സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദം 139.07 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ടിവിഎസ്

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 139.07 കോടിയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്ത് നിര്‍മ്മാതാക്കളായ ടിവിഎസ്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി നികുതിക്കു ശേഷമുള്ള ലാഭം 142.3 കോടി രൂപയായിരുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദം 139.07 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ടിവിഎസ്

കമ്പനിയുടെ വരുമാനം 67.96 ശതമാനം ഇടിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസും ലോക്ക്ഡൗണും മൂലം ബ്രാന്‍ഡിന്റെ വില്‍പനയും ഉത്പാദനവും നിര്‍ത്തിവെച്ചിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചെന്ന് കമ്പനി അറിയിച്ചു.

സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദം 139.07 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ടിവിഎസ്

വില്‍പ്പനയുടെ കാര്യത്തിലും കമ്പനി കുത്തനെ ഇടിഞ്ഞു. 2020 ജൂണ്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്തം ഇരുചക്രവാഹന വില്‍പ്പന 2.55 ലക്ഷം യൂണിറ്റായിരുന്നു. എന്നാല്‍ 2019 ജൂണ്‍ അവസാനിച്ച പാദത്തില്‍ ഇത് 8.84 ലക്ഷം യൂണിറ്റ് വില്‍പ്പന നടന്നിരുന്നതായും കമ്പനി അറിയിച്ചു.

MOST READ: പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദം 139.07 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ടിവിഎസ്

2021 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 1.19 ലക്ഷം യൂണിറ്റായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4.17 ലക്ഷം യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ പാദത്തില്‍ കമ്പനിയുടെ സ്‌കൂട്ടര്‍ വില്‍പ്പന 0.82 ലക്ഷം യൂണിറ്റായിരുന്നു. രണ്ടാം പാദത്തിലെ 2.95 ലക്ഷം യൂണിറ്റായിരുന്നു ഇത്.

സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദം 139.07 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ടിവിഎസ്

ഈ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം കയറ്റുമതി 0.81 ലക്ഷം യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.09 ലക്ഷം യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ വിറ്റ 0.40 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് ഈ വര്‍ഷം മൊത്തം 0.12 ലക്ഷം ത്രീ വീലറുകള്‍ വിറ്റു.

MOST READ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം മാരുതിക്ക് നഷ്‌ടം 249.4 കോടി രൂപ

സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദം 139.07 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ടിവിഎസ്

''പ്രാദേശിക ലോക്ക്ഡൗണുകള്‍ ഒഴികെയുള്ള മാര്‍ക്കറ്റ് ഇപ്പോള്‍ തുറന്നിരിക്കുകയാണ്. ആഭ്യന്തര റീട്ടെയിലുകളിലും അന്താരാഷ്ട്ര വിപണികളിലും നല്ല മുന്നേറ്റത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുകയാണ്. കമ്പനി സ്വീകരിച്ച നിരവധി നടപടികള്‍ വിതരണ ശൃംഖലയിലെ തടസ്സങ്ങളെ മറികടക്കാന്‍ സഹായിച്ചു. ജൂണ്‍ അവസാനത്തോടെ പ്രവര്‍ത്തനങ്ങള്‍ സ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദം 139.07 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ടിവിഎസ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ 2020 ജൂലൈ 31 വരെ മോഡലുകള്‍ക്ക് വാറണ്ടിയും സൗജന്യ സര്‍വീസും നിര്‍മ്മാതാക്കള്‍ നീട്ടി നല്‍കിയിട്ടുണ്ട്.

MOST READ: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദം 139.07 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ടിവിഎസ്

2020 മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവിലെ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ തന്നെ ടിവിഎസ് ഉള്‍പ്പെടെയുള്ള ഒന്നിലധികം നിര്‍മ്മാതാക്കള്‍ വാറണ്ടിയും സൗജന്യ സര്‍വീസുകളുടെയും കാലാവധി നീട്ടിനല്‍കിയിരുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദം 139.07 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ടിവിഎസ്

ഇതിനുപുറമേ, 18002587111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഉപഭോക്താക്കള്‍ക്ക് വിളിക്കാമെന്നും ചോദ്യങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

Most Read Articles

Malayalam
English summary
TVS Registered Loss Of Rs 139.07 Crore In First Quarter Of Financial Year 2021. Read in Malayalam.
Story first published: Wednesday, July 29, 2020, 20:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X