വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

2020 മെയ് മാസത്തില്‍ 56,218 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ്. പോയ വര്‍ഷം ഇതേ മാസം 2.36 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നിരുന്നത്.

വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

76 ശതമാനം വില്‍പ്പന ഇടിഞ്ഞുവെന്നും കമ്പനി പുറത്തിറക്കിയ പ്രസ്തവനയില്‍ പറയുന്നു. ഇതില്‍ ആഭ്യന്തര വില്‍പ്പന 41,067 യൂണിറ്റാണ്. 2,688 യൂണിറ്റ് ത്രീ വീലര്‍ വാഹനങ്ങളുടെ വില്‍പ്പനയും കമ്പനിക്ക് ലഭിച്ചു.

വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

മെയ് 6 മുതലാണ് കമ്പനി പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരിക്കുന്നത്. കര്‍ശനമായ സുരക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

MOST READ: ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് കമ്പനി ഡീലര്‍ഷിപ്പുകളും പ്ലാന്റുകളും തുറന്നിരിക്കുന്നത്. പരിമിതമായ ജീവനക്കാരെ ഉള്‍പ്പെടുത്തികൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

ഡീലര്‍ഷിപ്പുകളില്‍ എത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു. വാഹനം ബുക്ക് ചെയ്യുന്നതിനും, ടെസ്റ്റ് റൈഡ് നടത്തുന്നതിനും എല്ലാം സൗകര്യം ഓണ്‍ലൈന്‍ വഴി ഒരുക്കിയിട്ടുണ്ട്.

MOST READ: ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

ജീവനക്കാരുടെ ശമ്പളം ആറ് മാസത്തേക്ക് വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ മൂലം ഉണ്ടായ പ്രതിസന്ധി മറികടക്കുന്നതിനാണ് ഇത്തരം ഒരു തീരുമാനം എന്നും കമ്പനി വ്യക്തമാക്കി.

വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

ഉത്പാദനത്തിലും, വില്‍പ്പനയിലും ഗണ്യമായ ഇടിവാണ് ഈ രണ്ടുമാസം കാലം ഉണ്ടായിരിക്കുന്നത്. ഈ പ്രതിസന്ധി മൂലമാണ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത്. 2020 മെയ് മുതല്‍ 2020 ഒക്ടോബര്‍ വരെയുള്ള കാലയളവിലെ ശമ്പളമാകും കുറയ്ക്കുക.

MOST READ: ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

വിവിധ തലങ്ങളില്‍ താല്‍ക്കാലികമായി ശമ്പളം കുറയ്ക്കും. ജൂനിയര്‍ എക്സിക്യൂട്ടീവ് തലത്തില്‍ 5 ശതമാനവും സീനിയര്‍ മാനേജ്‌മെന്റ് തലത്തില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ ശമ്പളം കുറയ്ക്കുക.

വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

2020 മാര്‍ച്ച് മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുഴുവന്‍ വാഹന വ്യവസായത്തെയും ബാധിച്ചു. പാസഞ്ചര്‍ കാറുകളുടെ വില്‍പ്പന 51 ശതമാനവും വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 88 ശതമാനവും കുറഞ്ഞു.

MOST READ: ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

ത്രീ വീലറുകളുടെ വില്‍പ്പനയില്‍ 58 ശതമാനവും ഇരുചക്ര വാഹന വിഭാഗങ്ങളില്‍ 40 ശതമാനവും ഇടിവുണ്ടായി. 2, 3 വീലര്‍ വിഭാഗങ്ങളിലെ ടിവിഎസ് മോട്ടോര്‍ ആഭ്യന്തര വില്‍പ്പന മാര്‍ച്ചില്‍ 60 ശതമാനത്തിലധികം തകര്‍ന്നതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) വെളിപ്പെടുത്തി.

വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

പല മേഖലകളും നികുതി കുറച്ചു, ജോലി വെട്ടികുറച്ചു, മറ്റ് ചിലവ് ചുരുക്കല്‍ പ്രക്രീയകള്‍ എന്നിവ നടപ്പാക്കിയിട്ടുണ്ട്. ചില സാഹചര്യങ്ങളില്‍ ജീവനക്കാര്‍ തന്നെ മുന്നോട്ട് വന്ന് ഏതാനും മാസത്തേക്ക് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.

വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

മറ്റ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയും ശമ്പളം വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും, കമ്പനി പിന്നീട് ഈ തീരുമാനം മാറ്റി. ഈ ഘട്ടത്തില്‍ ശമ്പളം കുറയ്ക്കുന്നതിനുള്ള പദ്ധതികളൊന്നുമില്ലെന്ന് പിന്നീട് കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
English summary
TVS Sold 56,218 Units In May, Online Booking Open Now. Read in Malayalam.
Story first published: Wednesday, June 3, 2020, 8:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X