സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ടിവിഎസ് വിറ്റഴിച്ചത് 8.34 ലക്ഷം യൂണിറ്റുകൾ

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 8.34 ലക്ഷം ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ച് ടിവിഎസ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനി അയച്ച 8.42 ലക്ഷം യൂണിറ്റിനേക്കാൾ 0.95 ശതമാനത്തിന്റെ നേരിയ ഇടിവാണ് കമ്പനിക്കുണ്ടായത്.

സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ടിവിഎസ് വിറ്റഴിച്ചത് 8.34 ലക്ഷം യൂണിറ്റുകൾ

2020 ജൂലൈയിൽ ടിവിഎസിന്റെ മൊത്തം ഇരുചക്രവാഹന വിൽപ്പന 2.44 ലക്ഷം യൂണിറ്റായി ഉയർന്നു. തുടർന്ന് ഓഗസ്റ്റിൽ ഇത് 2.77 ലക്ഷം യൂണിറ്റായി മാറി. അതേസമയം സെപ്റ്റംബറിൽ 3.13 ലക്ഷം യൂണിറ്റ് വിൽപ്പന കൈയ്യെത്തിപ്പിടിക്കാനും ഹൊസൂർ ആസ്ഥാനമായുള്ള ഇരുചക്രവാഹന നിർമാതാക്കൾക്ക് സാധിച്ചു.

സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ടിവിഎസ് വിറ്റഴിച്ചത് 8.34 ലക്ഷം യൂണിറ്റുകൾ

2020 സെപ്റ്റംബർ 30-ന് അവസാനിച്ച പാദത്തിൽ ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയിൽ മൊത്തം 3.66 ലക്ഷം മോട്ടോർസൈക്കിളുകളാണ് നിരത്തിലെത്തിച്ചിരിക്കുന്നത്. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിൽപ്പനയിൽ 5.26 ശതമാനത്തിന്റെ വർധനവിനാണ് സാക്ഷ്യംവഹിച്ചത്.

MOST READ: ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ

സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ടിവിഎസ് വിറ്റഴിച്ചത് 8.34 ലക്ഷം യൂണിറ്റുകൾ

ടിവിഎസിന്റെ മൊത്തം സ്കൂട്ടർ വിൽപ്പന 2019 സെപ്റ്റംബറിലെ 3.33 ലക്ഷം യൂണിറ്റിൽ നിന്ന് ഇത്തവണ 18.92 ശതമാനം ഇടിഞ്ഞ് 2.70 ലക്ഷം യൂണിറ്റായി ചുരുങ്ങിയതും ശ്രദ്ധേയമായി.

സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ടിവിഎസ് വിറ്റഴിച്ചത് 8.34 ലക്ഷം യൂണിറ്റുകൾ

അതേസമയം ഏറ്റവും ഇനപ്രിയമായ മോപ്പെഡ് വിഭാഗത്തിലെ വിൽപ്പന 2020 ജൂലൈ-സെപ്റ്റംബർ കാലയളവിൽ 17.86 ശതമാനം ഉയർന്ന് 1.98 ലക്ഷം യൂണിറ്റായിട്ടുണ്ട്. 2019 ജൂലൈ-സെപ്റ്റംബർ മാസത്തിലെ 1.68 ലക്ഷം യൂണിറ്റിൽ നിന്ന് മികച്ച ഉയർച്ചയാണ് കമ്പനിക്കുണ്ടായിരിക്കുന്നത്.

MOST READ: മുംബൈയില്‍ സേവനങ്ങള്‍ ആരംഭിച്ച് റാപ്പിഡോ

സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ടിവിഎസ് വിറ്റഴിച്ചത് 8.34 ലക്ഷം യൂണിറ്റുകൾ

ടിവിഎസ് മോട്ടോർ കമ്പനിയുടെ കണക്കനുസരിച്ച് 2020-21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇരുചക്ര വാഹന കയറ്റുമതി 7.8 ശതമാനം വർധിച്ചു. ഈ ഉത്സവ സീസണിൽ വിപണി പിടിക്കാനായി നിരവധി ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ടിവിഎസ് വിറ്റഴിച്ചത് 8.34 ലക്ഷം യൂണിറ്റുകൾ

ജുപ്പിറ്റര്‍, എന്‍ടോര്‍ഖ് 125, റേഡിയോണ്‍, അപ്പാച്ചെ RTR 160 4V മോഡലുകള്‍ക്കാണ് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 100 ശതമാനം ഫണ്ടിംഗ്, കുറഞ്ഞ ഇഎംഐ പദ്ധതികള്‍, കുറഞ്ഞ പലിശ നിരക്ക് എന്നിവ ഓഫറില്‍ ഉള്‍പ്പെടുന്നു.

MOST READ: മെറ്റിയര്‍ 350-യുടെ പുതിയ ടീസര്‍ വിഡിയോകളുമായി റോയല്‍ എന്‍ഫീല്‍ഡ്

സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ടിവിഎസ് വിറ്റഴിച്ചത് 8.34 ലക്ഷം യൂണിറ്റുകൾ

ഇന്ത്യയിലെ എല്ലാ ടിവിഎസ് ഡീലര്‍ഷിപ്പുകളിലും ഓഫര്‍ ലഭ്യമാണ്. ഒക്ടോബര്‍ 31 വരെ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ടിവിഎസ് വിറ്റഴിച്ചത് 8.34 ലക്ഷം യൂണിറ്റുകൾ

അതോടൊപ്പം തന്നെ ഈ ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതൽ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ടിവിഎസ് IDFC, ICICI തുടങ്ങിയ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.

Most Read Articles

Malayalam
English summary
TVS Sold 8.34 Lakh Two-Wheelers In India In The Second Quarter Of The Financial Year. Read in Malayalam
Story first published: Saturday, October 31, 2020, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X