്ന 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ടിവിഎസിന് സാന്നിധ്യമില്ല. ഫിയറോ 150 ഒരു സ്‌പോർട്ടി മോട്ടോർസൈക്കിളായാണ് അറിയപ്പെട്ടിരുന്നത്.

MOST READ: ഒക്ടോബറിൽ 10,500 യൂണിറ്റുകൾ വിറ്റഴിച്ച് മാരുതി എസ്-പ്രെസോ

125 സിസി മോട്ടോർസൈക്കിൾ ശ്രേണി കീഴടക്കാൻ ടിവിഎസ് ഫിയറോ തിരിച്ചെത്തുന്നു

അതിനാൽ തന്നെ പുതിയ 125 സിസി ബൈക്കിനും ഇതേ ഭാവവും രൂപവുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 110 സിസി വിഭാഗത്തിലുള്ള സ്റ്റാർ സിറ്റി പ്ലസും അപ്പാച്ചെ RTR സീരീസും തമ്മിലുള്ള ദൂരം നികത്താനാണ് ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്.

125 സിസി മോട്ടോർസൈക്കിൾ ശ്രേണി കീഴടക്കാൻ ടിവിഎസ് ഫിയറോ തിരിച്ചെത്തുന്നു

ഹോണ്ട SP125, ബജാജ് പൾസർ 125, ഹാറോ ഗ്ലാമർ, എന്നിവയ്‌ക്കെതിരെയാണ് പുതിയ ടിവിഎസ് ഫിയറോ ഇത് സ്ഥാനം പിടിക്കുക. കൃത്യമായ അവതരണ തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പുതിയ ബൈക്ക് 2021 ൽ വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

125 സിസി മോട്ടോർസൈക്കിൾ ശ്രേണി കീഴടക്കാൻ ടിവിഎസ് ഫിയറോ തിരിച്ചെത്തുന്നു

ഒന്നിലധികം സെഗ്‌മെന്റുകളിലായി ബജാജ് പൾസർ പുറത്തിറക്കാൻ കാണിച്ച പോലെ അപ്പാച്ചെയെ എന്തുകൊണ്ട് എത്തിക്കുന്നില്ല എന്ന ചോദ്യവും ഉയരാൻ സാധ്യതയുണ്ട്. എന്നാൽ അപ്പാച്ചെ സീരീസിന്റെ സ്പോർട്സ് ബ്രാൻഡ് ഇമേജിനെ 125 മോഡൽ ഇറക്കിയാൽ ബാധിച്ചേക്കാമന്ന സംശയം ടിവിഎസിനുണ്ടായിരിക്കാം. അതിനാലാണ് ജനപ്രിയ പേരായ ഫിയറോയെ പുനരുജ്ജീവിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്.

Most Read Articles

Malayalam
English summary
TVS Registered Fiero 125 Nameplate. Read in Malayalam
Story first published: Friday, November 6, 2020, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X